സൂര്യയും ജ്യോതികയും തമ്മിലുള്ള പ്രണയത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് താൻ തന്റെ കണ്ണുകൊണ്ട് കണ്ട് മനസിലാക്കിയതാണെന്ന് അപർണ ബാലമുരളി…..
ജ്യോതിക-സൂര്യ ദമ്പതികളെ മാതൃകാ ദമ്പതികള്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇരുവരുടെയും കുടുംബവിശേഷങ്ങള്‍ അതുകൊണ്ട് തന്നെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ താരകുടുംബത്തിന് നിരവധി ഫോളോവേഴ്‌സും ഉണ്ട്.
താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയതാണ്. സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെട്ടെന്ന് തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ജ്യോതിക പറഞ്ഞിരുന്നു.
എല്ലാവരും ആഗ്രഹിക്കുന്നത് തങ്ങളുടെ ദാമ്പത്യ ജീവിതം സൂര്യയുടേയും ജ്യോതികയുടേയും പോലെ ആയിരിക്കണെ എന്നാണ്. പല പ്രണയിതാക്കളുടേയും റോൾ മോഡലുകളാണ് ഇവരുടെ ജോഡി. ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് താൻ തന്റെ കണ്ണുകൊണ്ട് കണ്ട് മനസിലാക്കിയതാണെന്ന് പറയുകയാണ് ഇപ്പോൾ സൂരരൈ പോട്ര് താരം അപർണ ബാലമുരളി. സിനിമയുടെ സെറ്റിൽ സൂര്യയ്ക്കൊപ്പം കുടുംബവും വരാറുണ്ടായിരുന്നു.
‘ജ്യോതിക മാം സൂര്യ സാറിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു കപ്പിൾ ഗോൾ തോന്നും. അതുകൊണ്ടാണ് വിവാഹം കഴിക്കുകയാണെങ്കിൽ ഭർത്താവായി വരുന്ന വ്യക്തി സൂര്യയെപ്പോലെയായിരിക്കണമെന്ന് ഞാൻ പറഞ്ഞത്. എനിക്ക് എങ്ങനെയുള്ള വൈഫ് വേണമെന്ന് ചോദിച്ചാൽ ഞാൻ ജ്യോതിക മാമിന്റെ പേര് മാത്രമെ പറയൂ.’
‘ജ്യോതിക മാം സൂരരൈ പോട്രിന്റെ സെറ്റിൽ വന്നിരുന്നു. അവിടെ നിന്നും മാം പിന്നീട് കൊയമ്പത്തൂരിലേക്ക് പോയി. അവിടെയാണ് മാമിന്റെ ഷൂട്ടിങ് നടക്കുന്നത്. മാം പോകാൻ തുടങ്ങുമ്പോഴേക്കും സൂര്യ സാറിന്റെ മുഖം മാറി സങ്കടം വരുന്നത്.’..’മാമിനൊപ്പം പോകാനൊക്കെ സാറിന് തോന്നൽ വരുന്നുണ്ടെന്ന് നമുക്ക് മനസിലാകും. ദിവസവും കാണുകയും ഒരുമിച്ച് സമയം ചിലവഴിക്കുകയും ചെയ്യുന്നവരാണ്. പക്ഷെ അവരുടെ റൊമാൻസ് ഇപ്പോഴുമുണ്ട്.’
‘ഒരിക്കലും അത് പോയിട്ടില്ല. അതൊക്കെ കാണുമ്പോൾ നമുക്കും തോന്നും ഇതുപോലൊരു പങ്കാളിയെ കിട്ടിയിരുന്നെങ്കിലെന്ന്. അവരുടെ മക്കളും വളരെ സ്വീറ്റാണ്’ അപർണ ബാലമുരളി പറഞ്ഞു. നടനും സംവിധായകനുമായ വിനീതും തനിക്ക് എത്രത്തോളം പ്രിയപ്പെട്ട ജോഡിയാണ് സൂര്യയും ജ്യോതികയുമെന്നും പറഞ്ഞു.