ചുവന്ന സാരിയിൽ അതീവ സുന്ദരിയായി സീരിയൽ നടി അമൃത നായർ…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരയായ കുടുംബവിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ മകള്‍ ശീതളായെത്തി പ്രിയം നേടിയ താരമാണ് അമൃത. കുടുംബവിളക്കിന് മുമ്പ് പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരിയാക്കിയത് ശീതള്‍ എന്ന കഥാപാത്രമായിരുന്നു. ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പെട്ടെന്നായിരുന്നു കുടുംബവിളക്ക് പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്. മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് കുടുംബവിളക്ക് ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും ഹ്രസ്വ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു
മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡോക്ടർ റാം എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ രംഗത്തേക്കുള്ള അമൃതയുടെ അരങ്ങേറ്റം.
പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി തുടങ്ങിയ യൂട്യൂബ് ചാനലിനും നല്ല പിന്തുണയാണ് അമൃതയ്ക്ക് കിട്ടുന്നത് .ഡിഗ്രിക്ക് പഠിക്കുമ്പോൾ സെയിൽസ് ഗേളായിട്ടായിരുന്നു ജോലി തുടങ്ങുന്നത്. അവിടെ നിന്നാണ് സീരിയലിലേക്കുള്ള ഓഡീഷന് വരുന്നതും, സെലക്ട് ആകുന്നതുമെല്ലാം. ഞാൻ ഹാപ്പിയാണ്. അത്യാവശ്യം കഷ്ടപ്പാടുകൾ ഒക്കെയായിരുന്നു. പക്ഷെ ഇപ്പോൾ കുഴപ്പമില്ല.
ഇപ്പോള്‍ താരം പങ്കുവെച്ച ഫോട്ടോയാണ് വൈറല്‍ ആവുന്നത്. ചുവന്ന സാരിയിലാണ് ചിത്രത്തില്‍ താരം എത്തിയത്. കൈയ്യില്‍ പൂക്കളുമായി പ്രിയപ്പെട്ട ആരെയെങ്കിലും കാത്തിരിക്കുകയാണോ എന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം ഒരു മൂവി ചെയ്യണം എന്നാണ് തന്റെ ആഗ്രഹം എന്നും, അതൊന്നും ആയില്ലെങ്കില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ കുടുംബമായി സെറ്റില്‍ഡ് ആകുമെന്ന് താരം പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഒരു ബ്രേക്ക് എടുക്കണം , കുടുംബവുമായി കുറച്ചുനാള്‍ ചിലവഴിക്കണം. അത് കഴിഞ്ഞിട്ട് വീണ്ടും താന്‍ അഭിനയത്തിലേക്ക് തിരികെ വരുമെന്നും അമൃത പറഞ്ഞു.