Latest News

എന്റെ മൂന്നാം ഭാര്യ അല്ല ശ്രീയ അയ്യർ- ബഷീർ ബഷി

കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും ബോഡി ബിൽഡറുമായ ശ്രീയ അയ്യർ ചില വെളിപ്പെടുത്തലുകൾ നടത്തിയത്. താൻ ഒരു യഥാസ്ഥിതിക അയ്യർ കുടുംബത്തിൽ നിന്നാണ് ബോഡിബിൽഡിങ്ങിലേക്കും മലയാളികൾ അംഗീകരിച്ച അവതാരക ആയും ഉയർന്നത് എന്നും ശ്രീയ പറഞ്ഞിരുന്നു. മാത്രമല്ല ബഷീർ ബഷിയുമായുണ്ടായ ബന്ധത്തെക്കുറിച്ചും, അദ്ദേഹം മാനസികമായും ശാരീരികമായും കഷ്ടപെടുത്തിയതിനെക്കുറിച്ചും ആയിരുന്നു ശ്രീയ തുറന്നടിച്ചത്. ബഷീർ കാരണം പല തവണ ആത്മഹത്യക്ക് വരെ ശ്രമിച്ചിരുന്നതായും ശ്രീയ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബഷീർ ബഷി രംഗത്ത് വന്നിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ പരിചയപെട്ട ബന്ധമാണ് എനിക്കും സുഹാനയ്ക്കും ശ്രീയയുമായി ഉണ്ടായിരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ബഷീർ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. പിന്നീട് ഒരിക്കൽ വീട് വിട്ടിറിങ്ങി ശ്രീയ വന്നു എന്നും സഹായിക്കണം എന്നുപറഞ്ഞുള്ള ഫോൺ വിളി ആണ് തങ്ങൾക്ക് വിന ആയതെന്നും ബഷീർ പറഞ്ഞു. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോരേണ്ടി വന്നതായും, കുറെ ദിവസങ്ങൾ ഞങ്ങൾക്ക് ഒപ്പം അവർ കഴിഞ്ഞതാണ്. ഞാനും സുഹാനയും അവളുടെ അഭിനയത്തിൽ വീണു പോവുകയായിരുന്നതായും ബഷീർ വ്യക്തമാക്കി.

കുറേദിവസം ഇവളെ കാണാതെ ആയപ്പോൾ അവളുടെ വീട്ടുകാർ കേസ് കൊടുത്തുവെന്നും, എന്നാൽ പ്രശ്‌നം ഓവർ ആയപ്പോൾ ഇവൾ വീട്ടുകാർക്കെതിരെ കംപ്ലിയിൻറ് പേപ്പർ ഹൈക്കോടതിയിൽ നൽകി. എന്നാൽ പിന്നീടും വീട്ടുകാർ അടങ്ങുന്ന സാഹചര്യം ഉണ്ടാകാതെ ആയപ്പോഴാണ് തലയിൽ തട്ടമിട്ടും ചാനൽ പരിപാടിയിൽ എന്നെ കൂടി പങ്കെടുപ്പിച്ചുകൊണ്ടും രംഗത്ത് വന്നത്. അതു വീട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രമാണ് എന്ന് അവൾ കരഞ്ഞു കാല് പിടിച്ചതുകൊണ്ടാണ് ഞാൻ സമ്മതിച്ചതെന്നും, സത്യത്തിൽ ഞാനും സുഹാനയും ട്രാപ്പിൽ ആവുക ആയിരുന്നതായും ബഷീർ വ്യക്തമാക്കി. ടിവി ഷോയിൽ വന്നതിനെത്തുടർന്ന് എന്റെയും സുഹാനയുടെയും വീട്ടിൽ വലിയ ഇഷ്യൂ ആയെന്നും ബഷീർ പറയുന്നു.

ചാനൽ ഷോയിൽ ഒക്കെ പങ്കെടുത്ത ശേഷം എന്റെ വീട്ടിൽ ഇരുന്നു അവൾ എന്നെ പ്രൊപ്പോസ് ചെയ്തു. പക്ഷെ അത് ശരിയാകില്ല എന്ന് പറഞ്ഞപ്പോൾ പിന്നെ പലവിധ ആക്ടിങ് ആണ് അവർ നടത്തിയത്. യൂട്രസിൽ കാൻസർ ആണെന്ന് വരെ പറഞ്ഞുണ്ടാക്കി. അധിക കാലം ഇനി ജീവിച്ചിരിക്കില്ലെന്നും പറഞ്ഞുകൊണ്ട് കുറെ ഗുളികകൾ എന്നെ കാണിച്ചു. എനിക്ക് അത്രവലിയ ബുദ്ധി ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ഞാൻ അത് വിശ്വസിച്ചു. എന്നാൽ പിന്നീട് അവരുടെ ആറ്റിട്യൂട് മാറി തുടങ്ങി. സുഹാനയോടും മോളോടും വളരെ മോശമായി പെരുമാറാൻ തുടങ്ങി. വീട്ടിൽ നിന്നും മൂന്നും നാലും ദിവസം മാറി നിൽക്കും, ചോദ്യം ചെയ്‌താൽ ആകെ സൈക്കോ ആകും. സൈക്കോ മാത്രം അല്ല സാഡിസ്റ്റ് കൂടിയാണ് അവൾ.

Tags
Show More

Related Articles

Back to top button
Close