നടുവേദന വരാനുള്ള കാരണവും പരിഹാരവും

സ്വന്തം ജോലികളിൽ എന്നും സംതൃപ്തിയുള്ളവരാണ് വീട്ടമ്മമാർ. എത്ര കഠിനജോലി ആണെങ്കിൽ പോലും ആരോടും ഒരു പരാതിയ്ക്കും ഒരു വീട്ടമ്മയും നിക്കാറില്ല. ഒരു കുടുംബത്തിലേക്ക് പണം കൊണ്ടുവരുന്നത് ഗൃഹനാഥൻ ആണെങ്കിലും, അത് വളരെ നന്നായി കയ്കാര്യം ചെയ്യുകയും മിച്ചംപിടിക്കുകയും ചെയ്യുന്നത് വീട്ടമ്മമാരാണ്. പകലന്തിയോടും ഒരു പരാതിയും കൂടാതെ എല്ലാ പണികളും ഒറ്റയ്ക്കു ചെയ്യാൻ എല്ലാ വീട്ടമ്മമാരും തുനിയുന്നു.

എന്നാൽ ഒരുപാടുപെരും പറയും ഒരു വീട്ടമ്മയ്ക് എന്താണ് ഇത്രയും ജോലിയുള്ളത്. പുറത്തുപോയി ജോലിയൊന്നും ചെയ്യണ്ടല്ലോ, വീട്ടിൽ ഇരുന്നുതന്നെ എല്ലാം ചെയ്‌താൽ പോരെ, അതിനേക്കാൾ വലിയ സുഖം ഉള്ള ജോലിയൊന്നും ഇല്ലാല്ലോ എന്നാണ് എല്ലാവരുടെയും ചിന്ത. എന്നാൽ ഒരുദിവസം അവർ എത്രത്തോളം ജോലി ചെയ്യുന്നുണ്ട് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഒരു വീട്ടിലെ എല്ലാവരുടെയും കാര്യങ്ങൾ നോക്കുന്നത് ആ വീട്ടിലെ വീട്ടമ്മ ആയിരിക്കും. എല്ലാവർക്കുമുള്ള ആഹാരം അവരുടെ ഡയറ്റ് അനുസരിച്ചു പാകം ചെയ്യണം, അവരുടെ മുഷിഞ്ഞ വസ്ത്രങ്ങൾ കഴിക്കണം, അവർ കിടക്കുന്ന സ്ഥലവും, ഇരിക്കുന്ന സ്ഥലവും എല്ലാം വൃത്തിയാക്കണം, വീടും പരിസരവും വൃത്തിയാക്കണം എന്നിങ്ങനെ ഒരുപാട് ജോലികൾ ഉണ്ട്‌ ഒരു വീട്ടമ്മയ്ക്.

ഇത്രയും ജോലികൾ ഒറ്റയ്ക്കു ചെയ്യുന്ന എല്ലാ വീട്ടമ്മമാരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്‌ നടുവേദന. ഡിസ്ക് കംപ്ലയിന്റ് വരുന്നതുമൂലമാണ് നടുവേദന വരുന്നത്. എന്തുകൊണ്ടാണ് ഈ ഡിസ്കിനു കംപ്ലയിന്റ് വരുന്നത്? തുണികൾ പൊക്കി അളക്കുമ്പോൾ, പാത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റി വെക്കുമ്പോൾ, അങ്ങിനെ കുനിഞ്ഞും നിവർന്നും പണി എടുക്കുമ്പോൾ ആണ് ഇങ്ങനെവരുന്നത്. ഒരു ദിവസം പണി എടുത്തതുകൊണ്ട് പിൻഗാബെ വരണമെന്നില്ല. എന്നാൽ തുടർച്ചയായി ഒരുപാട് വർഷങ്ങളുള്ള ഇത്തരം പണികൾ മൂലമാണ് ഇത്തം നടുവേദനകൾക് കാരണമാകുന്നത്.

ഇങ്ങനെ കനമുള്ള ഒരുപാട് ജോലികൾ തുടർച്ചയായി ചെയ്യുന്നതുമൂലം മാസിൽസ് വീക്ക്‌ ആകുകയും അതിനു ചുറ്റുമുള്ള ലീഗ്മെന്റ്സ് വീക്ക്‌ ആകുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി ഡിസ്കിലേക്ക് സമ്മർദ്ദം വരുകയും, അതിലുള്ള വെള്ളത്തിന്റെ അംശം കുറയുകയും, അത് ഹാർഡ് ആകുകയും , പൊട്ടിപ്പോകുകയും ചെയ്യുന്നു. പിന്നീട് അതിൽനിന്നുമുള്ള ഡ്രാവാകം പുറത്തേക്കു വരുകയും ഡിസ്കിന്റെ ഒരു കംപ്ലയിന്റ് ആയി മാറുകയും ചെയ്യന്നു. ഇതാണ് എല്ലാവരിലും സംഭവിക്കുന്നത്.

എങ്ങിനെ നമുക്ക് ഇതിനെ തരണം ചെയ്യാം? നമ്മുടെ വീട്ടിലെ ജോലികളെ നമുക്ക് ചെയ്യാതിരിക്കാൻ സാധിക്കില്ല. ആയതിനാൽ നമുക്ക് വ്യായാമത്തിലൂടെ ഇത്തരം അവസ്ഥകളെ ചികിൽസിക്കാവുന്നതാണ്. നമ്മുടെ മസിൽസിനെ ബലപ്പെടുത്തുവാനുള്ള വ്യാവാമംഗളാണ് നാം ചെയ്യേണ്ടത്. എന്നാൽ എല്ലാവരും പറയുന്ന ഒരു കാര്യം സമയം കിട്ടുന്നില്ല എന്നാണ്.

നമ്മുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ നമ്മൾ എല്ലാ ദിവസവും സമയം കണ്ടെത്താറുള്ളതുപോലെ ഇതും നമ്മുടെ ഒരു പ്രാഥമിക ആവശ്യമായി കണക്കാക്കണം. കൂടിവന്നാൽ ഒരു 5-10 മിനിറ്റ് വരെ വ്യായാമം ചെയ്താൽ മതിയാകും. രാവിലെ എന്യൂക്കുമ്പോഴും, രാത്രി കിടക്കുന്നതിനു മുൻപും ചെയ്യുകയാണെങ്കിൽ ഏറ്റവും നല്ലതായിരിക്കും. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നമ്മുടെ മസിൽസിന് ആവശ്യമായ ബലം ലഭിക്കുകയും അതുമൂലം ഒരുപാട് ജോലികൾ ചെയ്യാനുള്ള ശേഷി നമുക്ക് ലഭിക്കുകയും ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *