പിറന്നാൾ ആഘോഷത്തിൽ ഗോപി സുന്ദറിന് സ്നേഹമുത്തം നൽകി അമൃത സുരേഷ്.
അറിയപ്പെടുന്ന ഗായികയും സംഗീത സംവിധായകയും ഗാന രചയിതാവും ആണ് നമ്മുടെ സ്വന്തം അമൃത സുരേഷ്.. 2007ൽ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ടെലിവിഷൻ ഗാനമത്സരത്തിൽ പങ്കെടുക്കുക വഴി ജനപ്രീതി നേടിയ വ്യക്തിയാണ് അമൃത. നിരവധി സിനിമകളിലും സംഗീത ആൽബങ്ങളിലും ഇവർ പാടുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്.. സുനോ മേലഡീസ് എന്ന സംഗീത പരിപാടിയിലൂടെ റേഡിയോ സുനോ 91.7 ൽ പ്രസിദ്ധയായ വ്യക്തികളുടെ റേഡിയോ അവതാരകയായി താരം എത്തി. 2014 ൽ തന്റെ അനിയത്തി അഭിരാമി സുരേഷുമായി ചേർന്ന് അമൃതംഗമയ എന്ന സംഗീത ബാൻഡ് സ്ഥാപിച്ചു..
ബാലയുമായുള്ള പ്രണയവിവാഹം അധികകാലം നീണ്ടുനിന്നില്ല..ഇരുവരും വേർപിരിഞ്ഞു.. ബാല പുനർവിവാഹം ചെയ്ത് അധികം നാൾ താമസിയാതെ അമൃത സുരേഷും പുതിയ റിലേഷൻ ഷിപ്പിലായി… സംഗീതസംവിധായകനായ ഗോപി സുന്ദറെയാണ് താരം ജീവിതപങ്കാളിയായി എടുത്തത്.. ഇരുവരുടെയും ലിവിങ് റിലേഷൻഷിപ്പിലായതിനെ കുറിച്ച് നിരവധി വിമർശനങ്ങളാണ് പരക്കെ ഉയരുന്നത്.. വിടാതെ പിന്തുടരുന്ന ഗോസിപ്പുകളും കുത്തുവാക്കുകളും അവഹേളനങ്ങളും എല്ലാം അവഗണിച്ച് ജീവിതം ആസ്വദിക്കുകയാണ് അവർ.. ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും തൊട്ടുപുറകെ സദാചാരക്കാർ എപ്പോഴും ഉണ്ട്.. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രത്തിനും താഴെ നിരവധി കടുത്ത വിമർശനങ്ങൾ എറിയാൻ അവർക്ക് യാതൊരു മടിയുമില്ല.. എന്നാൽ ഇതിനെയെല്ലാം അവഗണിച്ച് മുന്നോട്ട് സന്തോഷകരമായി ജീവിക്കുകയാണ് ഇവർ. തന്റെ പിറന്നാളാഘോഷവും മനോഹര ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പങ്കുവയ്ക്കുകയാണ് അമൃത ഇപ്പോൾ.. തന്റെ വീഡിയോയിൽ അനിയത്തിയായ അമൃത സുരേഷും ഗോപി സുന്ദറും ഉണ്ട്..
ആഘോഷവേളയിൽ ഗോപി സുന്ദറും അമൃതയും പരസ്പരം ചുംബിക്കുന്നതും കാണാം..ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തെ എന്ന് കുറച്ചു കൊണ്ടാണ് അമൃത വീഡിയോ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്.. എല്ലാ സർപ്രൈസുകൾക്കും താരം നന്ദി പറഞ്ഞു..
ഓ ഗോപി സുന്ദർ, എന്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്ക് നൽകിയ സന്തോഷത്തിനും സർപ്രൈസുകൾക്കും നന്ദി പറയാൻ വാക്കുകളില്ല.. എക്കാലത്തെയും ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തേത്..എന്റെ പിറന്നാൾ നിങ്ങൾ സ്വപ്നം പോലെ സുന്ദരമാക്കി. നിങ്ങളാണ് ഏറ്റവും മികച്ച ഭർത്താവ്..അമൃത കുറിച്ചു.. ഈ മാസം രണ്ടിനായിരുന്നു അമൃതയുടെ 32-ആമത്തെ പിറന്നാൾ.. ഗോപി സുന്ദറുമായി ഒരുമിച്ചതിനു ശേഷമുള്ള ഗായികയുടെ ആദ്യ പിറന്നാൾ കൂടിയാണ് ഇത്.. അടുത്തിടെയാണ് പ്രണയത്തിൽ ആണെന്നും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്..