വിവാഹ വാര്‍ഷിക ദിനത്തിൽ ഭര്‍ത്താവ് ഒപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവച്ച് ആശ ശരത്ത്….

വിവാഹ വാര്‍ഷിക ദിനത്തിൽ ഭര്‍ത്താവ് ഒപ്പമുള്ള സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ നിന്നുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവച്ച് ആശ ശരത്ത്….

 

മലയാളികൾക്ക് മറക്കാൻ പറ്റാത്ത മുഖമാണ് ആശ ശരത്ത്. മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും ആരാധകരുടെ ഇഷ്ട കഥാപാത്രമായി മാറിയ നടിയാണ് ആശ ശരത്ത്. കുങ്കുമുപൂവ് സീരിയയിലൂടെ മിനിസ്ക്രീൻ പ്രക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരം വെള്ളിത്തിരയിൽ തന്നെ നിറ സാന്നിധ്യമായി മാറി കഴിഞ്ഞു.ഇപ്പോഴിതാ താരം ഒരു സന്തോഷമാണ് സോഷ്യൽ മീഡിയകളിൽ എഴുതി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന്

വിവാഹ വാര്‍ഷിക ദിനമാണ് ആ സന്തോഷമാണ് നടി ആശ ശരത്ത് പങ്കുവച്ചിരിക്കുന്നത്.

ഭര്‍ത്താവ് ടി വി ശരത്തുമൊത്ത് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ നിന്നുള്ള ചിത്രവും ആശ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

ജീവിതം ഒരു ആഘോഷമാണ്. സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ എന്‍റെ പ്രിയപ്പെട്ടയാളുമൊത്ത് 29-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളിലൂടെ ഞങ്ങള്‍ കടന്നുപോയി. സന്തോഷത്തിലും ദു:ഖത്തിലും ആനന്ദത്തിലും വേദനയിലുമൊക്കെ പരസ്പരം മനസിലാക്കി താങ്ങായി നിന്നു. എല്ലാ സമയത്തും ഞങ്ങളെ പിന്തുണച്ച സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പ്രത്യേക നന്ദിയും സ്നേഹവും, എന്നാണ് ആശ ശരത്തിന്‍റെ കുറിപ്പിലൂടെ വ്യക്തമാക്കി.

ദുരദർശൻ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടാണ് ആശ ശരത്ത് അഭിനയരംഗത്ത് എത്തുന്നത്. നിഴലും നിലാവും പറയുന്നത് എന്ന സീരിയലിലെ അഭിനയത്തിന് ആശയ്ക്ക് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.

ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് ആശ ശരത്ത് സിനിമയിലേയ്ക്ക് ചുവടുവയ്ക്കുന്നത്. 2013 ലെ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിൽ ഐ.ജി യുടെ വേഷത്തിലൂടെയാണ് സിനിമയിൽ ചുവടുറപ്പിച്ചത്.മോഹൻലാൽ മമ്മൂട്ടി അടക്കമുള്ള മുൻനിര താരങ്ങൾക്കൊപ്പം താരം തന്റെ അഭിനയ മികവ് പ്രകടിപിച്ചു കഴിഞ്ഞു.

തുടർന്ന് മുപ്പതോളം സിനിമകളിൽ അവർ അഭിനയിച്ചു. പാപനാശം ഉൾപ്പെടെ ചില തമിഴ്

സിനിമകളിലും. ബാഗ്മതി അടക്കം ചില തെലുങ്കു ചിത്രങ്ങളിലും ആശ അഭിനയിച്ചിട്ടുണ്ട്.

പെരുമ്പാവൂർ സ്വദേശിയായ ആശ ശരത്ത് കലാലയ ജീവിതത്തിൽ തന്നെ നൃത്ത പരിപാടികളുമായി സജീവമായിരുന്നു. വരാണസിയിൽ നടന്ന അഖിലേന്ത്യ നർത്തക മത്സരത്തിലെ വിജയിയായ തീർന്ന ആശ ശരത്ത് ഇന്നു മലയളത്തിലെ പ്രമുഖ അഭിനേത്രി കൂടിയാണ്.

 

വിവാഹത്തിനുശേഷം ആശ ദുബായിൽ സ്ഥിരതാമസമാക്കി. ദുബായിൽ റേഡിയോ ഏഷ്യ എഫ് എമ്മിൽ റേഡിയോ ജോക്കിയായും പ്രോഗ്രാം പ്രൊഡ്യൂസറായും എട്ടു വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്.. 2003- ൽ ആശ ശരത്തിന്റെ നൃത്ത വിദ്യാലയം കൈരളി കലാകേന്ദ്രം യുഎയിൽ സ്ഥാപിതമായി. കൈരളി കലാകേന്ദ്രത്തിനു യുഎഇയിൽ നാല് ശാഖകളുണ്ടിപ്പോൾ. നർത്തകി എന്ന നിലയിൽ നിരവധി പുരസ്കാരങ്ങൾ ആശ ശരത്ത് നേടിയിട്ടുണ്ട്.

 

ഇവിടെ ആശ ശരത്ത് പുതിയ ഒരു മൊബൈൽ ആപ്പുമായി രംഗത്ത് വന്നിരുന്നു. കുറഞ്ഞ ചെലവിൽ നൃത്തം പഠിപ്പിക്കാനുള്ള. മൊബൈൽ ആപ്പിലൂടെയാണ് ആശാ ശരത്ത് പുതിയ സംഭരത്തിന് തുടക്കം കുറിച്ചത് പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പാണ് അവതരിപ്പിച്ചത്.

Leave a Comment

Your email address will not be published.