പ്രായം കൂടൂന്നതിനനുസരിച്ച്‌ അനുഭവങ്ങളും കൂടി.ആ അനുഭവങ്ങൾ എന്നെ കരുത്തറ്റവളാക്കി – ആൻ അഗസ്റ്റിൻ

പ്രായം കൂടൂന്നതിനനുസരിച്ച്‌ അനുഭവങ്ങളും കൂടി.ആ അനുഭവങ്ങൾ എന്നെ കരുത്തറ്റവളാക്കി – ആൻ അഗസ്റ്റിൻ …..

 

മലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ, എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകളാണ് ആൻ. എൽസമ്മ എന്ന കഥാപാത്രത്തെയായിരുന്നു ആൻ ചിത്രത്തിൽ അവതരിപ്പിച്ചത്. എൽസമ്മ എന്ന ആൺകുട്ടി കൂടാതെ അർജുനൻ സാക്ഷി, ത്രി കിംഗ്സ്, ഓഡിനറി, ടാ തടിയാ, സോളോ തുടങ്ങിയ സിനമകളിൽ അഭിനയിച്ചിരുന്നു.തന്റെ പിതാവിന്റെ പാത തന്നെയായിരുന്നു മകളായ ആൻ ആഗസ്റ്റിൻ പിന്തുടർന്നത്.ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ആൻ പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറുകയായിരുന്നു. ശക്തമായ സ്ത്രീ ഛായാഗ്രാഹകനായ ജോമാൻ ടി. ജോണുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ആൻ. താരം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. 2017ൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രം സോളോയിലാണ് ആൻ അഗസ്റ്റിൻ അവസാനമായി അഭിനയിച്ചത്. പിന്നീട് ആനിന്റേതായുള്ള ഒരു ചിത്രവും പുറത്തിറങ്ങിയില്ല. 2013 ലെ ആർട്ടിസ്റ്റ് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ തന്റെ പുത്തൻ വിശേഷങ്ങളുംചിത്രങ്ങളും പലപ്പോഴും പങ്കുവെക്കാറുള്ള താരത്തിന് വലിയ രീതിയിലുള്ള സ്വീകാര്യതയും ലഭിക്കാറുണ്ട്. മാത്രമല്ല സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാൽ താരം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

ആനെറ്റ് അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. ഹൈസ്കൂൾ വരെ കോഴിക്കോട് പ്രസന്റേഷൻ ഹയർസെക്കൻഡറി സ്കൂളിലും, തുടർന്ന് എസ്എസ്എൽസി തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. തൃശൂർ സേക്രട്ട് ഹേർട്ട് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ഹയർ സെക്കൻഡറി വിദ്യാഭ്യാസവും, 2007-ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും നേടി.

ഒരിടവേളയ്ക്കു ശേഷം സിനിമാ മേഖലയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി ആന്‍ അഗസ്റ്റിന്‍. ‘ഹരികുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’

എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൻ്റെ തിരിച്ചുവരവ്.സമ്മിശ്ര പ്രതികരണങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്

 

പരസ്യ മേഖലയിലായിരുന്നു സിനിമയില്‍ നിന്നു ഇടവേളയെടുത്തതിനു ശേഷം ആന്‍ പ്രവര്‍ത്തിച്ചിക്കൊണ്ടിരുന്നത്. ആനിൻ്റെ ഈ തിരിച്ചുവരവില്‍ പുതിയ മാറ്റങ്ങളാണ് തൻ്റെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്.ഈ മാറ്റങ്ങൾ തുടർന്നും പ്രതീക്ഷിക്കാമെന്നാണ് താരത്തിൻ്റെ വാക്കുകളിലൂടെ .

 

പ്രായം കൂടൂന്നതിനനുസരിച്ച്‌ അനുഭവങ്ങളും കൂടി. അത് എന്നില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ഈ അനുഭവങ്ങള്‍ എന്നെ രൂപപ്പെടുത്തി എന്നു വേണം പറയാന്‍. ഇപ്പോള്‍ കുറേകൂടി കരുത്തുറ്റവളാണ്” ആന്‍ പറയുന്നു.ഒരിക്കല്‍ എനിക്കു തോന്നി ഇങ്ങനെ വെറുതെ ഇരുന്നിട്ട് കാര്യമില്ലെന്ന്. എൻ്റേതായ രീതിയില്‍ പ്രശ്നങ്ങളെയെല്ലാം അതിജീവിക്കാന്‍ ശ്രമിച്ചു. ദൈവാനുഗ്രഹവും പ്രാര്‍ത്ഥനയുമാണ് എന്നെ അതില്‍ നിന്നു രക്ഷിച്ചത്”

 

അതേ സമയം ആദിത്യന്‍ ചന്ദ്രശേഖറിൻ്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘എങ്കിലും ചന്ദ്രികേ’ ആണ് ആനിൻ്റെ ഏറ്റവും പുതിയ ചിത്രം.

Leave a Comment

Your email address will not be published. Required fields are marked *