സിനിമ റിവ്യൂകളെ പറ്റി വിശദികരണമായി അഞ്ജലി മേനോൻ രംഗത്ത്.

സിനിമ റിവ്യൂകളെ പറ്റി വിശദികരണമായി അഞ്ജലി മേനോൻ രംഗത്ത്.

മൂന്ന് ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും സംവിധായികയായും മലയാള സിനിമയുടെ പുതുനിരയിൽ സ്വന്തം ഇടം കണ്ടെത്തിയ ആളാണ് അഞ്ജലി മേനോൻ.

വണ്ടര്‍ വുമണ്‍’ എന്ന ഏറ്റവും പുതിയ ചിത്രത്തിൻ്റെ പ്രമോഷന്‍ തിരക്കിലാണ് സംവിധായിക അഞ്ജലി മേനോന്‍

ഇപ്പോഴിതാ അഞ്ജലി അഭിമുഖത്തില്‍ നല്‍കിയ പറഞ്ഞ വാക്കുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്.. സിനിമ എന്താണെന്നു പഠിച്ചിട്ട് റിവ്യൂ എഴുതുന്നതാണു നല്ലതെന്ന് സംവിധായിക അഞ്ജലി മേനോൻ. ഈ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ വളച്ചൊടിക്കുന്നത്.

ഒരു സിനിമ തുടങ്ങി ആദ്യ സീൻ കഴിയുമ്പോഴേ സോഷ്യൽ മീഡിയയിൽ മോശം അഭിപ്രായം ഇടുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വളരെ സീരിയസായ സിനിമാ ചർച്ചകൾ നടക്കുന്ന ഫോറവും സോഷ്യൽ മീഡിയയിൽ ഉണ്ട്. സിനിമ എഡിറ്റിങ് എങ്ങനെയാണെന്നു പഠിക്കാതെ സിനിമയ്ക്ക് ലാഗ് ഉണ്ടെന്നൊക്കെ പറയുന്നത് മോശം പ്രവണതയാണെന്നും യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ അഞ്ജലി മേനോൻ പറയുന്നു.ഒരു സിനിമ മുഴുവൻ കാണാതെ സിനിമയെക്കുറിച്ച് റിവ്യൂ എഴുതുന്നത് മോശമാണ്. ആദ്യ സീൻ കഴിഞ്ഞ് അല്ലെങ്കിൽ ഇന്റർവെൽ കഴിയുമ്പോൾ ഒക്കെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. മിക്കതും ഫാൻസ്‌ റിലേറ്റഡ് ആണ്. പക്ഷേ അതല്ലാതെ എഴുതുന്ന പലതും കണ്ടിട്ടുണ്ട്. അത് വളരെ നിരുത്തരവാദപരമാണ്. മുഴുവനായി ഒരു സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നതിൽ കാര്യമുണ്ട്.ഒരു സിനിമ റിവ്യൂ ചെയ്യുന്നതിനു മുന്‍പ് അതെങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അറിഞ്ഞിരിക്കണമെന്നും പലപ്പോഴും ഇതിനെപ്പറ്റി യാതൊരു ധാരണയുമില്ലാത്തവരാണ് റിവ്യൂ ചെയ്യുന്നതെന്നും അഞ്ജലി പറഞ്ഞിരുന്നു. എല്ലാം മനസ്സിലാക്കി റിവ്യൂ ചെയ്താല്‍ അതു മറ്റുളളവര്‍ക്കു കൂടി ഗുണം ചെയ്യുമെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, തന്നെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കിയ അഞ്ജലി സോഷ്യല്‍ മീഡിയ പേജിലൂടെ ഇതു വിശദീകരിച്ചു കൊണ്ട് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുകയാണ്.

വളരെ പ്രൊഫഷ്ണലായി ഫിലിം റിവ്യൂ ചെയ്താല്‍ അതു ചലച്ചിത്ര പ്രക്രിയയെക്കുറിച്ച്‌ മനസ്സിലാക്കാന്‍ എത്രത്തോളം സഹായിക്കുമെന്നാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഫിലിം ജേണലിസ്റ്റായ എംഡിഎം ഉദയ താര നായരെപ്പോലുള്ളവരാണ് അതിനു ഉദാഹരണം. സാധാരണകാരായ ആളുകള്‍ വരെ റിവ്യൂ എഴുതുന്ന കാലമാണ് അതുകൊണ്ട് പ്രൊഫഷണല്‍ റിവ്യൂകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തേണ്ടതാണ്. ഞാന്‍ പ്രേക്ഷകരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു.സിനിമ കാണാനും വിമര്‍ശിക്കാനും അവര്‍ക്കു അവകാശമുണ്ട്. മാത്രമല്ല കാണികളില്‍ നിന്നുളള അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ പറഞ്ഞ വാക്കുകള്‍ ചില തോന്നുന്നു അതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്” അഞ്ജലി കുറിച്ചു.

ഉസ്താദ് ഹോട്ടല്‍’, ‘ബാംഗ്ലൂര്‍ ഡേയ്സ്’, ‘കൂടെ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രമാണ് വണ്ടര്‍ വുമണ്‍. ഗര്‍ഭിണികളുടെ കഥ പറയുന്ന ചിത്രം നവംബര്‍ 18 നു സോണി ലിവില്‍ റിലീസ് ചെയ്യും.ചിത്രത്തിൻ്റ പ്രഖ്യാപനത്തിൻ്റെ ഭാഗമായി അഭിനേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസിറ്റീവ് പ്രെഗ്നന്‍സി ടെസ്റ്റിന്‍െറ ചിത്രം ഏറെ വൈറലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *