സൗന്ദര്യം ഓരോരുത്തരുടെ കാഴ്ചപ്പാടാണ്.. അവതാരകക്കെതിരെ സംസാരിച്ച് സയനോര ഫിലിപ്പ്..

സൗന്ദര്യം ഓരോരുത്തരുടെ കാഴ്ചപ്പാടാണ്.. അവതാരകക്കെതിരെ സംസാരിച്ച് സയനോര ഫിലിപ്പ്..

 

ആസ്വാദകഹൃദയങ്ങൾ കീഴടക്കിയ പ്രിയ ഗായികയാണ് സയനോരാ ഫിലിപ്പ്.. മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വളർന്നു ഇന്ത്യൻ സിനിമ സംഗീതത്തിന്റെ മിശിഹ എ ആർ റഹ്മാൻ ഉൾപ്പെടെയുള്ള സംഗീത മാന്ത്രികർക്കൊപ്പം പ്രവർത്തിച്ച, മനസ്സിൽ സൂക്ഷിക്കാൻ ഒരുപിടി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച പാട്ടുകാരി..പക്ഷേ വ്യക്തി ജീവിതത്തിന്റെ പല ഘട്ടങ്ങളിലും കറുത്തവൾ എന്ന പേരും താൻ നേരിട്ട അപമാനങ്ങളെക്കുറിച്ചും സയനോര തുറന്നു പറയുമ്പോൾ പുരോഗമനക്കാർ എന്ന് സ്വയം നടിക്കുന്ന ആധുനിക മനുഷ്യരിൽ ഭൂരിഭാഗവും എത്ര അപരിഷ്കൃതരാണ് എന്നും പുതിയ തലമുറയിൽ പോലും പലരും കുത്തിവയ്ക്കുന്ന നിറവെറി എത്രത്തോളം ആണെന്നും ഞെട്ടലോടെ പൊതു സമൂഹം തിരിച്ചറിയുന്നു..

തന്റെ സുഹൃത്തിന് ഒരാവശ്യം വന്നപ്പോൾ അവരുടെ ഒപ്പം നിന്ന് തന്റെ കരിയറിൽ പല വീഴ്ചകളും നേടിയിട്ടുള്ള താരമാണ് സയനോര .. അതേക്കുറിച്ച് താരം ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.. എന്റെ ഒരു സുഹൃത്തിന് ഒരു പ്രശ്നം വന്നിട്ടുണ്ടെങ്കിൽ അത് ഏത് രീതിയിലാണെങ്കിലും നമ്മൾ അതിനെ ടാക്കിൾ ചെയ്യും.. വ്യക്തിപരമായി എനിക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എനിക്കത് പ്രശ്നമല്ല.. അതെന്നെ ബാധിക്കുകയേയില്ല… മരിക്കുന്നതുവരെ ആ സുഹൃത്തിന്റെ കൂടെ ഞാൻ നിൽക്കും. അതിൽ ഒരു മാറ്റവും ഉണ്ടാകില്ല. അതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടാൽ ഞാൻ വേറെ എന്തെങ്കിലും ചെയ്തു ജീവിക്കും..

പുതുമഴയ്ക്ക് മാത്രം വിടരുന്ന കൂണ് പോലെ തനിക്ക് സേഫായ ഇടങ്ങളിൽ മാത്രം ഒന്ന് തലപൊക്കി മുരടനക്കുകയും തനിക്ക് ലഭിക്കുന്ന അവസരങ്ങൾക്ക് പുറകിലേക് വലിക്കുന്നതിനു കാരണമായ ഇടങ്ങളിൽ നിന്നും സമർത്ഥമായി തല വലിക്കുകയും ചെയ്യുന്ന സെലിബ്രിറ്റികൾക്കിടയിൽ സയനോര വേറിട്ട് നിൽക്കുന്നതും ഇതൊക്കെ കൊണ്ടാണ്..

 

അഞ്ജലി മേനോൻ എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമായ വണ്ടർ വുമണിൽ സയനോര ഒരു ശക്തമായ വേഷം ചെയ്തിട്ടുണ്ട്..നവംബർ 18 മുതൽ സോണി ലൈവിൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിൽ നദിയ മൊയ്തു, സൈനോറാ ഫിലിപ്പ്, പത്മപ്രിയ, പാർവതി, നിത്യ മേനോൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്..

 

ഇപ്പോൾ ഈ ചിത്രത്തിന്റെ ഭാഗമായി നൽകിയ ഒരു ഇന്റർവ്യൂവിൽ താരത്തോട് ചോദിച്ച ചില ചോദ്യത്തിന്റെ മറുപടി ശ്രദ്ധ നേടുകയാണ് സോഷ്യൽ മീഡിയയിൽ.. ടിപ്പിക്കൽ നായികക്കോ നടിക്കോ ഉള്ള ലുക്ക് അല്ല..അതിനെ ഡിസൈൻ ചെയ്തു വച്ചിരിക്കുന്ന വെളുത്ത ഭംഗിയുള്ള സുന്ദരിമാരായ ഐഡിയൽ ബോഡി ഉള്ളത് അല്ലാത്ത രണ്ടുപേർ ആകുമ്പോൾ എന്തൊക്കെ വെല്ലുവിളികളാണ് നേരിട്ടത് എന്നായിരുന്നു അവതാരക സൈനോരയോടും അർച്ചനയോടും ചോദിക്കുന്ന ചോദ്യം..

ആ പറയുന്നതിൽ തന്നെ വൈരുദ്ധ്യമുണ്ട്.. നമ്മൾ പഠിച്ചു വെച്ചിട്ടുള്ള കുറെ കാര്യമുണ്ട്. സൗന്ദര്യം ഇങ്ങനെയായിരിക്കണം. വെളുത്തുമെലിഞ് ഇരുന്നാൽ സുന്ദരി എന്ന ചിന്ത തന്നെ മാറേണ്ടതുണ്ട്.. കറുത്ത തടിച്ച സുന്ദരിമാർ ഉണ്ട്.. സൗന്ദര്യം എന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്..പക്ഷേ കാലങ്ങളായി മാധ്യമങ്ങളിലും മറ്റും കാണുന്നത് മൂലം ഇത് സ്റ്റീരിയോടൈപ്പ് ആയതാണ്.. നമ്മളുടെ മനസ്സിലേക്ക് വരുന്നത് അബോധ മനസ്സിൽ നമ്മൾ അതിനെക്കുറിച്ച് ബോധവാനായതായിരിക്കുമെന്നാണ് പറയുന്നത്..സൈനോരയുടെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്..

Leave a Comment

Your email address will not be published. Required fields are marked *