ഗീതു മോഹൻദാസിന് എതിരെയുള്ള ലിജു കൃഷ്ണയുടെ ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്ന് അഞ്ജലി മേനോൻ..

ഗീതു മോഹൻദാസിന് എതിരെയുള്ള ലിജു കൃഷ്ണയുടെ ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്ന് അഞ്ജലി മേനോൻ..

 

നിവിൻ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പടവെട്ട്.. നമുക്ക് ചുറ്റും നടക്കുന്ന രാഷ്ട്രീയത്തിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന വളരെ മനോഹരമായ ഒരു ചിത്രം. മികച്ച തിരക്കഥയെ അതിലും മികച്ച രീതിയിൽ സ്ക്രീനിൽ എത്തിക്കാൻ ലിജു കൃഷ്ണ എന്ന സംവിധായകന് സാധിച്ചിട്ടുണ്ട്

നടിയും സംവിധായകയും ആയ ഗീതു മോഹൻദാസിനെതിരെ ലിജു കൃഷ്ണ രംഗത്തെത്തിയ വാർത്ത നമ്മളേവരും വായിച്ചതാണ്… സിനിമയുടെ കഥ കേട്ട ശേഷം മറ്റുള്ള സിനിമ പ്രവർത്തകരോട് അതേക്കുറിച്ച് ഗീതു മോശമായി പറഞ്ഞു എന്ന് ആരോപിച്ചു.. ഗീതു കഥ കേട്ടപ്പോൾ ചില മാറ്റങ്ങൾ ആവശ്യപ്പെട്ടിരുന്നു…അത് അംഗീകരിക്കാത്തതിൽ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് ലിജു കൊച്ചിയിൽ പറഞ്ഞു.. ഡബ്ല്യുസിസിയുടെ അധികാരം ഗീതു ദുരുപയോഗം ചെയ്തിരുന്നു എന്നും സംവിധായകൻ കൂട്ടിച്ചേർത്തു..

2018ലാണ് പടവെട്ട് സിനിമ എഴുത്തു പൂർത്തീകരിച്ചത്.. സണ്ണി വെയിന്റെ ഫ്ലാറ്റിൽ താമസിച്ചാണ് കഥ എഴുതിയത്. നിവിൻ പോളിയോട് കഥ പറഞ്ഞു. അപ്പോൾ അഭിനയിച്ചിരുന്ന സിനിമയുടെ സംവിധായക ഗീതു മോഹൻദാസിന് കഥ കേൾക്കണം എന്നു പറഞ്ഞു. ഗീതുവിനോട് കഥ പറഞ്ഞു. മൂന്നുദിവസം വിളിച്ച ശേഷമാണ് കഥ കേട്ടത്..ആദ്യപകുതിയിൽ കറക്ഷൻസുണ്ട് എന്ന് പറഞ്ഞു. എന്നാൽ കൃത്യമായ വിശദീകരണം പറഞ്ഞില്ല. കറക്ഷൻസ് ചെയ്തില്ലെങ്കിൽ സെക്കൻഡ് ഹാഫ് കേൾക്കാൻ തയ്യാറല്ല എന്നും ഗീതു പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങി പലതവണ ഗീതുവിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല.. കഥ കേട്ട ശേഷം മറ്റുള്ള സിനിമ പ്രവർത്തകരോട് ഗീതു സിനിമയെ കുറിച്ച് മോശമായി പറഞ്ഞതായി അറിഞ്ഞു എന്ന് ലിജു പറഞ്ഞു..

പ്രതിസന്ധിയിൽ നിന്ന സമയത്താണ് സരിഗമ പ്രൊഡക്ഷൻ സിനിമ ഏറ്റെടുത്തത്. സിനിമ പുറത്തിറങ്ങുമ്പോൾ ഇതുവരെ ഉണ്ടായ പ്രതിസന്ധി മാധ്യമങ്ങളോട് പുറത്തുപറയാൻ തീരുമാനിച്ചു. സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന ബർത്ത് ഡേ പാർട്ടിയിൽ വെച്ച് ഗീതുവിനെ കണ്ടു. ഗീതുവുമായി അരമണിക്കൂറോളം സംസാരിച്ചു. ഇതുവരെ ഉണ്ടായ പ്രശ്നങ്ങൾ പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടു..

 

ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ സംവിധായിക അഞ്ജലി മേനോൻ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.. സംവിധായകയും നടിയുമായ ഗീതു മോഹൻദാസിനെതിരെ സംവിധായകൻ ലിജു കൃഷ്ണയുടെ ആരോപണങ്ങളിൽ പ്രതികരിക്കാൻ ഇല്ല എന്നാണ് അഞ്ജലി മേനോൻ പറയുന്നത്..പലരും പലതും സംസാരിക്കും ഇതിനോടെല്ലാം പ്രതികരിക്കാൻ നിന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ വേറെ പണി ഒന്നും ചെയ്യാൻ പറ്റില്ല.. നിർഭാഗ്യവശാൽ പലരും പല വിവരക്കേടുകളും പറയാറുണ്ട്. ഓരോരുത്തരുടെയും വിവരക്കേട് മാറ്റാൻ നിന്നാൽ അത് പലപ്പോഴും സാധിച്ചു എന്നു വരില്ല. അഞ്ജലി പറഞ്ഞു..

Leave a Comment

Your email address will not be published. Required fields are marked *