Latest News

പാറുക്കുട്ടിക്ക് കുഞ്ഞനിയൻ, ചേച്ചിയായതിൻറെ സന്തോഷം പങ്കുവെച്ച് അമേയ

പാറുക്കുട്ടിക്ക് കുഞ്ഞനിയൻ, ചേച്ചിയായതിൻറെ സന്തോഷം പങ്കുവെച്ച് അമേയ

മലയാളികളുടെ സീരിയൽ സബ്രദായങ്ങളെമാറ്റിമറിച്ചുകൊണ്ട് പ്രേക്ഷകർക്ക് മുന്നിലെത്തിയ പരമ്പരയാണ് ഉപ്പും മുളകും. അതിലെ ഓരോ കഥാപാത്രത്തിനും നിരവധി ആരാധകരാണ് ഉള്ളത്. പരമ്പരയിലെ ബാലുവിന്റെയും നീലുവിന്റെയും മകളായെത്തിയ പാറുവിനാണ് ഏറ്റവുമധികം ആരാധകരുള്ളത്.

നാലാം മാസത്തിലാണ് പാറു എന്ന അമേയ പരമ്പരയിലെത്തുന്നത്. ഇപ്പോൾ തനിക്കൊരു അനിയനുണ്ടായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഈ കുഞ്ഞ് താരം. ഗംഗയ്ക്കും അച്ഛന്‍ അനില്‍ കുമാറിനും മൂന്നാമത്തെ കുട്ടിയാണ് പിറന്നത്. പാറുക്കുട്ടി ചേച്ചി ആയ വിവരം വീട്ടുകാര്‍ തന്നെയാണ് പങ്കുവച്ചത്. ആണ്‍കുട്ടിയാണ്. അമ്മയും മകനും സുഖമായി ഇരിക്കുന്നതായി അനില്‍ അറിയിച്ചു.

ബേബി അമേയ എന്ന പാറുക്കുട്ടിക്ക് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയിലുള്ള ജനസമിതി മറ്റ് മുന്‍നിര താരങ്ങള്‍ക്ക് പോലും സ്വപ്നം കാണാന്‍ സാധിക്കാത്തതാണ്. ഇപ്പോള്‍ രണ്ടര വയസ്സുള്ള പാറുക്കുട്ടിയുടെ വളര്‍ച്ച മുഴുവന്‍ പ്രേക്ഷകര്‍ കണ്ടത് മിനി സ്‌ക്രീനിലൂടെയായിരുന്നു. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലതാരമായാണ് പലരും പാറുക്കുട്ടിയെ വിശേഷിപ്പിച്ചത്.

പാറുക്കുട്ടിയെ കാണുന്നതിന് വേണ്ടി മാത്രമായാണ് ഉപ്പും മുളകും കാണുന്നതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. പാറുക്കുട്ടിയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. നിറവയറുമായി നില്‍ക്കുന്ന അമ്മയ്‌ക്കൊപ്പമുള്ള പാറുക്കുട്ടിയുടെ ചിത്രവും പുറത്തുവന്നിരുന്നു. കുഞ്ഞതിഥിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close