ബഷീർ ബഷിക്ക് ചൈൽഡ് ലൈനിൽ നിന്നും കോൾ… സംഭവം ഇങ്ങനെ….

ബഷീർ ബഷിക്ക് ചൈൽഡ് ലൈനിൽ നിന്നും കോൾ… സംഭവം ഇങ്ങനെ….

 

ബിഗ് ബോസ് തരം ബഷീർ ബഷിക്കും കുടുംബത്തിനും നിരവധി ആരാധകരുണ്ട്. യൂട്യൂബ് ചാനലിലൂടെ രണ്ടു ഭാര്യമാരും മക്കളും ഒക്കെ ആരാധകരുമായി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. രണ്ടാം ഭാര്യ മഷുറ ഗർഭിണി ആണെന്ന് ബഷീർ ബഷീ സോഷ്യൽ മീഡിയയിലൂടെ ആണ് അറിയിച്ചത്. രണ്ടാം വിവാഹം കഴിച്ചതിന്റെ പേരിൽ ബഷീർ ബഷിക്കെതിരെ നിരവധിതവണ വിമർശനമുയർന്നിരുന്നു. എന്നാൽ രണ്ട് ഭാര്യമാരും വളരെ സ്നേഹത്തോടെയാണ് കഴിയുന്നതെന്ന് ഇവരുടെ വീഡിയോ കാണുന്നവർക്ക് മനസ്സിലാകും. വിമർശനങ്ങൾക്ക് ചെവി കൊള്ളാതെ സന്തോഷത്തോടെ ജീവിക്കുകയാണ് കുടുംബം. മഷുറമായുള്ള വിവാഹത്തെക്കുറിച്ച് ബഷീർ നേരത്തെ പങ്കുവെച്ചിരുന്നു…

മാഷൂറ ഇൻസ്റ്റാഗ്രാമിലൂടെ ആണ് ബഷീറിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയും ചെയ്തു.. താൻ വിവാഹിതനാണ് രണ്ടു മക്കളുണ്ട് പക്ഷേ നിങ്ങളുടെ മോളെ വിവാഹം കഴിച്ചു തരണമെന്നാണ് ബഷീർ മഷൂറയുടെ പിതാവിനോട് പറഞ്ഞത്. എന്ത് കണ്ടിട്ടാണ് നീ അവനെ പ്രേമിച്ചത് എന്നായിരുന്നു മഷൂറയുടെ പിതാവും ചോദിച്ചത്. അതിനുശേഷം അവർ ആദ്യം കാണാൻ പോയത് ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനെയെ ആയിരുന്നു. ഞങ്ങളുടെ മകൾ ഇങ്ങനെയൊരു കുരുത്തക്കേട് കാണിച്ചിട്ടുണ്ടെന്ന് എന്താണ് ചെയ്യേണ്ടത് എന്നും സുഹാനയോട് ചോദിച്ചു. പിന്നീട് സുഹാനയുടെ സമ്മതപ്രകാരമാണ് 2018 ൽ ഇവരുടെ വിവാഹം നടന്നത്.

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി മാറികൊണ്ടിരിക്കുന്ന ഒന്നാണ് ബഷീർ ബഷിയുടേയും കുടുംബത്തിന്റേയും ഒരു വീഡിയോ. അതിന് കാരണം ഒരു വീ‍ഡിയോയിൽ മൂത്ത മകൾ സുനൈനയെ കുറിച്ച് ബഷീറും ഭാര്യമാരും പറഞ്ഞ കാര്യങ്ങളാണ്…സുനൈനയ്ക്ക് പരീക്ഷയ്ക്ക് വളരെ മാർക്ക് കുറവാണെന്നും അതിന്റെ പേരിൽ തന്റെ ഭാര്യ സുഹാന മകളെ തല്ലിയും വഴക്ക് പറഞ്ഞും ശകാരിച്ചുവെന്നും ആ സംഭവം നടന്നപ്പോൾ മകളെ പിടിച്ച് മാറ്റി സംരക്ഷിക്കാൻ പോലും താൻ പോയില്ലെന്നും അങ്ങനെ പോകേണ്ടെ ആവശ്യമില്ലെന്ന് തോന്നിയെന്നുമാണ് വൈറൽ വീഡിയോയിൽ ബഷീർ പറഞ്ഞത്…അടുത്ത തവണ നല്ല മാർക്ക് മകൾ വാങ്ങാൻ വേണ്ടിയാണ് ശകാരിച്ചതെന്നും ഇനി വരുന്ന പരീക്ഷകളിൽ മകൾ വാങ്ങുന്ന മാർക്കുകൾ സബ്സ്ക്രൈബേഴ്സിനോട് പറയുമെന്നും ബഷീർ വൈറൽ വീഡിയോയിൽ പറയുന്നുണ്ട്.

ബഷീറിന്റെ മകൾ സുനൈനയും വീഡിയോയിൽ ഉണ്ടായിരുന്നു. വീഡിയോ വൈറലാതോടെ ബഷീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ‌ കമന്റുമായി എത്തി. ചിലർ ബഷീർ മകളെ അപമാനിച്ചുവെന്നാണ് കമന്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *