കരിക്ക് വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ അർജുൻ രത്തൻ വിവാഹിതനായി…..

കരിക്ക് വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ അർജുൻ രത്തൻ വിവാഹിതനായി……

 

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടൻ അർജുൻ രത്തൻ വിവാഹിതനായി

വടകര സ്വദേശിനിയായ. ശിഖയാണ് വധു.ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങ്. ഇവരുടെ പ്രണയവിവാഹമാണ്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു വിവാഹനിശ്ചയം. അർജുൻ വൈറ്റില കണിയാമ്പുഴ സ്വദേശിയാണ്. അച്ഛൻ, അമ്മ, ചേട്ടൻ, ചേട്ടത്തി എന്നിവരടങ്ങുന്നതാണ് കുടുംബം. അച്ഛൻ റിട്ട. നേവൽ ബേസ് ഉദ്യോഗസ്ഥന്നാണ്. കരിക്കിലൂടെയാണ് അർജുൻ കൂടുതൽ ജനശ്രദ്ധ നേടിയത്.

കരിക്കിന്‍റെ ഹിറ്റ് വെബ് സീരീസായ തേരാപാരയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അര്‍ജുന്‍ പിന്നീട് അങ്ങോട്ട് കരിക്കിന്‍റെ സജീവ സാന്നിദ്ധ്യമായി മാറി.

അര്‍ജുന്റെ മാമനോട് ഒന്നും തോന്നല്ലേ എന്ന ഡയലോഗും, അക്കൗണ്ടിലേക്ക് ഇട്ട് തരാം എന്ന ഡയലോഗുമൊക്കെ ഇന്ന് ശരാശരി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.അർജുൻ കരിക്കിൽ മാത്രമല്ല ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മിഥുൻ മാനുവൽ ചിത്രമായ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്, ട്രാൻസ് എന്നിങ്ങനെ. അർജുൻ വളരെ നല്ലൊരു അഭിനേതാവാണ്.

സുഹൃത്ത് ഉണ്ണി മാത്യൂസ് വഴിയാണ് അര്‍ജുന്‍ കരിക്കിലേക്ക് എത്തുന്നത്. കരിക്കിലെ പ്രകടനം ശ്രദ്ധ നേടി. തിരക്കഥാകൃത്തായും സംവിധായകനായും പ്രവര്‍ത്തിച്ചു.കുട്ടിക്കാലം മുതലേ തന്നെ അഭിനേതാവാകാന്‍ ആഗ്രഹമുണ്ടായിരുന്നുയ എംബിഎ പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് ആ സ്വപ്‌നത്തിന് പിന്നാലെ സഞ്ചരിച്ച് തുടങ്ങിയത്.

ജോലി ചെയ്‌തോണ്ടിരിക്കുന്നതിനിടയിലായിരുന്നു അഭിനയ മോഹം കലശലായത്. യൂട്യൂബ് ചാനലില്‍ അഭിനയിക്കാനായി ജോലി രാജി വെച്ചപ്പോള്‍ വീട്ടുകാര്‍ ആശങ്കയിലായിരുന്നു. അഭിനയത്തിലൊന്നുമായില്ലെങ്കില്‍ തിരികെ ജോലിക്ക് കയറിക്കോളണമെന്ന് അവര്‍ പറഞ്ഞിരുന്നു. ചേട്ടനായിരുന്നു അന്ന് ശക്തമായ പിന്തുണയുമായി കൂടെ നിന്നത്. കരിക്ക് ക്ലിക്കായതോടെയാണ് തീരുമാനം തെറ്റിയില്ലെന്ന് എല്ലാവരും മനസിലാക്കിയത്. അതിന് ശേഷമായാണ് സിനിമയില്‍ നിന്നും ചാന്‍സ് ലഭിച്ച് തുടങ്ങിയതെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

വളരെ രസകരമായൊരു വെബ്സീരീസ് ആണ് കരിക്ക്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് കരിക്കിന്റെ വളർച്ച.

ഇന്ന് എട്ട് മില്യനോളം സബ്സ്ക്രൈബ്ഴ്സും അതിലേറെ ആരാധകരുമാണ് കരിക്ക് ടീമിന്. അതിലെ എപിസോഡുകൾ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. . അത്രയേറെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്,

എന്നാലിതാ തന്റെ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ് അര്‍ജുന്‍ രത്തന്‍.

ഇൻസ്റ്റാഗ്രാമിൽ വിവാഹത്തിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട് അതിനു താഴെ പുതിയൊരു തുടക്കം എന്ന അടിക്കുറിപ്പിട്ടിട്ടുണ്ട്.

 

കുറഞ്ഞ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ഈ ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്. തുളസിമാലയണിഞ്ഞു സന്തോഷത്തോടെ ചിരിച്ചു നിൽക്കുന്ന ചിത്രമാണ് അർജുൻ പോസ്റ്റ്‌ ചെയ്തത്. ആരാധകരും താരങ്ങളുമൊക്കെ

സിനിമലോകത്തെ പ്രമുഖരും അര്‍ജുനും ശിഖയ്ക്കും ആശംസകള്‍ നേര്‍ന്നു

മുഹ്‌സിന്‍ പരാരി, കരിക്കിലെ താരം സ്‌നേഹ ബാബു, മീര നന്ദന്‍, ശ്രിന്ദ, ഉണ്ണിമായ, അലീന പടിക്കല്‍, ആന്‍സന്‍ പോള്‍, തുടങ്ങി നിരവധി പേര്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്

Leave a Comment

Your email address will not be published. Required fields are marked *