ദേശീയ അവാർഡിനൊപ്പം മറ്റൊരു സന്തോഷം; ബെൻസ്‌ എ.എം.ജി. സ്വന്തമാക്കി അപർണ ബാലമുരളി

ദേശീയ അവാർഡിനൊപ്പം മറ്റൊരു സന്തോഷം; ബെൻസ്‌ എ.എം.ജി. സ്വന്തമാക്കി അപർണ ബാലമുരളി

 

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി ദേശീയ അവാർഡ് നേട്ടത്തിന്റെ നിറവിൽ നിൽക്കുന്ന അപർണ ബാലമുരളി തന്റെ യാത്രകൾക്കായി മെഴ്സിഡസ് ബെൻസിന്റെ കരുത്തൻ മോഡലായ എ.എം.ജി. ജി.എൽ.എ.35 സ്വന്തമാക്കി. ജസ്റ്റ് എ.എം.ജി. തിങ്ങ്സ് എന്ന കുറിപ്പോടെ പുതിയ വാഹനം സ്വന്തമാക്കിയ വിവരം അപർണ ബാലമുരളി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. 59.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.

മെഴ്സിസീസ് വാഹനശ്രേണിയിലെ ഏറ്റവും കുഞ്ഞൻ എസ്.യു.വിയാണ് അപർണയുടെ ഗ്യാരേജിലെത്തിയിട്ടുള്ള ജി.എൽ.എ.35. മികച്ച ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. എ.എം.ജി മോഡൽ സിഗ്നേച്ചർ 15 വെർട്ടിക്കിൾ സ്ലാറ്റ് പാനമേരിക്കാന ഗ്രില്ല്, എൽ.ഇ.ഡി ഡി.ആർ.എൽ നൽകിയിട്ടുള്ള ഹൈ പെർഫോമെൻസ് ഹെഡ്ലൈറ്റ്, വലിയ എയർ ഇൻടേക്കുകൾ നൽകിയിട്ടുള്ള ബംമ്പർ എന്നിവയാണ് ഈ മോഡലിനെ സ്റ്റൈലിഷാക്കുന്നത്.

യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ വന്ന് മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് വലിയ നേട്ടങ്ങൾ സമ്പാദിച്ച താരമാണ് അപർണ ബാലമുരളി. ദേശീയ പുരസ്കാരത്തിന്റെ നിറവിലാണ് താരം ഇപ്പോൾ..

 

ദേശീയ പുരസ്കാരം നേടിയശേഷം വ്യക്തിപരമായി വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ഞാൻ പറയുന്നത് കേൾക്കാൻ ഇപ്പോൾ ആൾക്കാരുണ്ട് എന്നതാണ് ഏറ്റവും വലിയ കോമഡി എന്ന് പറയുകയാണ് താരം ഇപ്പോൾ. വിമർശിക്കാൻ ആണെങ്കിലും ഞാൻ പറയുന്നത് ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി. ഞാൻ പറഞ്ഞത് മനസ്സിലാക്കാതെ പ്രതികരിക്കുന്നവരും ഉണ്ട്. അതിൽ ഇടയ്ക്ക് ദേഷ്യവും തോന്നാറുണ്ട്..

അഭിപ്രായമുള്ള സ്ത്രീകളെ അംഗീകരിക്കാൻ സമൂഹം പഠിച്ചുവരുന്നേ ഉള്ളൂ. സ്വന്തം അഭിപ്രായം പറയുന്നതുകൊണ്ട് എന്താണ് പ്രശ്നം എന്ന് മനസ്സിലാകുന്നില്ല. ആരോടുമുള്ള ദേഷ്യം കൊണ്ടൊന്നും അല്ലല്ലോ അഭിപ്രായങ്ങൾ ഉണ്ടാകുന്നത്. അതിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ചർച്ചകൾ ആവാമല്ലോ. അതൊരു വലിയ സാധ്യതയുമാണ്. പക്ഷേ അത് മനസ്സിലാക്കി ഇടപെടുന്നവർ കുറവാണ്..

 

ഉത്തരം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ദേശീയ പുരസ്കാര വാർത്ത അറിയുന്നത്. ഉത്തരം സിനിമയുടെ ഷൂട്ട് തീർന്നിരിക്കുകയായിരുന്നു. അപ്പോഴാണ് മൂന്നുദിവസം കൂടി ഷൂട്ട് നീട്ടേണ്ടി വന്നത്. ആ സമയത്താണ് ദേശീയ പുരസ്കാരം എന്ന സന്തോഷം അറിഞ്ഞത്. ഉത്തരം എന്ന സിനിമ ഈ മാസം 16ന് തിയേറ്ററുകളിൽ എത്തുകയാണ്.

Leave a Comment

Your email address will not be published.