Latest News

സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ ഓര്‍മ്മയായി

സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ഏപ്രില്‍ 6 ന് പുലര്‍ച്ചെ 3.30 ന് കൊച്ചി പള്ളുരുത്തിയിലെ പാര്‍വ്വതി മന്ദിരം എന്ന വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളാണ് മരണ കാരണം. നൂറ്റിയമ്ബതോളം മലയാളചലച്ചിത്രങ്ങള്‍ക്കും നിരവധി നാടകങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും അര്‍ജ്ജുനന്‍ മാസ്റ്റര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 1968 ല്‍ കറുത്ത പൗര്‍ണ്ണമി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിക്കൊണ്ടാണ് മാസ്റ്റര്‍ മലയാള സിനിമയില്‍ സജീവമായത്.

മാനത്തിന്‍ മുറ്റത്ത്, ഹൃദയമുരുകി നീ, പൗര്‍ണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിന്‍ മണിയറയിലെ, പാലരുവിക്കരയില്‍, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളില്‍, ആയിരം അജന്താശില്പങ്ങളില്‍, രവിവര്‍മ്മച്ചിത്രത്തിന്‍ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇവയില്‍ ഭൂരിപക്ഷവും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്.

കൊച്ചുനാടക ട്രൂപ്പുകള്‍ക്കു വേണ്ടിയായിരുന്നു തുടക്കം. കോഴിക്കോട്‌ നിന്നുള്ള കലാകൗമുദി ട്രൂപ്പുകാര്‍ ഒരു നാടകത്തിനു ഈണം പകരാന്‍ ക്ഷണിച്ചതോടെയാണ്‌ പുതിയൊരു ജീവിതത്തിനു തുടക്കമാകുന്നത്‌. തമ്മിലടിച്ച തമ്ബുരാക്കള്‍ എന്ന ഗാനത്തിനാണ്‌ ആദ്യമായി ഈ‍ണം പകര്‍ന്നത്‌. ഈ‍ ഗാനം വിജയിച്ചതോടെ കൂടുതല്‍ അവസരങ്ങളായി. നിരവധി നാടകങ്ങള്‍ക്ക്‌ ഈണം പകര്‍ന്നു. നാടകരംഗത്തു പ്രവര്‍ത്തിക്കവേ, ദേവരാജന്‍ മാസ്റ്ററുമായി പരിചയപ്പെട്ടതാണ്‌ സിനിമയില്‍ അര്‍ജ്ജുനന്‍മാസ്റ്റര്‍ക്ക്‌ അവസരമൊരുക്കിയത്‌. ദേവരാജന്‍ മാഷിനു വേണ്ടി നിരവധി ഗാങ്ങള്‍ക്ക്‌ അദ്ദേഹം ഹാര്‍മോണിയം വായിച്ചു.

Show More

Related Articles

Back to top button
Close