സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ശ്രീനാഥ് ബാസിക്കെതിരെ അവതാരിക പരാതി നൽകി..

സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ശ്രീനാഥ് ബാസിക്കെതിരെ അവതാരിക പരാതി നൽകി..

 

ഡാ തടിയ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ശ്രീനാഥ് ഭാസി.. ഫ്രീക്ക് പയ്യനായും വളരെയധികം മെച്യൂരിറ്റി കാണിക്കുന്ന കഥാപാത്രമായും ശ്രീനാഥ് ഭാസി തന്റെ അഭിനയ മികവ് തെളിയിച്ചു. അഭിനയത്തിന് പുറമേ നല്ല ഒരു ഗായകനാണെന്നും ശ്രീനാഥ് ഭാസി തെളിയിച്ചിട്ടുണ്ട്.. ഇതിനോടകം 40 സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. പല രൂപത്തിലും ഭാവത്തിലും വെള്ളിത്തിരയിൽ വന്ന ഭാസിയുടെ ആദ്യത്തെ സോളോ ഹീറോ ചിത്രമാണ് ചട്ടമ്പി.. ചിത്രത്തിൽ കറിയ എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച് അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്ത ചിത്രം 1990 ലെ ഇടുക്കിയുടെ പശ്ചാത്തലത്തിൽ പറയുന്ന കഥയാണ്.

ഇപ്പോൾ നടൻ ശ്രീനാഥ് ഭാസിമായി ബന്ധപ്പെട്ട വിവാദങ്ങൾ കനക്കുകയാണ്. ചട്ടമ്പി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരികയെ അധിക്ഷേപിച്ചു എന്ന് ആരോപിച്ച് അവതാരിക പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

ഇത് ഈ അവതാരികയുടെ സ്ഥിരം നമ്പർ ആണെന്നും ഇവർ നമ്മെ പറ്റി കാര്യമായി പഠിച്ചിട്ട് ഒന്നുമല്ല വരുന്നത്, ഇവർ കൂടുതൽ സമയം ഇവർക്ക് യൂട്യൂബിൽ മുഖം കാണണം എന്ന ഉദ്ദേശ്യം തന്നെയാണ് ഉള്ളത്.. ഓപ്പോസിറ്റ് ഇരിക്കുന്ന ആൾക്ക് നമ്മോട് യാതൊരു റെസ്പെക്റ്റും ഇല്ലെങ്കിൽ സംസാരിച്ചു കഴിയുമ്പോൾ കുറച്ചു കഴിയുമ്പോൾ തന്നെ അറിയാൻ സാധിക്കും.. നമ്മെ പറ്റി യാതൊന്നും പഠിക്കാതെയാണ് വന്നിട്ടുള്ളത് എന്ന് ചോദിക്കുന്ന ചോദ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമായി അറിയാം.. അവതാരിക തന്നെ സ്ഥിരം നമ്പറുകളിലൂടെ കുറച്ച് ക്ലിക്ക് ബൈറ്റ് ഒപ്പിക്കാൻ മാത്രമാണ് ശ്രമിച്ചത്.. അഞ്ച് സിനിമ നടന്മാരുടെ പേര് പറയും അതിൽ ഏറ്റവും ചട്ടമ്പി എന്ന ഓർഡറിൽ പറയാനാണ് അവതാരിക ചോദിക്കുന്നത്.. ഈ ചോദ്യം ഇഷ്ടപ്പെടാതെ വന്നപ്പോൾ വളരെ മോശമായ രീതിയിൽ ശ്രീനാഥ് ഭാസി പ്രതികരിച്ചു എന്നാണ് പരാതിക്കാരിയായ അവതാരിക പറഞ്ഞത്… സ്ത്രീത്വത്തെ അപമാനിച്ചു എന്നും അതിനുശേഷം അവിടെയുള്ള ക്യാമറമാനോട് വളരെ മോശമായി പെരുമാറി എന്നും പറയുന്നു… ശേഷം ക്യാമറകളെല്ലാം ഓഫാക്കാനായി ആക്രോശിക്കുകയും ക്യാമറകൾ ഓഫാക്കിയ ശേഷം വളരെ മോശമായി തെറിവിളിക്കുകയും ചെയ്തു.. ഇതൊരു ഫൺ ആയി എടുത്താൽ മതി ബ്രോ..ഒരു ഫൺ ഇന്റർവ്യൂ ആണ് എന്ന് പറഞ്ഞിട്ടും താരം അടങ്ങിയില്ല.. കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറി വിളിച്ചു എന്നാണ് പരാതിയിൽ പറയുന്നത്..

അതേസമയം ഇത് ഈ അവതാരികയുടെ സ്ഥിരം ക്ലിക്ക് ബൈറ്റ് ചോദ്യങ്ങളാണ് എന്നും കളിച്ചത് ആരുടെ അടുത്താണെന്ന് മനസ്സിലാക്കിയില്ല എന്നും അവതാരിക ക്കെതിരെ ട്രോളുകളും വരുന്നുണ്ട്..

Leave a Comment

Your email address will not be published.