Latest News

നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടിയല്ല ഞാൻ, അശ്ലീല കമന്റിട്ടയാളുടെ ചിത്രമടക്കം പോസ്റ്റ് ചെയ്ത് അപർണ നായർ

നിവേദ്യത്തിലെ ഹേമലതയായി എത്തിയത് മുതൽ ശ്രദ്ധേയയായ താരമാണ് അപർണ നായർ. ബ്യൂട്ടിഫുൾ, തട്ടത്തിൻ മറയത്ത്, റൺ ബേബി റൺ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരമാണ് അപർണ. ഇപ്പോളിത ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റുമായി വന്നയാൾക്ക് ചുട്ടമറുപടി നൽകി നടി അപർണാ നായർ. വ്യക്തിയുടെ പേരും പ്രൊഫൈലും പരസ്യമായി വെളിപ്പെടുത്തിയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയിൽ സ്വന്തം മകളെ വാത്സല്യപൂർവ്വം ചേർത്തുനിർത്തിയിട്ടുള്ള നിങ്ങൾ മനസിലാക്കുക, ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്. ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ലെന്ന് അപർണ പറയുന്നു

അപർണയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം

എന്റെ അഭ്യുദയകാംക്ഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫേസ്‌ബുക്ക് പേജ് കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല. ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാൻ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി.

അജിത് കുമാർ,നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയിൽ സ്വന്തം മകളെ വാത്സല്യപൂർവ്വം ചേർത്തുനിർത്തിയിട്ടുള്ള നിങ്ങൾ മനസിലാക്കുക, ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്.ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !

Tags
Show More

Related Articles

Back to top button
Close