തന്റെ പ്രണയകഥ തുറന്നു പറഞ്ഞു ബേസിൽ ജോസഫ്..

തന്റെ പ്രണയകഥ തുറന്നു പറഞ്ഞു ബേസിൽ ജോസഫ്..

 

മലയാളത്തിലെ അറിയപ്പെടുന്ന നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്.. താൻ കൈ വെച്ച പടങ്ങളിൽ എല്ലാം തന്റെതായ കയ്യൊപ്പ് ഉണ്ടാക്കിയ പ്രതിഭ തന്നെയാണ് അദ്ദേഹം…

2012 ൽ CET Life എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു. അതേ വർഷം തന്നെ ശ്…. എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു. 2013ൽ പകലുകളുടെ റാണി എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു. തിര എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർ‍ത്തിച്ചു. ഹോംലി മീൽസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു. 2015ൽ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. 2017 മേയിൽ പുറത്തിറങ്ങിയ ഗോദയാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം.

ടോവിനോയെ നായകനാക്കി ഒരുക്കിയ മിന്നൽ മുരളി എന്ന ചിത്രം ഇന്ത്യക്ക് പുറമെയും പ്രശസ്തി നേടി..മിന്നല്‍ മുരളിയാണ് അവസാനം ബേസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. അതിന് ശേഷം അഭിനയത്തിലാണ് താരം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജാന്‍ ഇ മാന്‍, ഉല്ലാസം, ജോജി, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. ഈ വർഷം ഡിയർ ഫ്രണ്ട്, ന്നാ താൻ കേസ് കൊട്, എന്നി ചിത്രങ്ങളിലും ബേസിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. പാൽത്തു ജാൻവറാണ് ബേസിലിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബേസിൽ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബേസിലും കയ്യടി നേടുന്നുണ്ട്.

ഇപ്പോൾ താരം നൽകിയ ഒരു ഇന്റർവ്യൂവിൽ തന്റെ ഭാര്യയായ എലിസബത്തിനെ താൻ പ്രൊപ്പോസ് ചെയ്തതും പ്രണയത്തിലായതുമാണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്.. എഞ്ചിനീയറിങ് പഠിക്കുമ്പോൾ ആയിരുന്നു ആ സംഭവം. ആദ്യം പ്ലാൻ ചെയ്ത് റാഗ് ചെയ്യുകയായിരുന്നു.. അങ്ങനെയാണ് എലിസബത്തിനെ പ്രൊപ്പോസ് ചെയ്യുന്നത്.. ആദ്യം എലിസബത്ത് റിജക്റ്റ് ചെയ്തുവെങ്കിലും പിന്നീട് യെസ് പറയുകയായിരുന്നു.. ഫസ്റ്റ് ഇയറിൽ എലിസബത്ത് താമസിച്ചിരുന്നത് കോളേജ് ഹോസ്റ്റലിൽ ആയിരുന്നില്ല. ഒരു രണ്ടു കിലോമീറ്റർ നടക്കാൻ ഉണ്ടായിരുന്നു. നടന്നുപോകുമ്പോൾ അവിടെ ഇവിടെയൊക്കെയായി നിൽക്കും. അങ്ങനെയൊക്കെ പോയി കുറച്ചു നാൾ…എലിസബത്തിന്റെ ഒരു ഫ്രണ്ട് എനിക്ക് സപ്പോർട്ട് ആയിരുന്നു.

അവൾ വഴി എലിസബത്തിന്റെ ബർത്ത് ഡേക്ക് ഗിഫ്റ്റ് ഒളിപ്പിച്ചു വെച്ചു തരുന്നത് എന്നൊക്കെ ഓർത്ത് പിന്നീട് ഡൗട്ട് ആയി.. പിന്നെ ഗിഫ്റ്റ് ഒന്നും വേണ്ട എന്നൊക്കെ പറഞ്ഞ് റിജക്ട് ചെയ്തു.. പിന്നെ സ്ലോവ്ലി സ്ലോവ്ലി എല്ലാം ശരിയായി.. ബേസിൽ ജോസഫ് പറഞ്ഞു..

Leave a Comment

Your email address will not be published.