Latest News

എല്ലാവരെയും പോലെ എനിക്കും ഒരു തുണ വേണം- അഞ്ജലി അമീർ

ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി

മലയാളികൾക്ക് ഏറെ സുപരിചിതയായ ട്രാൻസ് വുമൺ നടിയാണ് അഞ്ജലി അമീർ.മലയാള സിനിമയിൽ നായികയാകുന്ന ആദ്യ ട്രാൻസ് വുമൺ കൂടിയായിരുന്നു താരം. മോഡലിങ്ങിൽ സജീവമാണ് അഞ്ജലി. റാം സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായെത്തിയ പേരൻപിലൂടെയാണ് അഞ്ജലി സിനിമാലോകത്ത് ശ്രദ്ധേയയായത്. ഇപ്പോളിതാ തനിക്കൊരു തുണയെ ആവശ്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ തനിക്കും വേണം.

‘ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴ പെയ്യുമ്ബോൾ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തൻ. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ?’-അഞ്ജലി കുറിച്ചു.

നിരവധി ആരാധകരാണ് ഈ കുറിപ്പിൽ അഞ്ജലിക്കു മറുപടിയുമായി എത്തുന്നത്. ‘കാറ്റത്തും മഴയത്തും മറി യാതെ ഈ തോണിയെ കണ്ണിന്റെ മണിപോലെ കാത്തോളം’ എന്ന് ഒരാരാധകൻ കുറിച്ചു.

Show More

Related Articles

Back to top button
Close