ജീവിതത്തിൽ പുതിയ തുടക്കം കുറിച്ച് അർച്ചന കവി …..

ജീവിതത്തിൽ പുതിയ തുടക്കം കുറിച്ച് അർച്ചന കവി …..

 

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അർച്ചന എം ടി ലാൽജോസ് കൂട്ടുകെട്ടിൽ ഇറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റം. പെയിന്റിങ്, വെബ് സീരിയലുകൾ, ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം താരം

പ്രേക്ഷകർക്ക് മുൻപിൽ എത്താറുമുണ്ട്.

മമ്മി ആൻഡ് മി, സാൾട്ട് ആൻഡ് പെപ്പർ, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളിലും അർച്ചന കവി തന്റെ അഭിനയമികവ് പ്രകടിപ്പിച്ചിരുന്നു.ഒന്ന് രണ്ട് ചിത്രങ്ങളിൽ കൂടി മികച്ച വേഷങ്ങൾഅവതരിപ്പിച്ചിരുന്നുവെങ്കിലും സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത് താരം മാറുകയായിരുന്നു. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന അർച്ചന കവി സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യം തന്നെയാണ്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ അർച്ചന മുടങ്ങാതെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. മാത്രമല്ല ശക്തമായ നിലപാടുകളും അഭിപ്രയങ്ങളും പങ്കുവെച്ച് താരം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.ഇപ്പോൾ താരം പുതുതായി അഭിനയിക്കാൻ പോവുന്ന ടെലിവിഷൻ സീരിയലിന്റെ പ്രൊമോ വീഡിയോ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. കുറച്ചു വർഷങ്ങൾക്കു ശേഷമാണ് താരം ടെലിവിഷൻ രംഗത്തേക് വരുന്നത്. അതുകൊണ്ട് തന്നെ ആരാധകരും ഏറെ ആകാംഷയിലാണ്. താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ തന്റെ തിരിച്ചു വരവ് പങ്കുവെച്ചത്.

മഴവിൽ മനോരമ ചാനൽ പുതുതായി അവതരിപ്പിക്കുന്ന ടെലിവിഷൻ സീരിയൽ ആയ ‘റാണി രാജ’ യിൽ ആമി എന്നാണ് അർച്ചനയുടെ കഥാപാത്രത്തിന്റെ പേരെന്നും താരം വെളിപ്പെടുത്തി. ‘ആമി എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവ് നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും, എല്ലാവരുടെയും സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നു’ എന്ന കുറിപ്പടിയോടു കൂടി ആണ് താരം പ്രൊമോ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

പുതുതായി വരുന്ന ആമിയ്ക്ക് വേണ്ടിയും ആരാധകർ കാത്തിരിപ്പ് ആണ്. ആരാധകർക്ക് പുറമെ മറ്റു താരങ്ങളും കമ്മെന്റ് ബോക്സിൽ ആശംസകൾ എകിയിട്ടുണ്ട്.

2015 ൽ വിവാഹം കഴിഞ്ഞതോടെ സിനിമ അഭിനയത്തിൽ നിന്നും പൂർണമായി വിട്ടുനിൽക്കുകയായിരുന്നു. പിന്നീട്. 2021 ൽ വിവാഹ മോചിതയായതോടെ അർച്ചന കവി അഭിനയത്തിലേക്ക് തിരിച്ചു വരികയാണ്.

യെസ് ഇന്ത്യാവിഷനില്‍ ഇന്റന്‍ഷിപ്പ് ചെയ്യുകയും, പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അതേ ചാനലിലെ ബ്ലഡി ലവ് എന്ന പരിപാടിയില്‍ അവതാരികയായി എത്തിയപ്പോഴാണ് ലാല്‍ ജോസ് ശ്രദ്ധിച്ചത്. തുടര്‍ന്ന് നീലത്താമര എന്ന ചിത്രത്തിലൂടെ അര്‍ച്ചനയെ സിനിമാ ലോകത്തേക്ക് കൊണ്ടു വരികയായിരുന്നു.മമ്മി ആന്റ് മി, ബെസ്റ്റ് ഓഫ് ലക്ക്, സ്പാനിഷ് മസാല, അഭിയും ഞാനും, നാടോടി മന്നന്‍ തുടങ്ങിയ ചിത്രങ്ങളിൽ നായികയായും സഹനായികയായും അര്‍ച്ചന കവി എത്തിയിരുന്നു.

ഇയിടെ കേരള പോലീസിൽ നിന്നും നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെപ്പറ്റി തുറന്നുപറച്ചിൽ നടി അർച്ചന കവി നടത്തിയിരുന്നു സോഷ്യൽ മീഡിയ സ്റ്റോറിയിലൂടെയാണ് ഇങ്ങനെ ഒരു പരാമർശം താരം നടത്തിയിരിക്കുന്നത്. അത് വളരെ വൈറൽ ആയിരുന്നു.

Leave a Comment

Your email address will not be published.