മലൈക അറോറക്ക് ഒപ്പമുള്ള ന്യൂയർ ചിത്രങ്ങൾ പങ്കുവെച്ച് അർജുൻ കപൂർ..

മലൈക അറോറക്ക് ഒപ്പമുള്ള ന്യൂയർ ചിത്രങ്ങൾ പങ്കുവെച്ച് അർജുൻ കപൂർ..

 

 

ബോളിവുഡിലെ യൂത്തന്മാരിൽ ഒരാളാണ് അർജുൻ കപൂർ..

2012-ൽ റൊമാൻസ് ഇഷാഖ്‌സാദെ എന്ന ചിത്രത്തിലൂടെ താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു,ആ സിനിമ വാണിജ്യപരമായി വിജയിക്കുകയും സീ സിനി അവാർഡുകൾ , സൂപ്പർസ്റ്റാർ ഓഫ് ടുമാറോ, സ്റ്റാർഡസ്റ്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു .പിന്നീട് 2014-ൽ ഗുണ്ടേ , 2 സ്റ്റേറ്റ്സ് എന്നീ വിജയ ചിത്രങ്ങളിലൂടെ കൂടുതൽ ബോക്‌സ് ഓഫീസ് വലിയിലേക്ക് ഉയരാൻ അദ്ദേഹത്തിന് സാധിച്ചു. മലൈക അറോറ ആയിട്ടുള്ള പ്രണയവും ലിവിങ് ടുഗതറും പ്രേക്ഷകർ ഏറെ ശ്രദ്ധിക്കാറുണ്ട്. ഇവരുടെ പ്രായവ്യത്യാസം തന്നെയാണ് കൂടുതൽ ജനശ്രദ്ധ നേടാൻ കാരണം. എന്നാൽ ഇതുവരെ വിവാഹ തീയതി ഇവർ പുറത്തു പറഞ്ഞിട്ടില്ല. വയസ്സിന്റെ വ്യത്യാസവും ചലച്ചിത്ര മേഖലയിലുള്ള ഇവരുടെ പ്രാധാന്യവും ഹിന്ദി പ്രേക്ഷകർ ചർച്ച ചെയ്യാറുണ്ട്. എന്നാൽ ഇവരുടെയും പ്രണയത്തെ ഇതുവരെ അവരുടെ വയസ്സിന്റെ വ്യത്യാസവും ഇതുവരെ അവരെ ബാധിച്ചിട്ടില്ല.

ഇപ്പോഴിതാ ഇവർ ന്യൂ ഇയർ ആഘോഷിച്ച സന്തോഷ നിമിഷങ്ങളും, ഫോട്ടോയുമാണ് വളരെയധികം ജനശ്രദ്ധ നേടുന്നത്. തന്റെ സന്തോഷം നിമിഷങ്ങളും പുതിയ വിശേഷങ്ങളും ഫോട്ടോകളും എല്ലാം ഇരുവരും സാമൂഹ്യമാധ്യമങ്ങൾ വഴി പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ താരങ്ങൾ പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങൾ വൈറലാവുകയും ഉണ്ടാകാറുണ്ട്.

അതുപോലെ ഇപ്പോൾ ജനശ്രദ്ധ നേടുന്നത് ഇവരുടെ ന്യൂ ഇയർ വിശേഷങ്ങൾ പങ്കുവെച്ചിട്ടുള്ള ഫോട്ടോയാണ്.ഹലോ 2023 പ്രണയവുംപ്രകാശവും പരക്കട്ടെ എന്ന് ക്യാപ്ഷനോട് കൂടിയാണ് ഇരുവരും തന്റെ പുതിയ ഫോട്ടോകൾ പങ്കുവെച്ചിട്ടുള്ളത്. കാമുകി കവിളിൽ ഉമ്മ വയ്ക്കുന്ന ചിത്രമാണ് അർജുൻ കപൂർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം ഒരുപാട് ആരാധകരാണ് ഇവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.ഒരുപാട് പേർ ഇവരെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ് കമന്റ് ഇട്ടിട്ടുണ്ട്. എന്നാൽ ഒരുപാട് ആളുകൾ എന്നാണ് നിങ്ങളുടെ വിവാഹം ഇങ്ങനെ കറങ്ങി നടന്നാൽ മതിയോ എന്നെല്ലാം കമന്റുകൾ ചെയ്തിട്ടുണ്ട്.

ഇതുവരെയും ഇരുവരും ഈ കമന്റുകൾക്കോ വിമർശനങ്ങൾക്കോ എതിരെ പ്രതികരിച്ചിട്ടില്ല. മറ്റുള്ളവരുടെ രൂക്ഷ വിമർശനങ്ങൾക്ക് ഇടയ്ക്ക് അർജുൻ കപൂറും താരത്തിന്റെ കാമുകിയും നല്ല തിരിച്ചടി കൊടുക്കാറുമുണ്ട്. താരങ്ങളുടെ വയസ്സിന്റെ വ്യത്യാസത്തെ ചൊല്ലിയുള്ള ട്യൂഷൻ വിമർശനങ്ങൾക്കെതിരെ ചുട്ട മറുപടി കൊടുത്തുകൊണ്ട് ഇതിനുമുൻപ് സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *