മഷൂറയുടെ ബേബി ഷവർ കളറാക്കി ബഷീറും സുഹാനയും….

മഷൂറയുടെ ബേബി ഷവർ കളറാക്കി ബഷീറും സുഹാനയും….

 

ബിഗ്‌ബോസ് മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി ആയി എത്തിയതോടെയാണ് ബഷീർ ബഷി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബിഗ്‌ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെയും താരം തിളങ്ങി. എന്നാൽ രണ്ട് ഭാര്യമാരുള്ളതിന്റെ പേരിലാണ് ബഷീര്‍ ബഷി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. താരത്തിന് വിമര്‍ശനം ലഭിക്കുന്നതും ഇതേ കാര്യത്തിനാണ്.വീട്ടിൽ എല്ലാവർക്കും യുട്യൂബ് ചാനലുകൾ ഉണ്ട്. മഷൂറയ്ക്ക് ഈ ഇടയാണ് 1 മില്യൺ സബ്സ്ക്രൈബേഴ്സ് തികഞ്ഞത്. ഡെയിലി വ്ലോഗുകളും സ്പെഷ്യൽ വ്ലോഗുകളുമൊക്കെയായി സജീവമാണ് മഷൂറ സോഷ്യൽ മീഡിയയിൽ എല്ലാം.

അതേസമയം കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബഷീര്‍ ഇപ്പോള്‍. രണ്ടാമത്തെ ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്ന വിവരം മാസങ്ങള്‍ക്ക് മുമ്ബാണ് ബഷീര്‍ വെളിപ്പെടുത്തിയത്. ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഗര്‍ഭിണിയാകുന്നതെന്ന് മഷൂറ തന്നെ തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. കുഞ്ഞ് ഉണ്ടാകാത്തത്തില്‍ താന്‍ വളരെ ദുഖത്തിലായിരുന്നുവെന്നും ഇപ്പോള്‍ ജീവിതം ധന്യമായപോലെ അതീവ സന്തോഷത്തിലാണെന്നും മഷൂറ പറ‍ഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കാന്‍ പോകുന്നത്. ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും കുടുംബം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മഷൂറയുടെ ബേബി ഷവര്‍ ചടങ്ങിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വയലറ്റ് നിറത്തിലുള്ള ഗൗണില്‍ സുന്ദരിയായിരിക്കുകയാണ് മഷൂറ. മഷൂറ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.മഷൂറയുടെ കുടുംബത്തോടൊപ്പം മാം​ഗ്ലൂരിൽവെച്ച് ബേബി ഷവർ ചടങ്ങുകൾ നടന്നിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും മഷൂറയാണ് സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്.ബേബി ഷവർ മഷൂറയുടെ നാടായ മാം​ഗ്ലൂരിൽ നടത്തുന്നതിന് വേണ്ടി സുഹാനയും കുട്ടികളും ബഷീറുമെല്ലാം കഴിഞ്ഞ കുറച്ച് ദിവസമാണ് മാം​ഗ്ലൂരിലുണ്ട്

ഗർഭിണിയുടെ എല്ലാ ദിവസവും എളുപ്പമല്ല, പക്ഷേ എല്ലാ ദിവസവും എന്നെ എന്റെ കുഞ്ഞ് കുഞ്ഞിനോട് അടുപ്പിക്കുന്നു.ഈ ദിവസം വളരെ സ്പെഷ്യൽ ആക്കിയതിന് ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. എന്നെ ഏറ്റവും സന്തോഷിപ്പിച്ചതിന് എന്റെ സ്നേഹത്തിനും, എന്റെ ബീബിയ്യിക്കും, എന്റെ സുന്ദരനായ ഹബി എന്റെ പ്രത്യേക പ്രത്യേക നന്ദി.

ഈ ലോകത്തിലെ വ്യക്തി. എന്റെ ഹൃദയം മുഴുവനെടുത്ത് ഞാൻ നിന്നെ സ്നേഹിക്കുന്നു. അതിഥികളെ കൈകാര്യം ചെയ്യുന്നതിൽ അവൻ വളരെ തിരക്കിലായിരുന്നു, പക്ഷേ കുഴപ്പമില്ല, അവൻ ഡേ സൂ സ്പെഷ്യൽ ആക്കി. തീർച്ചയായും സോനുവും എന്റെ കുട്ടികളും, അവരില്ലാതെ യാതൊന്നും അത്ര അനുഗ്രഹമാകില്ല.എനിക്ക് ഒരുപാട് എഴുതാൻ തോന്നുന്നു..ഓരോരുത്തരും.. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു .

പുതിയതിനായി കാത്തിരിക്കുന്നു…. എന്നിവയാണ് മഷൂറ പോസ്റ്റിലൂടെ പങ്കുവച്ചത് നിരവധി പേരാണ് മഷൂറയ്ക്കും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് കമന്‍റുകള്‍ ചെയ്തത്

Leave a Comment

Your email address will not be published. Required fields are marked *