സിനിമയിൽ വരുന്നതിന് മുൻപ് ഞാന്‍ അടുത്തേക്ക് പോകുമ്പോള്‍ മുഖം തിരിഞ്ഞ് നടന്നവര്‍ വരെയുണ്ട്….. നടി അനുശ്രീ……

സിനിമയിൽ വരുന്നതിന് മുൻപ് ഞാന്‍ അടുത്തേക്ക് പോകുമ്പോള്‍ മുഖം തിരിഞ്ഞ് നടന്നവര്‍ വരെയുണ്ട്….. നടി അനുശ്രീ……

 

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരം നാടൻ ലുക്കും സംസാരവും അതിലേറെ കൃത്രിമത്വം തോന്നാത്ത അഭിനയവും ഒക്കെയാണ് അനുശ്രീ എന്ന നടിയെ മലയാളികൾ നെഞ്ചേറ്റാൻ കാരണം.

മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി അനുശ്രീക്ക് സിനിമയിലേപ്പോലെ തന്നെ സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം വിശേഷങ്ങൾ പങ്കുവക്കാറുണ്ട്. നടിയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച പുത്തൻ താരോദയം ആയിരുന്നു അനുശ്രീ. ഫഹദ് ഫാസിൽ നായകനായ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്ക് അനുശ്രീ കടന്നു വരുന്നത്.പിന്നീടങ്ങോട്ട് നിരവധി കഥാപാത്രങ്ങളെ ആണ് അനുശ്രീ മലയാള സിനിമ പ്രേമികൾക്കായി നൽകിയത്.

മോഡലിങ്ങിലും ഫോട്ടോഷൂട്ടിലും സജീവമാണ് താരം . ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇടയ്ക്ക് ഇൻസ്റ്റഗ്രാം റീൽസ് വിഡിയോ വഴി നൃത്തച്ചുവടുകൾ വെച്ച് എത്തുന്ന അനുശ്രീ നല്ലൊരു നർത്തകി കൂടി ആണെന്ന് തെളിയിച്ചിട്ടുണ്ട്.

 

തനി നാടൻ വേഷങ്ങൾക്കൊപ്പം തന്നെ മോഡേൺ വേഷങ്ങളുംതനിക്ക് ഇണങ്ങുമെന്ന് ലോക്ക് ടൗൺ കാലത്ത് അനുശ്രീ തെളിയിച്ചിരുന്നു. നാടൻപെൺകുട്ടിയായിട്ടുതന്നെയാ ണ്. സിനിമയുടെ എണ്ണം കൂട്ടാൻവേണ്ടി ലഭിക്കുന്ന എല്ലാ വേഷങ്ങളും ചെയ്യാൻ ശ്രമിക്കാറില്ല. പുതുതായി എന്തെങ്കിലും ചെയ്യാൻ സാധ്യതയുണ്ടോ എന്ന് നോക്കിത്തന്നെയാണ് വേഷങ്ങൾ സ്വീകരിക്കാറുള്ളത്.

തൻറെതായ ശൈലികൊണ്ടും അഭിനയ ചാതുര്യം കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ അനുവിന് കഴിഞ്ഞു. കേരളീയ തനിമയും ഗ്രാമീണ ഭംഗിയും, എളിമ നിറഞ്ഞ തൻറെ സംഭാക്ഷണ രീതികളുമെല്ലാം അനുവിന്റെ പ്രത്യേകതകളാണ്. ‘തനിക്ക് ലഭിക്കുന്ന ചിത്രങ്ങൾ ഏതാണെങ്കിലും അത് മികച്ച രീതിയിൽ അവതരിപ്പിക്കുവാനുള്ള ഒരു കഴിവ് താരത്തിനു ഉണ്ട്.

 

ഇപ്പോഴിതാ താൻ സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ജീവിതം എങ്ങനെയായിരിക്കും എന്ന് പറയുകയാണ് താരം.

 

സിനിമാ നടി ആയില്ലെങ്കിൽ ഭർത്താവിനെയും കുട്ടികളേയും നോക്കിയിരിക്കുന്ന വീട്ടമ്മ ആകുമായിരുന്നു എന്നാണ് അനുശ്രീ പറയുന്നത്. സിനിമയിലെത്തിയ ശേഷവും സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമെല്ലാം തന്നെ കുറിച്ച് പലതും പറഞ്ഞ് നടന്ന് അകറ്റി നിര്‍ത്തിയിട്ടുണ്ടെന്നും അനുശ്രീ പറയുന്നു.

സാധാരണക്കാരിയായ ഒരു നാട്ടിന്‍പുറത്തുകാരിയാണ് ഞാന്‍. അന്ന് ആ റിയാലിറ്റി ഷോയില്‍ വെച്ച് ലാല്‍ ജോസ് സാറിനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഡിഗ്രിയൊക്കെ കഴിഞ്ഞ് ഒരു കല്യാണമൊക്കെ കഴിച്ചിട്ടുണ്ടാകും. കാരണം ഞങ്ങളുടെ അവിടെ പൊതുവെ അങ്ങനെയാണ് സംഭവിക്കുന്നത്’ അനുശ്രീ പറഞ്ഞു.നാട്ടിൽ പെണ്‍കുട്ടികള്‍ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പോകുമെന്നും, ഡിഗ്രി പഠിച്ച് കഴിയുമ്പോള്‍ അല്ലെങ്കില്‍ ഡിഗ്രി ആദ്യ വര്‍ഷം എത്തുമ്പോള്‍ തന്നെ കല്യാണം കഴിക്കുന്നു.“ഞാന്‍ അടുത്തേക്ക് പോകുമ്പോള്‍ മുഖം തിരിഞ്ഞ് നടന്നവര്‍ വരെയുണ്ട്. അതൊക്കെ എന്റെ മനസ്സില്‍ തന്നെ കിടപ്പുണ്ടായിരുന്നു. പിന്നീട് അവര്‍ എന്നോട് വന്ന് ചിരിച്ചുകൊണ്ട് വര്‍ത്തമാനം പറയുമ്പോഴും എനിക്ക് പണ്ട് പറഞ്ഞതൊക്കെ ഓര്‍മ വരുമായിരുന്നു”

Leave a Comment

Your email address will not be published. Required fields are marked *