കെഎസ്ആർടിസി ജീവനക്കാരുടെ ധാർഷ്ട്യം… നാല് കെ എസ് ആർ ടി സി ജീവനക്കാർക്ക് സസ്പെൻഷൻ..

കെഎസ്ആർടിസി ജീവനക്കാരുടെ ധാർഷ്ട്യം… നാല് കെ എസ് ആർ ടി സി ജീവനക്കാർക്ക് സസ്പെൻഷൻ..

 

സർക്കാർ ഓഫീസുകളിൽ നടക്കുന്ന പല കാര്യങ്ങളും ചിലപ്പോഴൊക്കെ ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യ മനോഭാവം വിളിച്ചോതുന്നവയാണ്.. ഇതിൽ അവസാനത്തേത് ഇന്നലെ നടന്ന സംഭവമായിരുന്നു. കാട്ടാക്കട കെഎസ്ആർടിസി ബസ്റ്റാൻഡിൽ കൺസക്ഷൻ എടുക്കുന്നതിന് വേണ്ടി എത്തിയ കുട്ടിയെയും പിതാവിനെയും വളരെ മോശമായി ട്രീറ്റ് ചെയ്ത കെഎസ്ആർടിസി ജീവനക്കാരാണ് നമ്മുടെ ഗവൺമെന്റിന് തന്നെ മാനഹാനി ഉണ്ടാക്കിയിരിക്കുന്നത്..

കോളേജ് വിദ്യാർത്ഥിനിയായ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നത് സംബന്ധിച്ച തർക്കത്തിനിടെ മകളുടെ മുൻപിൽ വെച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തടയാൻ ശ്രമിച്ച മകൾക്കും മർദ്ദനമേറ്റു..

 

ശരീരമാസകലം ക്ഷതമേറ്റ പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ ആമച്ചൽ പ്രേമനൻ ഇപ്പോൾ കാട്ടാക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്..

 

ഇന്നലെ രാവിലെ 11 മണിയോടെ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ ആണ് സംഭവം. മലയിൻകീഴ് മാധവ കവി ഗവൺമെന്റ് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കി വാങ്ങാനാണ് മകളെയും കൂട്ടി പ്രേമനൻ എത്തിയത്. രേഷ്മയുടെ സുഹൃത്ത് അഖിലയും ഒപ്പമുണ്ടായിരുന്നു. ഇവർക്ക് ഇന്നലെ ഉച്ചയ്ക്ക് പരീക്ഷയുണ്ടായിരുന്നു. കൺസെക്ഷൻ ലഭിക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറിൽ ഇരുന്ന ജീവനക്കാരൻ പറഞ്ഞു..

മൂന്നുമാസം മുമ്പ് കാർഡ് എടുത്തപ്പോൾ സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് പ്രേമനൻ വിശദീകരിച്ചു. എന്നാൽ സർട്ടിഫിക്കറ്റ് ഇല്ലാതെ കൺസക്ഷൻ നൽകാനാകില്ലെന്ന് ജീവനക്കാരൻ ശഠിച്ചു.. കൗണ്ടറിൽ ഉണ്ടായിരുന്ന ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ശരീഫ് പ്രേമനനോട് തട്ടിക്കയറി..

 

ചുമ്മാതല്ല കെഎസ്ആർടിസി ഈ നിലയിൽ എത്തിയതെന്ന് പ്രേമനൻ പ്രതികരിച്ചതോടെ സുരക്ഷാ ജീവനക്കാരനും മറ്റു ജീവനക്കാരും പ്രേമനനെ വളഞ്ഞു.. ജീവനക്കാരുടെ ഇരുമ്പ് ഗേറ്റ് ഇട്ട വിശ്രമമുറിയിലേക്ക് അവർ പ്രേമനനെ തള്ളിക്കയറ്റി. അച്ഛനെ മർദ്ദിക്കരുതെന്ന് അലറി വിളിച്ചു രേഷ്മയും കൂട്ടുകാരി അഖിലയും എത്തിയെങ്കിലും അവരെയും അതേ മുറിയിലേക്ക് തള്ളിക്കയറ്റി. താഴെ വീണ പ്രേമനനെ ജീവനക്കാർ നെഞ്ചിലിടിച്ചെന്നും വന്നവരും പോയവരും ആയ ജീവനക്കാരെല്ലാം കയ്യേറ്റം ചെയ്തേന്നും രേഷ്മ പറഞ്ഞു..

 

മെക്കാനിക് വിഭാഗത്തിലെ ചില ജീവനക്കാർ നിലത്തിട്ട് ചവിട്ടി. അവിടെനിന്ന് ഓടിരക്ഷപ്പെട്ട രേഷ്മ അറിയിച്ചത് അനുസരിച്ച് കാട്ടാക്കട പോലീസ് ഉടൻ സ്ഥലത്തെത്തി പ്രേമനനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മകളുടെ മുൻപിൽ ഇട്ട് കെഎസ്ആർടിസി ജീവനക്കാർ അച്ഛനെ മർദ്ദിച്ച സംഭവത്തിൽ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് മാധ്യമങ്ങളിൽ നിന്ന് വാർത്തയറിഞ്ഞതോടെ സംഭവത്തിൽ ഇടപെട്ടത്..

Leave a Comment

Your email address will not be published.