അഭിനയത്തിനു പുറമെ പുതിയൊരു സംരംഭവുമായി നടി ഭാമ, ആശംസകളുമായി ആരാധകർ.!!

അഭിനയത്തിനു പുറമെ പുതിയൊരു സംരംഭവുമായി നടി ഭാമ, ആശംസകളുമായി ആരാധകർ.!!

 

മലയാളികളുടെ പ്രിയതാരമാണ് നടി ഭാമ.

തനിനാടൻ പെൺകുട്ടിയായി ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരമാണ് ഭാമ.കോലക്കുഴൽ വിളി കേട്ടോ എന്ന ഒരൊറ്റ ഗാനം മതി ഈ താരത്തെ ഓർക്കാൻ.ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തിൽ സജീവമായ ഭാമ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടിട്ടുണ്ട്.നായികാ വേഷമായാലും സഹനടി വേഷമായാലും അതിന്റെ പൂർണ്ണതയിൽ അഭിനയിച്ചു ഫലിപ്പിച്ചിരുന്ന താരം

കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവിൽ അഭിനയിച്ചത്.

കന്നഡയിൽ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം.

എന്നാൽ വിവാഹിതയായതോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം കുടുംബിനിയുടെ റോളിൽ തിരക്കിലാണ്.അടുത്തിടെയാണ് താരത്തിന് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്.

പെൺകുഞ്ഞ് ജനിക്കുന്നത്. എന്നാൽ മകളുടെ വിശേഷങ്ങളോ ചിത്രങ്ങളോ ഒന്നും താരം ഇതുവരെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല…ഒടുവിൽ ഭാമയുടെ മകളുടെ ഒന്നാം പിറന്നാളാഘോഷത്തിനാണ് മകളുടെ ചിത്രങ്ങളം വിഡിയോസും സോഷ്യൽ മീഡിയലൂടെ ആദ്യമായി പങ്കുവച്ചിരുന്നത്. ഗൗരി എന്നാണ് മകൾക്ക് ഭാമ പേരിട്ടിരിന്നത്.

അതിനാൽ തന്നെ മകൾ ഗൗരിയുടെ വിശേഷങ്ങളും മറ്റും ആരാധകർ ഏറെ വൈകിയായിരുന്നു അറിഞ്ഞിരുന്നത്.

സിനിമാ വിശേഷങ്ങളോ കുടുംബ വിശേഷങ്ങളോ ഒന്നും തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാൻ ആഗ്രഹിക്കാത്ത ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയാണ് ഭാമ

എന്നാൽ ഇപ്പോഴിതാ, തന്റെ പുതിയൊരു സംരംഭത്തെക്കുറിച്ച് ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭാമ. ‘വാസുകി ബൈ ഭാമ’ എന്ന പേരിൽ കാഞ്ചിപ്പുരം അടക്കമുള്ള പട്ടുസാരികൾ വിൽക്കുന്ന ഒരു സംരംഭമാണ് താരം തുടങ്ങിയിട്ടുള്ളത്. തന്റെ പുതിയ ബിസിനസിന്റെ പേരും ലോഗോയും ആശയവും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ തങ്ങളുടെ പ്രിയ താരത്തിന്റെ പുതിയൊരു തുടക്കത്തിന് നിരവധി പേരാണ് ആശംസകളും പിന്തുണകളുമായി എത്തുന്നത്.

എന്റെ വലിയൊരു ഡ്രീം നടത്താൻ സാധിച്ചതിൽ എനിക്ക് അഭിമാനവും അതിലേറെ സന്തോഷവുമുണ്ട്. താരം പറഞ്ഞു.

മാത്രമല്ല, അതേസമയം പുതിയ ഒരു ജോലിയിലേക്ക് കൂടി കടക്കുകയാണ് ഭാമ. സംഗീത ലോകത്തേക്ക് കൂടി കടന്നു വരുവാൻ ആണ് താരം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിൽ ആയിരിക്കും താരം ആദ്യമായി ആലപിച്ച ഗാനം പുറത്തിറങ്ങുന്നത്. ഒരു ഗായിക ആകുവാൻ വേണ്ടി മോഹിച്ചു എത്തിയ താരങ്ങളിൽ ഒരാൾ ആയിരുന്നു ഭാമ. ഒരു റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു താരം ഒരിക്കൽ. അവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ എത്തുന്നത്.

ഇതിനെല്ലാം ഉപരി അഭിനേത്തിലേക്ക് എന്ന് തിരിച്ചു വരും എന്നുള്ള ചോദ്യങ്ങളും ആരാധകരിൽ നിന്നും കാണാവുന്നതാണ്.

Leave a Comment

Your email address will not be published.