ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചെയ്യുന്ന ആളാണ് അമ്മയെന്ന് ആശാ ശരത്തിന്റെ മകൾ ഉത്തര..

ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചെയ്യുന്ന ആളാണ് അമ്മയെന്ന് ആശാ ശരത്തിന്റെ മകൾ ഉത്തര..

 

കേരളത്തിലെ അറിയപ്പെടുന്ന ഒരു നർത്തകിയും ബിസിനസ്സ് വനിതയും സിനിമാ സീരിയൽ നടിയുമാണ് ആശാ ശരത്…. പെരുമ്പാവൂരിൽ ജനിച്ച ആശ നർത്തകിയായാണ് വേദിയിലെത്തുന്നത്. മികച്ച നർത്തകിയായി വരാണസിയിൽ വച്ച് ഇന്ത്യാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം വിവാഹം കഴിച്ച് ദുബായിലെത്തുകയും പിന്നീട് റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ സിനിമയിലെത്തുകയും ചെയ്തു. ദൃശ്യം എന്ന സിനിമയിലെ അവരുടെ ഐ.ജി. വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടെലിവിഷൻ മേഖലയിലായിരുന്നു ആശ ആദ്യം തന്നെ കഴിവ് തെളിയിച്ചത്.. പിന്നീടായിരുന്നു പ്രേക്ഷകർക്ക് മുന്നിൽ സിനിമയിലൂടെ ആശ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്..ടെലിവിഷൻ മേഖലയിലെ പോലെ തന്നെ സിനിമ മേഖലയിലും പ്രശസ്തി നേടിയെടുക്കാൻ ആശാ ശരത്തിന് സാധിച്ചു..

 

ആശാ ശരത്തിന്റെ മകൾ ഉത്തരാ ശരത്തിന്റെ എൻഗേജ്മെന്റ് വീഡിയോയും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം വയറലായിരുന്നു.. ഇപ്പോൾ മകൾ ഉത്തര ശരത്തിന്റെ ഒപ്പം ഒരു സിനിമ അഭിനയിച്ചതിന്റെ ത്രില്ലിലാണ് ആശ.. ഖേദ എന്നാണ് ചിത്രത്തിന്റെ പേര്.. അമ്മ – മകൾ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്… ചിത്രം ഇതിനോടകം തന്നെ റിലീസിന് ഒരുങ്ങുകയാണ്.. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് മനോജ് കാനയാണ്..

മകളോടൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലാണ് ആശ ശരത് ഇപ്പോൾ. ഒത്തിരി സന്തോഷവും അതോടൊപ്പം ഏറെ പ്രതീക്ഷകളുമാണ് ഈ ചിത്രം സമ്മാനിക്കുന്നതെന്ന് ആശാ ശരത് പറഞ്ഞു..

 

അമ്മയായ ആശ തന്റെ കരിയറിലും കുടുംബജീവിതത്തിലും കൊടുക്കുന്ന ശ്രദ്ധയെ പറ്റി മകൾ വാചാലയായി.. ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചെയ്യുന്ന ആളാണ് അമ്മയെന്നും അതിനെ താൻ വളരെയധികം അഭിനന്ദിക്കുന്നു എന്നും ഉത്തരം പറഞ്ഞു. അമ്മ മൾട്ടിടാസ്ക് ചെയ്യുന്ന ആളാണ്.. ഡാൻസും അഭിനയവും ബിസിനസും എല്ലാമായി എപ്പോഴും സജീവമാണ്. അതിന്റെ കൂടെ ഞങ്ങളെ ചീത്ത പറയാനും പുള്ളി സമയം കണ്ടെത്തും.. ഈ സിനിമയുടെ സെറ്റിൽ തന്നെ പ്രീപെയർ ചെയ്തശേഷം അമ്മ വേറെ കുറെ കാര്യങ്ങളും നോക്കും. സ്ക്രിപ്റ്റ് കേൾക്കും. അതുകഴിഞ്ഞ് ബിസിനസ് എന്തായെന്നു നോക്കും..അക്കാര്യത്തിൽ അമ്മയോട് വളരെ ബഹുമാനമാണ്. ഉത്തര പറഞ്ഞു..

ഇതേക്കുറിച്ച് ആശാ ശരത്ത് പറയുന്നത് ഇങ്ങനെ..സ്ത്രീകൾക്കുള്ള കഴിവാണ് ഇത് എന്ന് തോന്നുന്നു. എന്തോരം മൾട്ടി ടാസ്ക് ആണ് ചെയ്യുന്നത്.. അതുപോലെ ഒരു അമ്മയാണ് ഞാനും. വീട്ടിൽ എനിക്ക് സഹായിക്കുന്ന ഒരാൾ ഉണ്ട്. എന്ത് കൂട്ടാൻ ഉണ്ടാക്കണം എന്ന് ഞാൻ ഇവിടെ നിന്ന് വിളിച്ചു പറയും. എല്ലാ കാര്യങ്ങളും നടത്താനുള്ള ശ്രമം എന്റെ ഭാഗത്തുനിന്ന് ഉണ്ടാകും..

Leave a Comment

Your email address will not be published. Required fields are marked *