കേരളതനിമയോടെ തുമ്പപൂവിൻ ചേലോടെ കഥകളിക്കൊപ്പമുള്ള പെന്നോണവുമായി അനുശ്രീ…..

കേരളതനിമയോടെ തുമ്പപൂവിൻ ചേലോടെ കഥകളിക്കൊപ്പമുള്ള പെന്നോണവുമായി അനുശ്രീ…..

 

ഒരു താര ജാഡയുമില്ലാതെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരം നാടൻ വേഷവും സംസാരവും ശൈലിയും എല്ലാം തന്നെ അനുശ്രീ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി. നടി അനുശ്രീക്ക് സിനിമയിലേപോലെ സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം വിശേഷങ്ങൾ പങ്കുവക്കാറുണ്ട്. നടിയുടെ ഓരോ വിശേഷങ്ങളും ആരാധകർ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.

സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി തിരഞ്ഞെടുത്തത്.ആചിത്രത്തിലൂ ടെ തന്നെയാണ് അഭിനയ രംഗത്തേക്ക് അനുശ്രീ കടന്നുവന്നത്.ആദ്യത്തെചിത്രത്തിലൂടെത്തന്നെ അനുശ്രീ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. മോഡലിങ്ങിലും ഫോട്ടോഷൂട്ടിലുംസജീവമാണ് താരം ഇടയ്ക്കൊക്കെ മോഡേൺ

ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർക്ക് ഇഷ്ടമാണ്. ഇടയ്ക്ക് ഇൻസ്റ്റഗ്രാം റീൽസ് വിഡിയോ വഴി നൃത്തച്ചുവടുകൾ വെച്ച് എത്തുന്ന അനുശ്രീ നല്ലൊരു നർത്തകി കൂടി ആണെന്ന്

നരത്തക കൂടി ആണെന്ന തെളിയിച്ചിട്ടുണ്ട്.

എവിടെയും തന്റേതായ അഭിപ്രായങ്ങൾ പറയുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

 

തൻറെതായ ശൈലികൊണ്ടും അഭിനയ ചാതുര്യം കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ അനുവിന് എല്ലായിപ്പോഴും സാധിക്കാറുണ്ട്. എല്ലാ വേഷങ്ങളും ചെയ്യാൻ ശ്രമിക്കാറില്ല. പുതുതായി എന്തെങ്കിലും ചെയ്യാൻ സാധ്യതയുണ്ടോ എന്ന് നോക്കിത്തന്നെയാണ് വേഷങ്ങളായാലും ഫോട്ടോ ഷൂട്ടായാലും സ്വീകരിക്കാറുള്ളത്. ഇപ്പോൾ താരം പങ്കുവച്ച ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ഒന്നിനു പുറകെ ഒന്നായി വേറിട്ട ഫോട്ടോഷൂട്ടുകളുമായാണ് താരം ആരാധകരുടെ മനംകവർന്നത്. അനുശ്രീയുടെ പുതിയൊരു ഫോട്ടോഷൂട്ട് കൂടി പുറത്തുവന്നിരിക്കുന്നു.

ഇപ്പോഴിതാ തിരുവോണദിന ത്തിൽ ആരാധകര്‍ക്കായി തിരുവോണദിനാശംസകള്‍ അറിയിച്ച്‌ കൊണ്ടാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.കായല്‍ പശ്ചാത്തലമാക്കി തോണിയില്‍ കഥകളിക്കൊപ്പം നാടന്‍ വേഷത്തില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് പുതുമയോടെ പങ്കു വച്ചിരുന്നത്..നിറപറയും,നിലവിളക്കും, തുബപൂക്കളും, പൂബാറ്റയും, ഓണക്കോടിയും, ഒരുപിടി നല്ല ഓര്‍മകളും മനസ്സില്‍ നിറച്ച്‌ വീണ്ടും ഒരോണം കൂടി വന്നെത്തി. ഗൃഹാതുരതയുടെയും സന്തോഷത്തിന്റെയും സമ്മിശ്രമായ ഈ ഓണനാളുകളില്‍ ഒത്തിരി സ്‌നേഹത്തോടെ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ തിരുവോണദിനാശംസകള്‍ എന്ന കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അതേസമയം ഇതിന് മുബും അനുശ്രീയുടെ ഷോട്ടോഷൂട്ടുകള്‍ വൈറലായിരുന്നു. ജന്മാഷ്ടമി ദിനത്തില്‍ ശ്രീകൃഷ്ണന്റെ വേഷത്തില്‍ താരം നടത്തിയ ഷോട്ടോഷൂട്ടാണ് വൈറലായിരുന്നു.

 

അതേ സമയം ദെസ്വിന്‍ പ്രേം സംവിധാനം ചെയ്യുന്ന ‘താര’ എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്.അനുശ്രീയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചിട്ടുള്ളതാണ് ചിത്രം.

Leave a Comment

Your email address will not be published.