കുതിരയെ തലോടിയും കൊഞ്ചിച്ചും കുതിര സവാരി നടത്തി ആൻ അഗസ്റ്റിൻ… |

കുതിരയെ തലോടിയും കൊഞ്ചിച്ചും കുതിര സവാരി നടത്തി ആൻ അഗസ്റ്റിൻ… |

 

മലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ,

എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകളാണ് ആൻ.

തന്റെ പിതാവിന്റെ പാത തന്നെയായിരുന്നു മകളായ ആൻ ആഗസ്റ്റിൻ പിന്തുടർന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ആൻ പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രത്തെയായിരുന്നു ആൻ ചിത്രത്തിൽ അവതരിപ്പിച്ചത്. എൽസമ്മ എന്ന ആൺകുട്ടി കൂടാതെ അർജുനൻ സാക്ഷി, ത്രി കിംഗ്സ്, ഓഡിനറി , ടാ തടിയാ, സോളോ തുടങ്ങിയ സിനമകളിൽ അഭിനയിച്ചിരുന്നു. ഛായാഗ്രാഹകനായ ജോമാൻ ടി. ജോണുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ആൻ.

താരം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. 2017ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രം സോളോയിലാണ് ആന്‍ അഗസ്റ്റിന്‍ അവസാനമായി അഭിനയിച്ചത്. പിന്നീട് ആനിന്റേതായുള്ള ഒരു ചിത്രവും പുറത്തിറങ്ങിയില്ല.

2013 ലെ ആർട്ടിസ്റ്റ് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും പലപ്പോഴും പങ്കുവെക്കാറുള്ള താരത്തിന് വലിയ രീതിയിലുള്ള സ്വീകാര്യതയും ലഭിക്കാറുണ്ട്. മാത്രമല്ല സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാൽ താരം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

ആനെറ്റ് അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. ഹൈസ്കൂൾ വരെ കോഴിക്കോട് പ്രസന്റേഷൻ ഹയർസെക്കൻഡറി സ്കൂളിലും, തുടർന്ന് എസ്എസ്എൽസി തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. തൃശൂർ സേക്രട്ട് ഹേർട്ട് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ഹയർ സെക്കൻഡറി വിദ്യാഭ്യാസവും, 2007-ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും നേടി.

എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രങ്ങളാണ് ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

മൃഗങ്ങളോട് ഏറെ സ്‌നേഹം വെച്ച് പുലർത്തുന്ന ആനിന്റെ കുതിരസവാരിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കുതിരയെ തലോടുന്നതും കുതിര സവാരി നടത്തുന്നതുമായ ചിത്രങ്ങളായിരുന്നു ആൻ പങ്കുവെച്ചിട്ടുള്ളത്.

ബ്ലാക്ക് കോസ്റ്റ്യൂമിൽ അതീവ സുന്ദരിയായി കുതിരപ്പുറത്തേറി നിൽക്കുന്ന ഈയൊരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തതോടെ നിരവധി രസകരമായ ആരാധക പ്രതികരണങ്ങളും ചിത്രത്തിന് താഴെ കാണാവുന്നതാണ്. വലിയൊരു ഇടവേളക്കു ശേഷം സിനിമയിലേക്ക് ശക്തമായ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരമിപ്പോൾ. ഹരികുമാറിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ” ഓട്ടോറിക്ഷ കാരന്റെ ഭാര്യ” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ആൻ സജീവമാകാനൊരുങ്ങുന്നത്.

Leave a Comment

Your email address will not be published.