രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന്റെ പേരിൽ പ്രേക്ഷകർ ഇവരെ വേട്ടയാടുന്നുണ്ട്.. എ ആർ റഹ്മാൻ..
1992-ൽ പുറത്തിറങ്ങിയ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ എന്ന മലയാളചലച്ചിത്രത്തിനാണ് സിനിമയിൽ എ.ആർ. റഹ്മാൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. 1992-ൽ മണിരത്നത്തിന്റെ റോജാഎന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായത്. ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്രപിന്നണിഗാനങ്ങളിൽ ഒന്നായി റോജായിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.
സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം എ.ആർ. റഹ്‌മാന് നൽകപ്പെട്ടു ഈ ചിത്രത്തിന് തന്നെ 2009-ലെ ഓസ്കാർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു . ഓസ്കാർ അവാർഡ് നിർണയ സമിതിയിലേക്കും റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടു .
2010-ലെ ഗ്രാമി പുരസ്കാരത്തിൽ മികച്ച ചലച്ചിത്രഗാനത്തിനും, ദൃശ്യമാദ്ധ്യമത്തിനായി നിർവ്വഹിച്ച മികച്ച ഗാനത്തിനുമുള്ള പുരസ്കാരം ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ച സ്ലം ഡോഗ് മില്യയണറിലെജയ് ഹോ എന്ന ഗാനം നേടി. സംഗീത രംഗത്തെ സംഭാവനകൾ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരവും റഹ്മാന് ഭാരത സർക്കാർ നൽകുകയുണ്ടായി.
ഇദ്ദേഹം ഏറ്റവും അവസാനമായി പ്രവർത്തിച്ചത് ഗാന്ധി ഗോഡ്സെ ഏക് യുദ്ധ് എന്ന സിനിമയിൽ. ഒരു സാങ്കല്പിക ഹിന്ദി സിനിമയാണ് ഇത്. അഥവാ ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ? ഇരുവരും തമ്മിലുള്ള സംഭാഷണം പിന്നീട് എങ്ങനെയായിരിക്കും? എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.രാജ്കുമാർ സന്തോഷി ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് വധഭീഷണി വന്നിരുന്നു എന്ന് വാർത്ത കഴിഞ്ഞ ദിവസം ആയിരുന്നു പുറത്തുവന്നിരുന്നത്. അതേസമയം ഇപ്പോൾ ഇദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ സംഗീത സംവിധായകൻ എ ആർ റഹ്മാൻ. വ്യാഴാഴ്ച സിനിമയുടെ ഒരു പ്രമോഷൻ പരിപാടിയുണ്ടായിരുന്നു. ഈ പരിപാടിയിലാണ് എ ആർ റഹ്മാൻ സംസാരിച്ചത്.
സിനിമയുടെ ടീസർ പുറത്തുവന്നത് പിന്നാലെ സിനിമയ്ക്കെതിരെ നിരവധി വിമർശനങ്ങൾ ആയിരുന്നു വന്നത്. ഗാന്ധിയുടെ മഹാത്മ്യത്തെ കളങ്കപ്പെടുത്തുന്നു എന്നും ഗാന്ധിയെ വധിച്ച ഗോഡ്സെ എന്ന വ്യക്തിയെ മഹത്വവൽക്കരിക്കുകയും ചെയ്യുന്നു എന്നതായിരുന്നു സിനിമയുടെ ട്രെയിലറിനെതിരെ ഉണ്ടായിരുന്ന വിമർശനം. മുംബൈ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സിനിമയുടെ സംവിധായകന് മുംബൈ പോലീസ് സുരക്ഷ ഏർപ്പെടുത്തി നൽകുകയും ചെയ്തു.
“വിമർശിക്കുന്നവർ പലരും സിനിമ കണ്ടിട്ടില്ല. ടീസർ മാത്രം കണ്ടിട്ട് സിനിമയെ വിലയിരുത്തുന്നത് നല്ലതല്ല. സിനിമക്കാർ ഇന്ന് വലിയ രീതിയിൽ ഭക്ഷണം പിടിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പലരും അവരെ വിശ്വസിക്കാത്തത്. പക്ഷേ ദൗർഭാഗ്യവശാൽ ഇത്തരം കാര്യങ്ങളുടെ ഇരയായി മാറുന്നത് സന്തോഷിയെ പോലെയുള്ളവർ ആണ്” – സിനിമയുടെ സംവിധായകന് പിന്തുണ നൽകിക്കൊണ്ട് എ ആർ റഹ്മാൻ സംസാരിച്ചത് ഇങ്ങനെ. അതേസമയം സമാനമായ അവസ്ഥയിലൂടെ ആണ് മലയാളത്തിൽ സുരേഷ് ഗോപിയും ഉണ്ണിമുകുന്ദനും കടന്നുപോകുന്നത് എന്നാണ് മലയാളി പ്രേക്ഷകർ പറയുന്നത്. രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിന്റെ പേരിൽ ഇരുവരും മലയാളികളുടെ വക വേട്ടയാടപ്പെടുകയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.