സൂര്യാസ്തമനത്തിൽ മകൾ വാമികയ്ക്കൊപ്പം ബീച്ചിൽ കളിച്ച് വിരാടും അനുഷ്കയും….

സൂര്യാസ്തമനത്തിൽ മകൾ വാമികയ്ക്കൊപ്പം ബീച്ചിൽ കളിച്ച് വിരാടും അനുഷ്കയും….

 

തെന്നിന്ത്യയിലും ബേളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് അനുഷ്ക ശർമയും വിരാട് കോലിയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം, 2017 നവംബറിൽ ഇരുവരും വിവാഹിതരാവുകയായിരുന്നു.

ഓരോ തവണ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോഴും നിമിഷനേരം കൊണ്ടാണ് അവ വൈറലാകുന്നത്.വിരുഷ്‌ക’ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന വിരാടിന്റെയും അനുഷ്‍കയുടെയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന പുതിയ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.

കഴിഞ്ഞ ദിവസം വൃന്ദാവനിലെ ആശ്രമം സന്ദര്‍ശിച്ചതിനു ശേഷം ക്രിക്കറ്ററായ വിരാട് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പ് പങ്കുവച്ചു.എല്ലാ അനുഗ്രഹങ്ങളും നല്‍കുന്ന ദൈവത്തിനു നന്ദി’ എന്നാണ് അതില്‍ വിരാട് കുറിച്ചത്. ഇപ്പോഴിതാ മകള്‍ വാമികയ്ക്കും അനുഷ്ക്കയ്ക്കുമൊപ്പമുള്ള ചിത്രമാണ് വിരാട് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.മകളുടെ കൈപിടിച്ച്‌ കടല്‍ തീരത്തു കൂടി നടക്കുകയാണ് താരങ്ങള്‍. “ദൈവം എനിക്ക് എല്ലാ അനുഗ്രഹങ്ങളും തന്നു. ഇനി എനിക്ക് ചോദിക്കാനായി ഒന്നുമില്ല പകരം നന്ദി പറയുകയാണ് ചെയ്യേണ്ടത്” വിരാട് ചിത്രത്തിനു താഴെ കുറിച്ചു.

യു. എ ഇയില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ പകര്‍ത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്. ഇത്തവണയും മകളുടെ മുഖം ചിത്രത്തില്‍ വ്യക്തമല്ല. മൂവരും ബീച്ചിൽ നടക്കുന്നത് കാണാം. അവർ മനോഹരമായ സൂര്യാസ്തമയ കാഴ്ച ആസ്വദിക്കുന്നതായി കാണാം. അനുഷ്‌കയും വിരാടും തങ്ങളുടെ ആദ്യ ചുവടുകൾ വെയ്ക്കുമ്പോൾ അവരുടെ മാലാഖയുടെ കൈകൾ പിടിച്ചിരിക്കുന്നതായി കാണാം.ഫോട്ടോയില്‍, അനുഷ്‌ക കറുത്ത ഫുള്‍സ്ലീവ് സ്വെറ്ററും കാല്‍മുട്ടിലേക്ക് മടക്കിയ പാന്റും ധരിച്ചിരുന്നു. കറുത്ത സ്വെറ്ററും കാല്‍മുട്ടിലേക്ക് മടക്കി വച്ചിരുന്ന ഡെനിംസ് പാന്റ്സുമായിരുന്നു വിരാടിന്റെ വേഷം. പര്‍പ്പിള്‍ നിറത്തിലുള്ള ടീ ഷര്‍ട്ടും പര്‍പ്പിള്‍, പിങ്ക് നിറങ്ങളിലുള്ള ഷോര്‍ട്ട്സുമായിരുന്നു വാമികയുടെ വേഷം. അനുഷ്‌കയും വിരാടും മകളുടെ കൈകളില്‍ പിടിച്ച്‌ വാമികയുടെ ഇരുവശത്തുമായി നടക്കുന്നതായാണ് ചിത്രത്തില്‍

ദൈവം നീ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചു, ഞാൻ ചെയ്യാത്ത വിധം മറ്റെന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടോ. ഞാൻ നിങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു.”പഞ്ചാബി ഭാഷയിൽ അടിക്കുറിപ്പിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്

ദുബായിലേക്ക് പോകുന്നതിനു മുന്‍പ് താരദമ്ബതികള്‍ വൃന്ദാവനിലുള്ള ബാബ നീം കരോളി ആശ്രമം സന്ദര്‍ശിച്ചിരുന്നു. കൈകൂപ്പി പ്രാര്‍ത്ഥിക്കുന്ന ഇരുവരുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. അനുഷ്കയുടെ മടിയിലിരിക്കുന്ന വാമികയെ വീഡിയോയില്‍ കാണാം.പതിവു പോലെ വിരാട് പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും സ്നേഹത്തില്‍ ചാലിച്ച കമന്റുകള്‍ ഇടുകയും ചെയ്യുന്നുണ്ട്.

 

നാലു വര്‍ഷമായി സിനിമാജീവിതത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് അനുഷ്ക. ജുലാന്‍ ഗോസ്വാമിയായി എത്തുന്ന ‘ചക്ത എക്‌സ്പ്രസാ’ണ് അനുഷ്കയുടെ പുതിയ ചിത്രം. നെറ്റഫ്ലിക്സിലൂടെയായിരിക്കും ചിത്രം റിലീസ് ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *