ആരതി പൊടി വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്.. തലയിൽ കൈവച്ച് അനുഗ്രഹിച്ച് റോബിൻ രാധാകൃഷ്ണൻ.
ബിഗ് ബോസ് എന്നത് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത റീയാലിറ്റി ഷോയാണ്. ഇതുവരെയുള്ള മറ്റു റിയാലിറ്റി ഷോകളിൽ നിന്നും വിഭിന്നമാണ് ബിഗ് ബോസ്. വളരെയധികം ആരാധകരാണ് ഈ ഒരു ഷോക്ക് ഉള്ളത്. ഇന്ത്യയിൽ തന്നെ മറ്റു ഭാഷകളിൽ വളരെയധികം വിജയമായ ശേഷമാണ് മലയാളത്തിൽ തുടങ്ങുന്നത്. മലയാളത്തിൽ മോഹൻലാൽ ആണ് ഈ ഷോയുടെ അവതാരകൻ..
ബിഗ് ബോസ് സീസൺ ഫോറിന് മറ്റു മൂന്നു സീസണുകളെക്കാൾ കൂടുതൽ ആരാധകർ ഉണ്ടായിരുന്നു എന്നതാണ് സത്യം. ബിഗ് ബോസ് സീസൺ ഫോറിലെ മിന്നും താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിലേക്ക് ക്ഷണം കിട്ടുന്നതിന് മുൻപെ തന്നെ ബിഗ് ബോസിനെ പറ്റി സമഗ്രമായി പഠിച്ച താരം എങ്ങനെയെല്ലാം ആരാധകരെ സമ്പാദിക്കാം എന്ന് വിശദമായി പഠിച്ചതിനുശേഷം തന്നെയാണ് ബിഗ് ബോസിലേക്ക് വരുന്നത്. ബിഗ് ബോസിൽ വച്ച് തന്നെ താരമിത് വെളിപ്പെടുത്തുകയും ചെയ്തു.. ശക്തമായ നിലപാടുകൾ കൊണ്ടും ചില പ്രത്യേകത കൊണ്ടും തന്നെ റോബിൻ രാധാകൃഷ്ണൻ നിരവധി ആരാധകരെയാണ് നേടിയെടുത്തത്. അതുകൊണ്ട് പിന്നീട് ബിഗ് ബോസ് വീട്ടിൽ ഒന്നും ചെയ്തില്ലെങ്കിൽ തന്നെയും റോബിന് നിരവധി ആരാധകർ കൂടെ പോന്നു എന്ന് വേണമെങ്കിൽ പറയാം.. എന്നാൽ ബിഗ് ബോസ് വീട്ടിലെ നിയമാവലി വേണ്ടവിധത്തിൽ പാലിക്കാത്തതുമൂലം റോബിൻ രാധാകൃഷ്ണൻ പുറത്താക്കപ്പെടുകയായിരുന്നു. എന്നാൽ ബിഗ് ബോസ് വീടിന് പുറത്തുവന്നിട്ടും നിരവധി ആരാധകരെ കണ്ട റോബിൻ രാധാകൃഷ്ണൻ അതുവരെയുള്ള തന്റെ എല്ലാ പ്രശ്നങ്ങളും അതിനു മുന്നിൽ മറക്കുകയായിരുന്നു. സിനിമയിൽ എത്തിപ്പെടുക എന്ന ആഗ്രഹം അതിൽ നിന്നും റോബിൻ നേടിയെടുത്തു. നിലവിൽ നാല് സിനിമകളാണ് താരം കമ്മിറ്റ് ചെയ്തിട്ടുള്ളത്. ദിൽഷയോട് പ്രണയം ആണെന്ന് തുറന്നുപറയുകയും ബിഗ് ബോസ് വീട്ടിൽ വച്ച് തന്നെ ഇരുവരും തമ്മിൽ ശക്തമായ സൗഹൃദം സ്ഥാപിച്ചെടുക്കുകയും ചെയ്തു. എന്നാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സ്ഥിതിഗതികൾ പാടെ മാറുകയായിരുന്നു..
അതിനുശേഷം ഒരു അഭിമുഖത്തിൽ വച്ച് പരിചയപ്പെട്ട ആരതി പൊടിയുമായി താരം അടുപ്പത്തിലാകുകയും പിന്നീട് പ്രണയത്തിൽ ആകുകയും ആയിരുന്നു. നടിയും മോഡലും സംരംഭകയും ആണ് ആരതി പൊടി.. ഇപ്പോൾ ഡോക്ടർ മച്ചാന്റെ പ്രൊഫൈൽ നിറയെ ആരതി പൊടിയുമൊത്തുള്ള വീഡിയോകളും ചിത്രങ്ങളും ആണ്..
ഇപ്പോഴിതാ ഓണാഘോഷങ്ങൾക്ക് ശേഷം ആരതി പൊടി വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് പോയിരിക്കുകയാണ്. ഷൂട്ടിങ്ങിനായി പോകുന്ന ആരതിയെ യാത്രയാക്കുന്ന റോബിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വിമാനത്താവളത്തിൽ എത്തി തലയിൽ കൈവെച്ച് അനുഗ്രഹിച്ചാണ് റോബിൻ ആരതിയെ യാത്രയാക്കുന്നത്..