തുല്യം ശമ്പളം എന്ന വിഷയത്തെക്കുറിച്ച് ആസിഫ് അലി സംസാരിക്കുന്നു..

തുല്യം ശമ്പളം എന്ന വിഷയത്തെക്കുറിച്ച് ആസിഫ് അലി സംസാരിക്കുന്നു..

 

ഏറെക്കാലമായി ചർച്ചയിൽ നിൽക്കുന്ന വിഷയമാണ് തുല്യ വേതനം എന്നത്.. ഒരേ തൊഴിൽ ചെയ്യുന്ന സ്ത്രീക്കും പുരുഷനും വ്യത്യസ്ത വേതനം എന്നുള്ളത് അനീതിയാണ് എന്ന് പല മേഖലകളിൽ ഉള്ളവരും സംസാരിച്ചുകൊണ്ട് രംഗത്ത് വരാറുണ്ട്. എന്നാൽ സിനിമാ മേഖലയിലോട്ട് വരുമ്പോൾ ഇതിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യം പല സെലിബ്രിറ്റികളും ഇപ്പോൾ നേരിട്ടിട്ടുണ്ട്.. ഈ വിഷയത്തെക്കുറിച്ച് അവസാനമായി സംസാരിച്ചത് ദേശീയ അവാർഡ് ജേതാവായ അപർണ ബാലമുരളിയാണ്. ഈ വിഷയത്തിൽ തന്റെ നിലപാട് പ്രകടിപ്പിച്ച അപർണ ബാലമുരളിക്കെതിരെ ചില നിർമ്മാതാക്കൾ രംഗത്ത് വന്നതും വിവാദമായിരുന്നു.. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കുകയാണ് അഭിനേതാവായ ആസിഫ് അലി..

ഞാനിപ്പോൾ പറയുന്നത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണ്. ഇപ്പോൾ ഒരു കാര്യം നോക്കുക, നിഖിലയെ വെച്ച് ഒരു സിനിമ എടുക്കുകയാണ് എന്ന് വിചാരിക്കുക. നിഖിലയുടെ ഇതുവരെയുള്ള സിനിമകളൊക്കെ ഹിറ്റാണ്. നിഖില ഡേറ്റ് കൊടുത്തു കഴിഞ്ഞാൽ ആ സിനിമയുടെ ബിസിനസ് ഈസിയായി നടക്കുകയും ചെയ്യും. അങ്ങനെ ഒരു സിറ്റുവേഷൻ വരുമ്പോൾ നിഖില കൂടുതൽ സാലറി മേടിക്കും എന്ന ഒരു അവസ്ഥ വരും. അപ്പോൾ ഞാൻ പോയി നിഖിലക്ക് ഇത്രയും സാലറിയില്ലേ എനിക്ക് അത്ര തന്നെ വേണമെന്ന് പറയുന്നതിൽ വലിയ യുക്തിയുണ്ട് എന്ന് ഞാൻ കരുതുന്നില്ല. കാരണം നിഖിലയാണ് ആ സിനിമ ബിസിനസ് ചെയ്യുന്നത് അതനുസരിച്ചാണ് ആ സിനിമ ഷൂട്ട് ചെയ്യുന്നത്..

വേറൊരു ഉദാഹരണം പറയുകയാണെങ്കിൽ ഞാനും നയൻതാരയും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നു എന്ന് കരുതുക. ഒരിക്കലും നയൻതാരയുടെ പ്രതിഫലം എനിക്ക് കിട്ടില്ല ഞാനത് ചോദിക്കുന്നതും ശരിയല്ല.. നയൻതാരയെ വെച്ചിട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലും ചിലപ്പോൾ ഹിന്ദിയിൽ വരെയും ആ സിനിമയുടെ ബിസിനസ് നടക്കും. ആ ഒരു മാർക്കറ്റ് ആണ് അവരുടെ ശമ്പളം. അതുകൊണ്ടാണ് അവർ തന്റെ ശമ്പളം എത്രയായിരിക്കണം എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയിലെ നടി നടന്മാരുടെ ശമ്പളത്തിൽ തുല്യത വരണം എന്നു പറയുന്ന കോൺസെപ്റ്റ് എനിക്ക് മനസ്സിലാകുന്നില്ല..

ചിത്രത്തിലെ മെയിൻ ആയിട്ടുള്ള നടന്മാരുടെ ശമ്പളം തീർത്തു കൊടുക്കാൻ വേണ്ടി ദിവസക്കൂലിക്കാരുടെ ശമ്പളം കുറയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആ കാണിക്കുന്നതൊക്കെ തെറ്റാണ് എന്ന് തന്നെയാണ് ഇപ്പോഴും ഞാൻ പറയുന്നത്.. മറ്റു മേഖലകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ എനിക്ക് അറിയില്ല പക്ഷേ ഈയൊരു മേഖലയിൽ കുറച്ചു കാര്യങ്ങൾ ഫാക്ട് ആയിട്ടുണ്ട് ആ കാര്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ തുല്യ വേതനം എപ്പോഴും സാധ്യമാകാൻ സാധ്യതയില്ല..

Leave a Comment

Your email address will not be published.