സിനിമ താരം ബാലയുടെ വീടിനു നേരെ ആക്രമണശ്രമം…

സിനിമ താരം ബാലയുടെ വീടിനു നേരെ ആക്രമണശ്രമം…

 

 

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ്താരത്തിന്റെ ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയംവളരെ അധികം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരംതുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2010 ഓഗസ്റ്റിലായിരുന്നു ബാലയുടെ വിവാഹം. ഐഡിയ സ്റ്റാർസിംഗർ ഫെയിം ഗായിക അമൃത സുരേഷിനെയാണ് ബാല വിവാഹം ചെയ്തത്. ബാല – അമൃത ദമ്പതികൾക്ക് ഒരു മകളാണുള്ളത്. പേര് അവന്തിക ബാലകുമാർ. 2019-ൽ ബാലയും അമൃതയും വിവാഹ മോചിതരായി. പിന്നീട് ബാല രണ്ടാം വിവാഹം കഴിക്കുകയായിരുന്നു. എലിസബത്ത് എന്നാണ് ഭാര്യയുടെ പേര്.

സാമൂഹ്യ മാധ്യമങ്ങളെല്ലാം വളരെയധികം സജീവമായ ബാല കൂടുതലും വിവാദങ്ങളിലൂടെയാണ് പ്രശസ്തനായത്. താൻ അഭിനയിച്ച സിനിമയ്ക്ക് പ്രതിഫലം നൽകിയില്ല എന്ന് നടൻ ബാല ആരോപണം ഉയർത്തിയതിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദൻ നിർമ്മിക്കുകയും നായക വേഷം ചെയ്യുകയും ചെയ്ത ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രം വാർത്തകളിൽ ഇടം നേടിയിരുന്നു. പണം വേണ്ടെന്നു പറഞ്ഞുവന്ന ബാലക്ക് എന്നിട്ടും ഡബ്ബിങ് കഴിഞ്ഞ വേളയിൽ ഉണ്ണിയുടെ നിർമാണ കമ്പനി രണ്ടു ലക്ഷം രൂപ നല്കുകയും ചെയ്തതായി രേഖകൾ ഹാജരാക്കി ഉണ്ണി അറിയിച്ചിരുന്നു. വളരെയധികം വിവാദമാണ് ബാലയുടെ പ്രതിഫലത്തോടനുബന്ധിച്ച് ഉണ്ടായത്.

ഇപ്പോഴിതാ താരത്തെ സംബന്ധിക്കുന്ന മറ്റൊരു വാർത്തയാണ് ഏവരെയും ഞെട്ടിക്കുന്നത്…നടന്‍  ബാലയുടെ വീടിനു നേരെ ആക്രമണശ്രമം നടന്നിരിക്കുകയാണ് . കാറില്‍ എത്തിയ രണ്ടുപേരാണ് ഇതിന് പിന്നില്‍. സംഭവ സമയത്ത് ബാല വീട്ടില്‍ ഉണ്ടായിരുന്നില്ല കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു നടന്‍. എന്നാല്‍ എലിസബത്ത് തനിച്ചായിരുന്നു ഈ സമയത്ത് വീട്ടില്‍ ഉള്ളത്. വീട്ടിലെത്തിയ അക്രമകാരികള്‍ വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കിയെന്ന് എലിസബത്ത് പറഞ്ഞു. ഇത് കേട്ടതോടെ എലിസബത്ത് ഭയന്നുപോയെന്ന് ബാലയും പറഞ്ഞു.

 

അതേസമയം ബാലയുടെ അയല്‍ വീടുകളിലും ഇവര്‍ എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ടീമുകളാണ് വീട്ടിലെത്തിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലായി. മൂന്നുപേര്‍ സംഘത്തില്‍ ഉണ്ടെന്നും ബാല പറഞ്ഞു. തലേദിവസവും ഇവര്‍ ബാലയുള്‍പ്പെടെ സുഹൃത്തുക്കള്‍ വീട്ടില്‍ ഉള്ളപ്പോള്‍ എത്തിയിരുന്നെങ്കിലും അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതോടെ പുറത്താക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ബാലയും എലിസബത്തും നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആരാധകനാണെന്ന് പറഞ്ഞ് ഇവരില്‍ ഒരാള്‍ ബാലയുടെ ഫോട്ടോ എടുക്കുകയും കാലില്‍ വീഴുകയും ചെയ്തതായി ബാല പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉടനടി ശക്തമായ നടപടി പ്രതീക്ഷിക്കുന്നതായും ബാല പറഞ്ഞു…

Leave a Comment

Your email address will not be published. Required fields are marked *