ഗോപി സുന്ദറുമൊത്തുള്ള ലിപ് ലോക്ക് ചിത്രങ്ങൾ പങ്കു വച്ച് അമൃത സുരേഷ്. 

ഗോപി സുന്ദറുമൊത്തുള്ള ലിപ് ലോക്ക് ചിത്രങ്ങൾ പങ്കു വച്ച് അമൃത സുരേഷ്.

 

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ് അമൃത സുരേഷ്. യാതൊരുവിധ സിനിമ പാരമ്പര്യവുമില്ലാതെ ഒരു സാധാരണ കുടുംബത്തിലാണ് താരം ജനിച്ചത്. റിയാലിറ്റി ഷോകളിലൂടെ ആയിരുന്നു തുടക്കം. ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിൽ ഗായികയായി എത്തിയ താരം പിന്നീട് നിരവധി അവസരങ്ങൾ സിനിമയിൽ സമ്പാദിച്ചു. വിധി കർത്താവ് ആയി വന്ന സിനിമാതാരം ബാലയെയാണ് താരം ആദ്യം വിവാഹം ചെയ്തത്. ഇവർ പിന്നീട് വേർപിരിയുകയായിരുന്നു. അതിൽ ഇവർക്ക് ഒരു കുട്ടിയുമുണ്ട്.. ബാലയുടെ പുനർവിവാഹം എലിസബത്ത് എന്ന ആളുമായി കഴിഞ്ഞിട്ട് ഒരു വർഷം തികയുന്നു..

മലയാളികളുടെ പ്രിയങ്കരിയായ അമൃത ഇപ്പോൾ വിവാഹം ചെയ്തിരിക്കുന്നത് സംഗീതസംവിധായകനായ ഗോപി സുന്ദറിനെയാണ്. നമുക്കെല്ലാം ഒത്തിരി ഇഷ്ടപ്പെട്ട നിരവധി ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ് ഗോപി സുന്ദർ. സംഗീതസംവിധായകൻ എന്നതുപോലെതന്നെ നിരവധി സംഗീത റിയാലിറ്റി ഷോകളുടെ വിധികർത്താവ് കൂടിയാണ് ഗോപി സുന്ദർ. സോഷ്യൽ മീഡിയയിലും ഗോപി സുന്ദർ സജീവമാണ്.. ഇരുവരും ഒരുമിക്കുന്നു എന്ന വാർത്ത പ്രേക്ഷകർ എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്.

 

എന്നാൽ ഇരുവരും പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങൾക്കു താഴെയും നിരവധി നെഗറ്റീവ് കമന്റുകളും വരാറുണ്ട്. ഇവയ്ക്കൊന്നും പ്രതികരിക്കാതെ ഇരിക്കാനാണ് അമൃതയ്ക്ക് ഇഷ്ടം. എന്നാൽ കഴിഞ്ഞദിവസം തന്റെ മകൾക്കൊപ്പവും ഗോപി സുന്ദറിനോപ്പവും പോസ്റ്റ് ചെയ്ത ഓണാഘോഷ ചിത്രങ്ങൾക്ക് താഴെ വന്നിരുന്ന കമന്റുകൾ ഒരുപക്ഷേ അതിരു കവിഞ്ഞോ എന്ന് സംശയമാണ്. അങ്ങനെ വന്ന ചില കമന്റുകൾക്ക് തക്കതായ മറുപടിയുമായി ഗോപി സുന്ദറും രംഗത്തെത്തിയിരുന്നു..

ഇപ്പോൾ എല്ലാ സദാചാരവാദികൾക്കും തക്ക മറുപടി കൊടുത്തു കൊണ്ട് അമൃത സുരേഷ് പങ്കുവെച്ചിരിക്കുന്ന ഗോപി സുന്ദറുമൊത്തുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരന്തരം സദാചാര ആക്രമണത്തിന് വിധേയർ ആകുന്ന ഇരുവരും അതേ നാണയത്തിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ..പതിവുപോലെ തന്നെ നിരവധി മോശം കമന്റുകളും ഈ ചിത്രത്തിന് താഴെ ഉണ്ട്. കുറ്റം പറയാൻ പറ്റില്ലല്ലോ മലയാളിയല്ലേ.. വിദേശത്ത് സംഗീത പരിപാടി അവതരിപ്പിക്കുന്ന തിരക്കിലാണ് അമൃതയും ഗോപി സുന്ദറും ഇപ്പോൾ..

ഈയടുത്താണ് ഗോപി സുന്ദറും അമൃത സുരേഷും വിവാഹിതരായത്. ഇരുവരുടെയും വളരെ വ്യക്തിപരമായ വിഷയമായിട്ട് കൂടി ഇരുവരെയും ഇങ്ങനെ സദാചാരവാദികൾ പിന്തുടർന്ന് ആക്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.. ആരെ വിവാഹം ചെയ്യണം ആരുടെ കൂടെ ജീവിക്കണം എന്നത് തീർച്ചയായും ഒരു വ്യക്തിയുടെ വ്യക്തിപരമായ തീരുമാനമാണ് എന്നിരിക്കെ മറ്റുള്ളവരുടെ വ്യക്തിജീവിതത്തിൽ അനാവശ്യമായി കയറിച്ചെന്ന് അഭിപ്രായം പറയുന്ന മലയാളിയോളം വൈകൃത സ്വഭാവമുള്ളവർ വേറെ ലോകത്ത് കാണില്ല..

Leave a Comment

Your email address will not be published.