ദിലീപിന്റെ പുതുവർഷത്തെക്കുറിച്ച് പ്രവചനവുമായി ജ്യോത്സ്യൻ..

ദിലീപിന്റെ പുതുവർഷത്തെക്കുറിച്ച് പ്രവചനവുമായി ജ്യോത്സ്യൻ..

 

 

മലയാളി പ്രേക്ഷകരെ എന്നും ചിരിച്ചും ചിരിപ്പിച്ചും അതിവൈകാരിക പ്രകടനങ്ങള്‍ കാഴ്ചവച്ചും താരമായ നടനാണ് ദിലീപ്. മലയാള സിനിമയില്‍ പകരം വയ്ക്കാനാവാത്ത മഹാപ്രതിഭയെന്ന് ദിലീപിനെ വിശേഷിപ്പിക്കേണ്ടിവരുംസിനിമയില്‍ വന്ന അന്നുമുതല്‍ ഇന്നുവരെ ആ നടനോട് സ്നേഹം മാത്രമേ നമുക്കുള്ളൂ.അഞ്ചുവയസുള്ള കുട്ടികള്‍ പോലും പറക്കും തളികയിലെയും തെങ്കാശിപ്പട്ടണത്തിലെയും കല്യാണരാമനിലെയും ദിലീപ് തമാശകള്‍ ആസ്വദിക്കുന്നു. അതേ, ദിലീപ് ഏവര്‍ക്കും പ്രിയപ്പെട്ടവനാണ്. അക്ഷരാര്‍ത്ഥത്തില്‍ ‘ജനപ്രിയ നായകന്‍ ഉറപ്പായി പറയാം.ജീവിതത്തില്‍ അപ്രതീക്ഷിത പ്രതിസന്ധികളെ നേരിട്ടപ്പോള്‍ താരത്തിന് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്

ഒരുപാട് വിവാദങ്ങൾക്ക് ഇരയാകേണ്ടി വന്ന ഒരാളാണ് ദിലീപ്. എന്നിരുന്നാലും കേരളത്തിലെ സിനിമ പ്രേക്ഷകരുടെ ഇഷ്ട നടൻ തന്നെയാണ് താരം. മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്.കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും താരം പ്രവര്‍ത്തിച്ചു. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് താരം ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു. വിവാദങ്ങൾക്കിടയിൽ റിലീസ് ചെയ്ത സിനിമകൾ വിജയം നേടിയില്ലെങ്കിൽ കൂടി താരം സിനിമയിൽ സജീവമായിരുന്നു. ഒരുപാട് വിജയ ചിത്രങ്ങൾ ചെയ്തിരുന്ന ദിലീപിന് ഒരുപാട് കൈ നിറയെ സിനിമകളാണ് ഈ വർഷം വരുന്നത്. മലയാള സിനിമയിലെ ജനപ്രിയ നായകനായി വിശേഷിപ്പിക്കുന്ന ദിലീപിന്റെതായി നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. 2023 ല്‍ അദ്ദേഹത്തിന്റെ നല്ലൊരു തിരിച്ച് വരവ് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

 

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആയിരുന്നു ദിലീപിന്റെ പുതുവര്‍ഷത്തെ കുറിച്ച് ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രകടനവുമായി ഒരു ജ്യോത്സ്യന്‍ രംഗത്തെത്തിയത്. ദിലീപ് എന്ന് പറയുന്ന വ്യക്തി ഉത്രാടം നക്ഷത്രത്തിലെ മകരക്കൂറുകാരനാണ്. എട്ട് മാഹഭാഗ്യവും ദൈവാനുഗ്രവും നിറഞ്ഞ മഞ്ജു ഇരിക്കുമ്പോഴാണ് കാവ്യയെ വിവാഹം കഴിക്കുന്നത്. കാവ്യക്ക് ഭര്‍തൃയോഗമില്ല. അവരെ ഉപേക്ഷിച്ചാല്‍ മാത്രമേ ദിലീപിന് മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളു. ഇല്ലെങ്കില്‍ അദ്ദേഹം വീഴുമെന്നും അഭിപ്രായപ്പെടുന്നു..

രണ്ടരക്കൊല്ലവും ശനി ധനുരാശിയില്‍ നിന്നപ്പോഴാണ് ദിലീപിന് 86 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നത്. ഇപ്പോള്‍ തലക്ക് മുകളിലാണ് ആ ശനി നില്‍ക്കുന്നത്. എന്നാല്‍ 2023 ജനുവരി 17 ാം തിയതി കഴിഞ്ഞാല്‍ നേരെ നാക്കില്‍, അതായത് ശനി വരും. അത് നുണയെ പറയത്തുള്ളു. പിന്നെ അകത്ത് പോവാനുള്ള എല്ലാ സാധ്യതയുമുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *