ലോക അത്‌ലറ്റിക്‌സ് പുരസ്‌കാരം അഞ്ജു ബോബി ജോർജിന്

ലോക അത്‌ലറ്റിക്‌സ് പുരസ്‌കാരം അഞ്ജു ബോബി ജോർജിന് …..

ലോക അത്‌ലറ്റിക്സ് വുമൺ ഒഫ് ദ ഇയറായി അഞ്ജു ബോബി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ കായിക രംഗത്തെ ഇതിഹാസ താരമെന്നു വിശേഷിപ്പിക്കാവുന്ന അഞ്ജു ബോബി ജോര്‍ജിന് അത്‍ലറ്റിക്സിലെ പരമോന്നത സംഘടനയായ ലോക അത്‍ലറ്റിക്സിന്റെ വുമൺ ഓഫ് ദ ഇയര്‍ പുരസ്കാരം സ്വന്തമാക്കി മലയാളി ഇന്റര്‍നാഷണല്‍ താരം.

മത്സര രംഗത്തുനിന്ന് നിന്ന് വിരമിച്ച ശേഷം പരിശീലകയായും ഇന്ത്യൻ അത്‌ലറ്റിക് ഫെഡേറേഷൻ സീനിയർ വൈസ് പ്രസിഡൻ്റായും കായിക രംഗത്തിനു നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം .ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഒരോയൊരു ഇന്ത്യൻ താരമാണു ലോങ് ജംപിലെ ദേശീയ റെക്കോർഡുകാരിയായ അഞ്ജു.


കായികരംഗത്തുനിന്ന് വിരമിച്ച ശേഷവും ഈ മേഖലയില്‍ നടത്തുന്ന സേവനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബുധനാഴ്ച്ച രാത്രിയായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചത്.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പില്‍ വെങ്കല മെഡല്‍ നേടിയിട്ടുളള അഞ്ചു . 2016 മുതല്‍ ബെംഗളൂരുവിൽ അത്‌ലറ്റിക്‌സ് അക്കാദമി സ്ഥാപിച്ച് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയാണ്.

ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയാണ്. രാജ്യം പത്മശ്രീ നൽകിയും ആദരിച്ചിട്ടുണ്ട്.

ലോങ് ജംപില്‍ ഇന്ത്യയ്ക്കായി അഭിമാന മെഡലുകള്‍ നേടിയിട്ടുള്ള അഞ്ജു എന്നും രാജ്യത്തെ യുവതാരങ്ങള്‍ക്ക് പ്രചോദനമാണ്.

പ്രശസ്തയായ ഇന്ത്യൻ ലോം‌ഗ്‌ജമ്പ് താരമാണ്‌ അഞ്ജു ബോബി ജോർജ്ജ്. 2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോം‌ഗ്‌ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി.

ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. അന്ന് അഞ്ജു ചാടിയത് 6.70 മീറ്ററാണ്‌.


2005 ൽ ലോക അത്‌ലറ്റിക്‌സ് ഫൈനലില്‍ സ്വര്‍ണ്ണവും 2002 ൽ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണ്ണവും വെള്ളിയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും വെള്ളിയും ദക്ഷിണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും നേടിയതാണ് അഞ്ജുവിന്റെ പ്രധാന എടുത്തു പറയത്തക്ക നേട്ടമാണ്‌.

പ്രധാന നേട്ടങ്ങൾ

1. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ച ഏക ഇന്ത്യൻ കായിക താരം.

2. കോമൺ വെൽത്ത് ഗയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കായികതാരം.

3. അത്‌ലറ്റിക് ലോക റാങ്കിങ്ങിൽ ലോങ് ജമ്പിൽ നാലാം സ്ഥാനം ലഭിച്ചിട്ടുള്ള ഏക കായിക താരം.


കായിക താരമെന്ന നിലയില്‍ കരിയറിന് വിരാമമിട്ട ശേഷവും രാജ്യത്തെ കായിക താരങ്ങളുടെ വളര്‍ച്ചയ്ക്കായി മഹത്തായ പ്രവര്‍ത്തനങ്ങളാണ് അഞ്ജു കാഴ്ചവെച്ചിട്ടുള്ളത്. കഴിഞ്ഞിടെ തനിക്ക് ഒരു കിഡ്‌നി മാത്രമാണുള്ളതെന്ന അഞ്ജുവിന്റെ വെളിപ്പെടുത്തല്‍ ഏവരേയും ഞെട്ടിച്ചിരുന്നു. ചെറിയ കുറവുകളുടെ പേരില്‍ പോലും പലരും തളര്‍ന്നുപോകുമ്പോഴും ഇത്രയും വലിയൊരു പ്രയാസത്തെയും തന്റെ മനക്കരുത്തുകൊണ്ട് ചാടിക്കടന്ന അഞ്ജു ലോകത്തിന് തന്നെ പ്രചോദനവും മാതൃകയുമാണ്.

അഞ്ജുവിനൊപ്പം നോര്‍വെയുടെ കാര്‍സ്റ്റന്‍ വാര്‍ഹോം വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഈ വര്‍ഷത്തെ മികച്ച പുരുഷ താരമായും ജമൈക്കയുടെ എലൈന്‍ തോംപ്‌സൺ വനിത താരമായും തിരഞ്ഞെടുക്കപ്പെട്ടു.

അണ്ടര്‍ 20 വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ജേതാവിനെ സൃഷ്ടിക്കാനും അഞ്ജുവിന്റെ അക്കാദമിക്ക് സാധിച്ചു.


നമ്മുടെ പരിശ്രമത്തെ ലോകം അംഗീകരിക്കുന്നതിൽ സന്തോഷം. അത്‌ലറ്റിക്‌സിൽ സജീവമായിരുന്നകാലത്തെ നേട്ടങ്ങൾക്ക് മാത്രമല്ല, അതുകഴിഞ്ഞ് നമ്മൾ എന്താണ് സമൂഹത്തിന് തിരിച്ചുകൊടുക്കുന്നത് എന്നതുകൂടി പരിഗണിക്കപ്പെടുന്നത് മുന്നോട്ടുള്ള പ്രവർത്തനത്തിന് കൂടുതൽ ഊർജം നൽകുന്നു. എന്ന് അഞ്ജു മാധ്യമ പ്രവർത്തകരോട് പറഞ്ഞു .

പുരസ്‌കാരനേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് അവാര്‍ഡ് നേട്ടത്തെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ കൂടി സന്തോഷം പങ്കുവച്ചിരുന്നു.

ഈ അഭിമാനകരമായ പുരസ്‌കാരം സ്വീകരിക്കുമ്പോൾ എന്റെ വികാരങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. എന്റെ ജീവിതയാത്രയിലെല്ലാം ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളായിരുന്നു. എന്റെ മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഞാനിന്ന് എവിടെയും എത്തില്ലായിരുന്നു. അവര്‍ എപ്പോഴും എന്റെ കൂടെ നിന്നു. കഠിനാധ്വാനത്തിനും സ്ഥിരോല്‍സാഹത്തിനും പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് ഞാന്‍ മറികടന്നുവന്ന പ്രതികൂല സാഹചര്യങ്ങള്‍ എന്നെ പഠിപ്പിച്ചു. ശരിയായ പ്രേരണയും സന്നദ്ധതയും ഉണ്ടെങ്കില്‍ എന്തും സാധ്യമാണ്. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അഞ്ജു പറഞ്ഞു.
.

Leave a Comment

Your email address will not be published. Required fields are marked *