മൂന്ന് കോടിയുടെ വീട് പണിയാൻ തുടങ്ങിയപ്പോൾ മുതൽ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തി അനു ജോസഫ്.
മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖം ആണ് അനു ജോസഫ്. സ്റ്റാർ മാജിക് പരിപാടിയിലൂടെ പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരിയായി മാറിയ അനു സോഷ്യൽ മീഡിയയിലും സജീവമാണ്. വലിയ പിന്തുണയാണ് സ്റ്റാർ മാജിക് പരിപാടിക്ക് മലയാളി പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എല്ലാ താരങ്ങളും മികച്ച രീതിയിൽ തന്നെ പെർഫോം ചെയ്യുന്ന ഒരു പരിപാടിയാണ് സ്റ്റാർ മാജിക്. പരിപാടിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലും ആരാധകർ പങ്കു വയ്ക്കാറുണ്ട്.
ബിഗ് സ്ക്രീൻലൂടെയും മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു ജോസഫ്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അനുവിന് മലയാളികൾ ഇപ്പോഴും കാണുന്നത് സത്യ ഭാമ ആയിട്ടാണ്. ഓവർ ആക്ടിംഗ് ഒന്നുമില്ലാതെ തനതായ രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കുന്ന താരം മലയാളികളുടെ സ്വീകരണ മുറി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. 15 വർഷം മുമ്പ് അഭിനയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച അനു ഇപ്പോഴും സിനിമയിൽ സജീവമാണ്.സ്വന്തമായി യൂ ട്യൂബ് ചാനൽ ഉള്ള അനു ജോസഫ് തൻറെ കുടുംബ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും ഇതുവഴി ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. വലിയ സ്വീകാര്യതയാണ് നടിയുടെ യൂട്യൂബ് ചാനലിനും പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. തന്റെ വിവാഹത്തിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്, എന്തു കൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന ആരാധകരുടെ ചോദ്യത്തിന് അനു മറുപടി നൽകിയിരുന്നു. തൻറെ ഇഷ്ടങ്ങൾ അറിയാവുന്ന ഒരാൾ വന്നാൽ തീർച്ചയായും വിവാഹം ചെയ്യുമെന്നാണ് അനു ജോസഫ് പറയുന്നത്.
അടുത്തിടെ താരത്തിന്റെ പുത്തൻ വീട്ടുവിശേഷം വൈറലായിരുന്നു. മൂന്ന് കോടി രൂപയുടെ അഡാർ വീടാണ് അനു പണിയുന്നത്. കോടികൾ ചിലവഴിച്ച് ഒരുക്കുന്ന വീടിന് നിരവധി പ്രത്യേകതകളുമുണ്ട്.
അനുവിന്റെ വീട് 5500 സ്ക്വയർ ഫീറ്റാണ്. ‘ഒരു ചാനൽ ഷോയിൽ പങ്കെടുക്കവെയാണ് ഞാൻ എന്റെ വീടിന്റെ വിശേഷങ്ങൾ ആദ്യം തുറന്ന് പറഞ്ഞത്. പുറത്ത് നിന്നും കാണുമ്പോൾ തന്നെ വീടിന്റെ പ്രത്യേകത മനസിലാകും. പണി ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.”അയ്യായിരത്തി അഞ്ഞൂറ് സ്ക്വയർ ഫീറ്റിൽ ഒറ്റ ബെഡ് റൂം ഉള്ള വീടാണ് ഇത്. ഓഫീസ് പർപ്പസിനും ഉപയോഗിക്കാനാകും. ഷൂട്ടിങ് പർപ്പസിനുമൊക്കെ വീട്ടില്‍ സ്ഥലമുണ്ടാകുമെന്നും’ വീഡിയോയില്‍ താരം പറഞ്ഞിരുന്നു…പുതിയ സ്ഥലം വാങ്ങിയാണ് താരം വീട് പണിയുന്നത്. പണി എല്ലാം തീർത്തിട്ട് പൂർണ്ണമായും കാണിക്കുമെന്നും രാവിലെ എണീക്കുമ്പോൾ തന്നെ വലിയ പോസിറ്റിവിറ്റി ലഭിക്കുന്ന രീതിയിലാണ് വീട് സെറ്റ് ചെയ്‍രിക്കുന്നതെന്നും നേരത്തെ പങ്കുവെച്ച വീഡിയോയിൽ അനു പറഞ്ഞിരുന്നു.
അതേസമയം മൂന്ന് കോടിയുടെ വീട് പണിയാൻ തുടങ്ങിയപ്പോൾ മുതൽ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ അനു ജോസഫ്.ബിഗ് ബോസ് മലയാളത്തിലൂടെ പ്രശസ്തരായ കപ്പിളായ ഫിറോസിനേയും സജിനയേയും കാണാൻ പോയപ്പോഴാണ് വീട് പണി തുടങ്ങിയപ്പോൾ മുതൽ തനിക്ക് വന്നിട്ടുള്ള നഷ്ടങ്ങളെ കുറിച്ച് അനു ജോസഫ് മനസ് തുറന്നത്.സ്ഥലം വാങ്ങിയതും പല പേരും പറഞ്ഞ് പണിക്കാരിൽ ചിലർ പറ്റിച്ചുകൊണ്ടുപോയ കാശടക്കം ഉൾപ്പെടുത്തിയാണ് മൂന്ന് കോടിയുടെ വീടെന്ന് പറഞ്ഞത് എന്നാണ് അനു ജോസഫ് ഫിറോസും സജ്നയുമായി സംസാരിക്കവെ പറഞ്ഞത്. ‘ഞാൻ വീടുവെക്കുന്ന ഒരാളാണ്. അതുകൊണ്ട് ആ വിഷമം എനിക്ക് മനസിലാകും.’..’വീടിന്റെ ഔട്ടർ ചെയ്ത് കഴിഞ്ഞപ്പോൾ ഒരുമാതിരി പ്രശ്നമൊക്കെ തീർന്നുവെന്ന് ഞാൻ വിചാരിച്ചിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് പ്ലബ്ലിങ്, വയറിങ് ചെയ്യുന്നവർ തമ്മിലുള്ള തർക്കമൊക്കെയാണ് നടന്നത്. അവർ തമ്മിൽ കുറ്റപ്പെടുത്തിയാണ് ഓരോ കാര്യങ്ങൾ ചെയ്യുന്നത്.”ചില പണികളൊന്നും അതുകൊണ്ട് പൂർത്തിയാകുന്നില്ല. നമ്മൾ വർഷാ വർഷം വീടുവെക്കുന്നവരല്ലല്ലോ. എന്റെ വീടിനും കോൺട്രാക്ടറല്ല ചെയ്തത്. എന്റെ വീടിന്റെ സ്ട്രക്ചർ സുനിൽ എന്നൊരാൾ ചെയ്ത് തന്നു. ഞാനും വീട് പണിത് പറ്റിക്കപ്പെടുന്നുണ്ട്. ഗ്ലാസാണ് എന്റെ വീട്ടിൽ ഏറെയും ചെയ്തിരിക്കുന്നത്.”ഞാൻ നേരത്തെ അധികം ആരോടും ദേഷ്യപ്പെടാറുണ്ടായിരുന്നില്ല. എന്നാൽ വീട് പണി തുടങ്ങിയ ശേഷം എനിക്ക് പലരോടും ദേഷ്യപ്പെടേണ്ട അവസ്ഥയാണ്. ഇലക്ട്രിക്ക് വർക്ക് പകുതിയായപ്പോഴക്കും ഒരുപാട് പണം ചിലവായി. അതോടെ എനിക്ക് സംശയമായി എങ്ങനെയാണ് ഇത്രയും പണം ചിലവാകുന്നതെന്ന്.”ഇലക്ട്രിക്ക് വർക്കുകൾ ചെയ്യുന്നയാൾ എൺപതിനായിരം രൂപയ്ക്ക് സാധനങ്ങൾ വാങ്ങി. അതേ സാധനങ്ങൾ എനിക്ക് പരിചയമുള്ള ഒരു കടയിൽ ചോദിച്ചപ്പോൾ വില 250000രൂപ മാത്രമെ വരുന്നുള്ളു. അപ്പോൾ മുതൽ പറ്റിക്കപ്പെടുകയാണ് മനസിലായി.’