ഓട്ടോ ഡ്രെവറായ അനൂപിൻ്റെ ജീവിതകഥ……

പണം ഇല്ലാത്തതിനാല്‍ മകന്റെ കുടുക്ക പൊട്ടിച്ച്‌ ലോട്ടറി ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷണം നടത്തിയ ഓട്ടോ ഡ്രെവറായ അനൂപിൻ്റെ ജീവിതകഥ……

 

കേരളത്തില്‍ ഇന്ന് ലക്കി മാൻ ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ അത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി 30കാരന്‍ അനൂപാണ്. ആരും കൊതിക്കുന്ന ഭാഗ്യമാണ് തിരുവോണ ബമ്പറിലൂടെ ഇന്നലെ അനൂപിനെ തേടിയെത്തിയത്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടി രൂപയുടെ ഓണം ബമ്പറിലൂടെയാണ് വള്ളക്കടവ് പെരുന്താന്നി പണയില്‍ വീട്ടില്‍ അനൂപിനെ ഭാഗ്യം തുണച്ചത്.

അനൂപിന് ലോട്ടറി അടിച്ചതോടെ ബാങ്ക് വരെ അവരുടെ നടപടികൾ തിരുത്തി കുറിച്ചത് ഇന്നലെ കണ്ടെത്ത്. ഞായറാഴ്ച ബാങ്ക് അവധിയായിരുന്നിട്ടും വൈകിട്ട് 6.30തോടെ കാനറ ബാങ്കിന്റെ മണക്കാട് ശാഖയിലെ മാനേജരും മറ്റ് ജീവനക്കാരുമെത്തി അനൂപിന് ടിക്കറ്റ് സൂക്ഷിക്കാന്‍ ലോക്കര്‍ സൗകര്യം ലഭ്യമാക്കി. അനൂപിന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഇത്. ലോട്ടറി രാത്രി വീട്ടില്‍ സൂക്ഷിക്കുന്നത് സുരക്ഷാ പ്രശ്നമുള്ളതിനാലാണ് അടിയന്തര നടപടി സ്വീകരിച്ചത്. അടുത്താഴ്ച ഷെഫായി മലേഷ്യയിലെ സുഹൃത്തിന്റെ ഹോട്ടലില്‍ പോകാനിരിക്കെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ അനൂപിന്റെ തലവര മാറിയത്.

നി നാട്ടില്‍ ഹോട്ടല്‍ തുടങ്ങാനുള്ള പ്ലാനിലാണ്. ലോട്ടറി എടുക്കാന്‍ പണം തികായത്തിനാല്‍ മകന്റെ കുടുക്കയില്‍ നിന്നെടുത്ത അമ്പതു രൂപയും ചേര്‍ത്ത് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. അന്‍പതു രൂപ കുറവുണ്ടായിരുന്നതിനാല്‍ ലോട്ടറി എടുക്കേണ്ട എന്നു കരുതിയിരുന്നതാണ്. അഞ്ഞൂറു രൂപ മുടക്കി എടുക്കേണ്ട എന്നായിരുന്നു ഭാര്യ പറഞ്ഞതെന്നും ലോട്ടറി അടിച്ചില്ലായിരുന്നെങ്കില്‍ ഭാര്യ വഴക്കു പറഞ്ഞേനെയെന്നും അനൂപ് പറഞ്ഞു. ഫലം വന്നപ്പോള്‍ ഒന്നാം സമ്മാനം തന്നെയാണോ എന്ന് അനൂപിന് സംശയമുണ്ടായിരുന്നു. ഭാര്യ ടിക്കറ്റ് നോക്കിയാണ് ഉറപ്പിച്ചത്.

 

 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗദിയില്‍ പോയ അനൂപ് ജോലിയൊന്നും ശരിയാകാത്തതിനാല്‍ മടങ്ങിയെത്തി ചില ചെറുകിട ബിസിനസുകള്‍ തുടങ്ങിയെങ്കിലും നഷ്ടത്തിലായി. തുടര്‍ന്നാണ് ഓട്ടോറിക്ഷ വാങ്ങിയത്. വായ്പ ഉള്‍പ്പെടെ അഞ്ചര ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ട്. 22ാം വയസു മുതല്‍ ലോട്ടറി എടുക്കുന്ന ശീലമുണ്ട്. ഒരു തവണ 5000 രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ട്. അമ്മ അംബികയും ഭാര്യ മായയും മകന്‍ രണ്ടര വയസുകാരന്‍ അദ്വൈതും അടങ്ങുതാണ് അനൂപിന്റെ കുടുംബം. സഹോദരി അശ്വതി,ഭര്‍ത്താവ് സനല്‍. 12 വര്‍ഷം മുൻപ് പിതാവ് ബാബുവിന്റെ മരണത്തെ തുടര്‍ന്ന് സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാനായി മുക്കാല്‍ സെന്റ് വസ്തുവും അതിലുണ്ടായിരുന്ന വീടും വിറ്റു.തുടര്‍ന്ന് ശ്രീവരാഹത്ത് തന്നെ പലയിടത്തായി വാടകയ്ക്ക് താമസിച്ചു. ഒരു വര്‍ഷം മുപാണ് ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് വീടുവച്ച്‌ താമസമായത്. ഭാര്യയുടെ അച്ഛന്‍ സുധാകരനും വിജയമ്മയും ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നത്. സുധാകരന്‍ അട്ടക്കുളങ്ങരയിലെ പെട്രോള്‍ പമ്പിംല ജീവനക്കാരനാണ്. അനൂപിന്റെ അമ്മ അംബിക ഇനിയും ഈ ഷോക്കിൽ നിന്ന് മുക്തയായിട്ടില്ല. ജീവിതം വഴിമുട്ടിയപ്പോള്‍ അവന്‍ ഒരുപാട് വിഷമിച്ചതാണ്. തങ്ങളുടെ കഷ്ടപ്പാട് കണ്ട് ദൈവം അനുഗ്രഹിച്ചതാണെന്ന് അമ്മ പറയുന്നു.

ഭര്‍ത്താവ് മരിച്ചതിനുശേഷം വി.കെ.കെ നഗറിലെ ശിവന്‍ കോവിലില്‍ തൂപ്പ് ജോലി ചെയ്യുകയാണ് അംബിക.

കിട്ടുന്നത് 15.75 കോടി 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ച്‌ 15.75 കോടിയാകും ഒന്നാം സമ്മാനാര്‍ഹന് ലഭിക്കുക. ലോട്ടറി ഏജന്‍സിക്ക് കമ്മിഷന്‍ 2.5 കോടി. നികുതി കിഴിച്ച്‌ 1.60 കോടി ലഭിക്കുമെന്ന് ഭഗവതി ഏജന്‍സി ഉടമ തങ്കരാജ് പറഞ്ഞു.

 

ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ഓണം ബമ്ബര്‍ നറുക്കെടുത്തത്. ടി.ജി 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി. കോട്ടയം മീനാക്ഷി ഏജന്‍സിയുടെ പാലായിലുള്ള ശാഖയാണ് ഇത് വിറ്റത്. പത്തു കോടി ഒന്നാംസമ്മാന തുകയായ പൂജാ ബമ്പറും ഇന്നലെ പുറത്തിറക്കി. 250 രൂപയാണ് വില.

Leave a Comment

Your email address will not be published.