ദിലീപിനും മറ്റു ടീമിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്ക്വെച്ച് അമൃത…
റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്ര രംഗത്തേക്ക് എത്തിക്കുന്നത്.2010 ൽ റിയാലിറ്റി ഷോയുടെ സ്പെഷ്യൽ ജഡ്ജ് ആയി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. സിനിമാലോകത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാൽ 2016 ഇരുവരും വിവാഹമോചിതരായി. പിന്നീട് പിന്നണി ഗാനരംഗത്തും ആൽബങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും അമൃത സജീവമായി. പിന്നീട് അമൃത സംഗീതസംവിധായകനായ ഗോപി സുന്ദറുമായി പുതിയ ജീവിതം ആരംഭിച്ചു. നടൻ ബാലയുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ചാണ് താരം പുതിയ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്.
അതേസമയം, സന്തോഷകരമായി ഇവർ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്. സ്റ്റേജ് പ്രോഗ്രാമുകളും മറ്റുമായി അമൃത സജീവമാണ്. അടുത്തിടെ അമൃത സുരേഷിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു….ഇപ്പോഴിതാ, സൗദിയിൽ ഒരു പരിപാടിക്കായി പോയിരിക്കുകയാണ് താരം. ദിലീപ്, നാദിർഷ, കോട്ടയം നസീർ, രഞ്ജിനി ജോസ്, ഡയാന തുടങ്ങിയ താരങ്ങൾക്ക് ഒപ്പമാണ് അമൃതയും എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവർക്കെല്ലാവർക്കും ഒപ്പമുള്ള ഒരു ചിത്രം അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു…
ഇപ്പോൾ ദിലീപിനും നാദിർഷയ്ക്കും ഒപ്പമുള്ള രണ്ടു ചിത്രങ്ങൾ കൂടി പങ്കുവച്ചിരിക്കുകയാണ് അമൃത. ‘വിത്ത് ദിലീപേട്ടൻ ആൻഡ് ഇക്ക’ എന്ന അടികുറുപ്പമായാണ് അമൃത ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാൽ കമന്റ് ബോക്സ് ഓഫ് ചെയ്താണ് ഗായിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്…
മുൻപ് വിമർശനങ്ങൾ ഒരുപാട് വന്നിരുന്ന സമയത്ത് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ഇത് പോലെ അമൃത കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു. മോശം കമന്റുകൾ ഒഴിവാക്കാൻ വേണ്ടിയാണ് താരം കമന്റ് ബോക്സ് ഓഫ് ചെയ്തത് എന്നാണ് ആരാധകർ കരുതുന്നത്. എന്നാൽ ദിലീപിനും സംഘത്തിനും ഒപ്പം കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രത്തിന്റെ കമന്റ് ബോക്സ് ഓഫാക്കിയിരുന്നില്ല…
ഗോപി സുന്ദറിനെ ഒഴിവാക്കിയോ എന്നടക്കമുള്ള കമന്റുകൾ ആ ചിത്രത്തിന് താഴെ വന്നിരുന്നു. അതേസമയം, ഒരിടവേളയ്ക്ക് ശേഷമാണ് ദിലീപ് വീണ്ടും സ്റ്റേജ് പ്രോഗ്രാമുകളും മറ്റുമായി സജീവമാകുന്നത്. മലയാള സിനിമയിലേക്കും വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടൻ. കൈനിറയെ ചിത്രങ്ങളാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.