അസിന്റെ ആദ്യ സിനിമ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയെപ്പറ്റി അസോസിയേറ്റ് ഷിബു ബാലൻ..

അസിന്റെ ആദ്യ സിനിമ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയെപ്പറ്റി അസോസിയേറ്റ് ഷിബു ബാലൻ..

 

 

അസിൻ എന്ന അതുല്യ കലാകാരിയുടെ ആദ്യചിത്രം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രമാണ്.. അതിനുശേഷം മലയാളികൾക്ക് ഈ നടിയെ കാണാൻ സാധിച്ചിട്ടില്ല. പിന്നീട് തമിഴിലും അതിനുശേഷം ബോളിവുഡിലും തന്റേതായ കാൽമുദ്ര പതിപ്പിച്ച സൗത്ത് ഇന്ത്യൻ സ്റ്റാർ ഇന്ന് ലൈം ലൈറ്റിൽ നിന്നെല്ലാം മാറി നിൽക്കുകയാണ്.. തമിഴിൽ ഇതിനോടകം തന്നെ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ബോളിവുഡിൽ താരം അരങ്ങേറുന്നത് തന്നെ അമീർ ഖാന്റെ ഒപ്പമാണ്..

 

ഇപ്പോഴിതാ അസിന്റെ ആദ്യ സിനിമ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിച്ച ഷിബു ബാലൻ. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമയിലെ പ്രധാന ലൊക്കേഷൻ എന്നത് വീട് ആണ്…’അത് അന്വേഷിച്ച് അലച്ചിലോട് അലച്ചിലായി. വീട് കണ്ടെത്തിയതോടെ മറ്റ് ലൊക്കേഷനുകളും അവിടെ തന്നെ കണ്ടെത്തി. ഷൂട്ടിം​ഗ് തുടങ്ങി ഒരു പത്ത് ദിവസം ആയിട്ടും ഇതിലെ നായികയെ ഫിക്സ് ചെയ്യാൻ പറ്റിയിരുന്നില്ല’

‘അത് വലിയൊരു പ്രതിസന്ധി ആയി. ഷൂട്ടിം​ഗ് നിന്ന് പോവുന്ന അവസ്ഥ. അലച്ചിലുകൾക്ക് ഒടുവിൽ ഞങ്ങളുടെ സുഹൃത്തായിരുന്ന സംവിധായകൻ ഫാസിൽ വീഡിയോ എടുത്ത് വെച്ചിരുന്ന കുട്ടി ഉണ്ടായിരുന്നു. സുന്ദരി ആയ പെൺകുട്ടി’..’അത് വേറെ ആരും അല്ല, പിന്നീട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തിയ അസിൻ ആയിരുന്നു. അസിനെ കണ്ടെത്തുന്നത് പത്തോ പന്തോണ്ടോ ദിവസത്തിന് ശേഷമാണ്. അത് കഴിഞ്ഞ് അഞ്ചാറ് ദിവസം കഴിഞ്ഞാണ് ഷൂട്ട് തുടങ്ങുന്നത്. അസിനെ ആദ്യം പഠിപ്പിക്കണം’..’കഥാപാത്രം മനസ്സിലാക്കിക്കണം. അതെല്ലാം കഴിഞ്ഞാണ് അസിൻ അഭിനയിക്കാൻ തുടങ്ങുന്നത്. പതുക്കെ പതുക്കെ വടക്കാഞ്ചേരിയിലെ പല ഭാ​ഗങ്ങളിലായി ഷൂട്ടിം​ഗ് നടന്നു,’ ഷിബു ബാലൻ പറഞ്ഞതിങ്ങനെ.

കൊച്ചിയിലെ നാവൽ പബ്ലിക് സ്കൂളിലാണ് അസിൻ തൻറെ വിദ്യാഭ്യാസം തുടങ്ങുന്നത്. അസിൻറെ അച്ഛൻ ഒരു ബിസിനസ്സുകാരനാണ് അമ്മ ഒരു ശാസ്ത്രജ്ഞയും. ഈ ദമ്പതികളുടെ ഏകമകളാണ് അസിൻ. കൊച്ചിയിലെ സെൻറ് തെരേസാസ് കോളേജിൽ നിന്ന് ബിരുദം നേടിയ അസിൻ പിന്നീട് കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് താമസം മാറ്റി. മുംബൈയിലെ ലോകണ്ട്‌വാലയിലും അസിന് വീടുണ്ട്. ഒരു നടിയാവുന്നതിനു മുൻപ് അസിൻ തൻറെ ജീവിതത്തിലെ കുറച്ചുസമയം മോഡലിംഗിനും ബിസിനസ്സിനും വേണ്ടി നീക്കിവെച്ചിരുന്നു..മൈക്രോമാക്സ് കമ്പനിയുടെ സഹസ്ഥാപകൻ രാഹുൽ ശർമ്മയെ അസിൻ 2016 ജനുവരിയിൽ വിവാഹം ചെയ്ത അസിൻ പിന്നീട് തന്റെ വ്യക്തിജീവിതത്തിനായി സമയം മാറ്റിവയ്ക്കുകയായിരുന്നു..

Leave a Comment

Your email address will not be published. Required fields are marked *