ഭാമ-അരുൺ വിവാഹമോചനം സോഷ്യൽമീഡിയയിൽ ചൂടുള്ള ചർച്ചയാകുമ്പോൾ‌ ഭാമയുടെ ഭർത്താവിന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു…

ഭാമ-അരുൺ വിവാഹമോചനം സോഷ്യൽമീഡിയയിൽ ചൂടുള്ള ചർച്ചയാകുമ്പോൾ‌ ഭാമയുടെ ഭർത്താവിന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു…

 

മലയാളികളുടെ പ്രിയതാരമാണ് നടി ഭാമ.തനിനാടൻ പെൺകുട്ടിയായി ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരമാണ് ഭാമ.കോലക്കുഴൽ വിളി കേട്ടോ എന്ന ഒരൊറ്റ ഗാനം മതി ഈ താരത്തെ ഓർക്കാൻ.ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തിൽ സജീവമായ ഭാമ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്..

നായികാ വേഷമായാലും സഹനടി വേഷമായാലും അതിന്റെ പൂർണ്ണതയിൽ അഭിനയിച്ചു ഫലിപ്പിച്ചിരുന്ന താരം കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലുംസജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവിൽ അഭിനയിച്ചത്.കന്നഡയിൽ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം.എന്നാൽ വിവാഹിതയായതോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം കുടുംബിനിയുടെ റോളിൽ തിരക്കിലാണ്.അടുത്തിടെയാണ് താരത്തിന് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്…

 

അടുത്തിടെയായി ഭാമയുടെ വിവാഹമോചന വാർത്തകളാണ് സോഷ്യയൽമീഡിയയിൽ നിറയുന്നത്…ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ ഭാമ സോഷ്യൽമീഡിയയിൽ നിന്നും നീക്കിയതോടെയാണ് വിവാഹമോചന വാർത്തകൾ സോഷ്യൽമീഡിയയിൽ നിറയാൻ തുടങ്ങിയത്…ഭാമ-അരുൺ വിവാഹമോചനം സോഷ്യൽമീഡിയയിൽ ചൂടുള്ള ചർച്ചയാകുമ്പോൾ‌ ഭാമയുടെ ഭർത്താവ് അരുൺ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ‘ദുബായില്‍ ഇന്നലേയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല.’

‘നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ’ എന്നാണ് അരുണ്‍ കുറിച്ചത്. ഇതോടെ അരുണും ഭാമയും തമ്മില്‍ ചെറിയ സൗന്ദര്യ പിണക്കം മാത്രമാണുള്ളതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ആരാധകര്‍…കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഭാമ ഒരു സെൽഫി ചിത്രം പങ്കുവെച്ചപ്പോഴും ആരാധകർ ഭാമയോട് വിവാഹമോചനം സംബന്ധിച്ച വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്താമോയെന്ന് ആവശ്യപ്പെട്ട് എത്തിയിരുന്നു…ഇപ്പോൾ ഭാമ ബിസിനസിലേക്ക് ഇറങ്ങിയിരിക്കുകയാണ്. വാസുകി എന്ന പേരിൽ ബൊട്ടീക്കാണ് ഭാമ നടത്തുന്നത്. കഴിഞ്ഞ ദിവസം സ്റ്റാർ മാജിക്ക് പരിപാടിയിൽ അതിഥിയായി വന്ന താരം ഏറെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു…

2020 ജനുവരി 30നായിരുന്നു ഭാമ-അരുൺ വിവാഹം നടക്കുന്നത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നില്ല. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. മകൾ ജനിച്ച ശേഷം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി കുടുംബത്തിന്റെ ഒട്ടുമിക്ക സന്തോഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *