ഐതിഹാസിക മോഡലുകളിലൊന്നായിരുന്ന ഡിഫന്‍ഡര്‍ സ്വന്തമാക്കി ആസിഫ് അലി…..

ഐതിഹാസിക മോഡലുകളിലൊന്നായിരുന്ന ഡിഫന്‍ഡര്‍ സ്വന്തമാക്കി ആസിഫ് അലി…..

 

സിനിമയിലെ യുവനടന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ആസിഫ് യാതൊരു താരകുടുംബ പിന്തുണയും ഇല്ലാതെ, തന്റെ കഴിവ് കൊണ്ട് മലയാള സിനിമയിൽ എത്തിപ്പെടുകയും, തന്റെ തനതായ അഭിനയ മികവ് കൊണ്ട് മലയാള സിനിമയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ആസിഫ് അലി.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ അഭിനയ ലോകത്തേക്ക് എത്തിയ താരം ആസിഫ് അലി. ആദ്യ കാലങ്ങളിൽ പരസ്യ മോഡൽ ആയാലും റേഡിയോ ജോക്കിയും ആയുമൊക്കെ പ്രവർത്തിച്ചിട്ടുള്ള താരമാണ് ആസിഫ്.ഹിമമഴയിൽ എന്ന ആൽബത്തിലെ ആസിഫ് അഭിനയിച്ച “ആദ്യമായി” എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമാ അഭിനയം നിറഞ്ഞകഥാപാത്രങ്ങൾ കൊണ്ടും ആസിഫ് അലി എന്ന നടൻ മറ്റുള്ളവരിൽ നിന്നും ശ്രദ്ധേയനായി നിൽക്കുന്നു.പിന്നീട്, സത്യൻ അന്തിക്കാട് ഒരുക്കിയ കഥ തുടരുന്നു എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ വേഷവും പ്രേക്ഷകർ ഏറ്റെടുത്തു. ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ആസിഫ് ഇപ്പോൾ മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. താരത്തിന്റെ സിനിമാ വിശേഷങ്ങളോടൊപ്പം തന്നെ കുടുംബ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഒരു മികച്ച വ്യക്തിത്വത്തിന് ഉടമ കൂടിയാണ്. തന്റെ ആരാധകരോടുള്ള നടന്റെ പെരുമാറ്റം പലപ്പോഴായി പ്രശംസകൾ ഏറ്റുവാങ്ങിയതാണ്. ഇപ്പോഴിതാ ആസിഫിന്റെയും കുടുംബത്തിന്റെ പുതിയ വിശേഷങ്ങളാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

ഐക്കണിക്ക് വാഹന ബ്രാന്‍ഡായ ലാന്‍ഡ് റോവറിന്റെ കിടിലന്‍ എസ്‍യുവി ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുകയാണ് ആസിഫ് അലി. കൊച്ചിയിലെ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഷോറൂമില്‍ നിന്നാണ് അദ്ദേഹം വാഹനം വാങ്ങിയത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. യാത്രകൾ കൂട്ടായാണ് പുതിയ വാഹനം ആസിഫ് വാങ്ങിയത്.മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഡിഫന്‍ഡര്‍ എച്ച്‌എസ്‌ഇ മോഡലിന് കരുത്ത് പകരുന്നത്. 221 കിലോവാട്ട് കരുത്തുള്ള എസ്‌യുവി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം 7 സെക്കന്‍ഡിലെത്തും. 191 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയര്‍ന്ന വേഗം. ഡിഫന്‍ഡറിനെക്കുറിച്ചും പറയാനുണ്ട് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫന്‍ഡര്‍.പതിറ്റാണ്ടുകളായി നിരത്തുകളില്‍ നിറഞ്ഞു നിന്നിരുന്ന ഈ വാഹനം നീണ്ട 67 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച്‌ 2016ല്‍ വിടവാങ്ങി. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം 2019-ല്‍ ആഗോള വിപണിയില്‍ വീണ്ടും വാഹനം തിരികെ എത്തി. മുൻപ് കരുത്തായിരുന്നു ഡിഫന്‍ഡറിന്റെ മുഖമുദ്രയെങ്കില്‍ രണ്ടാം വരവില്‍ കരുത്തിനൊപ്പം മികച്ച സാങ്കേതികവിദ്യയുടെയും അകമ്പടിയിലാണ് ഈ വാഹനം എത്തിയത്.പെട്രോൾ ഹെഡ് എന്ന് അറിയപ്പെടുന്ന ആസിഫ് അലിക്ക് തന്റെ ഗാരേജിൽ കാറുകളുടെ മികച്ച ഒരു ശേഖരം തന്നെയുണ്ട്. ലാൻഡ് റോവർ ഡിഫൻഡർ ഇതിൽ ഏറ്റവും പുതിയ അഡീഷനാണ്.

 

ഡിഫൻഡർ 110 സ്വന്തമാക്കുന്ന മലയാളി താരങ്ങളിൽ ആദ്യ സെലിബ്രിറ്റിയല്ല ആസിഫ് അലി. നടൻ ദുൽഖർ സൽമാനും, ജോജു ജോർജും വാഹനം സ്വന്തമാക്കിയിട്ടുണ്ട്. വാസ്തവത്തിൽ, ദുൽഖറിന്റെ ഗാരേജിൽ പുതിയതും പഴയ തലമുറ ഡിഫൻഡർ മോഡലുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്

സണ്ണി ഡിയോൾ, അർജുൻ കപൂർ, ആയുഷ് ശർമ്മ തുടങ്ങിയ ബോളീവുഡ് താരങ്ങളും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയും പുത്തൻ ഡിഫൻഡർ ഉടമകളാണ്. തമിഴ്നാട് മുഖ്യ മന്ത്രി M K സ്റ്റാലിൻ ഉൾപ്പടെ നിരവധി ഇന്ത്യൻ രാഷ്ട്രീയക്കാരും ഡിഫൻഡർ 1 സ്വന്തമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published.