പറയാത്ത കാര്യങ്ങളുടെ പേരില്‍ പരിഹസിക്കപ്പെടുന്നത് ഹൃദയം തകര്‍ക്കുന്നു- നടി രശ്മിക മന്ദാന .

പറയാത്ത കാര്യങ്ങളുടെ പേരില്‍ പരിഹസിക്കപ്പെടുന്നത് ഹൃദയം തകര്‍ക്കുന്നു- നടി രശ്മിക മന്ദാന …….

 

മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയാണ് തെന്നിന്ത്യൻ നടി രശ്മിക മന്ദാന. ചെയ്ത സിനിമകളിൽ ഭൂരിഭാഗവും ഹിറ്റായതാണ് രശ്മികയെ സിനിമാ ലോകത്തിന് പ്രിയങ്കരിയാക്കിയത്..

‘രശ്മിക അഭിനയിച്ച പുഷ്പ, സീതാരാമം, ഗുഡ് ബൈ എന്നിവയെല്ലാം സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിലും അരങ്ങേറ്റം കുറിച്ചതോടെ ‘നാഷണൽ ക്രഷ്’ എന്നാണ് രശ്മിക ആരാധകർക്കിടയിൽ വിശേഷിപ്പിക്കപ്പെടുന്നത്.

അതേസമയം നടിക്കെതിരേ നിരന്തരമായി ട്രോളുകളും വരാറുണ്ട്. ഇപ്പോഴിതാ തനിക്ക് നേരേ വരുന്ന ട്രോളുകൾ കാരണം ഏതാനും ആഴ്ചകളായി തന്നെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രശ്മിക.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ തനിക്കെതിരെ നടക്കുന്ന വ്യാജ-വിദ്വേഷ പ്രചരണങ്ങൾക്കെതിരെ നടി രശ്മിക മന്ദാന രംഗത്ത് എത്തിയിരിക്കുകയാണ്.

 

കുറച്ചു നാളുകളായി ചില കാര്യങ്ങൾ എന്നെ അലട്ടുന്നു. അതിന് മറുപടി പറയാൻ സമയമായിരിക്കുന്നു എന്ന് തോന്നുന്നു. ഞാൻ എനിക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. ഒരുപക്ഷേ വർഷങ്ങൾക്ക് മുൻപ് ഞാൻ പറയേണ്ട കാര്യം ആയിരുന്നു. .

‘സിനിമയിലെ കരിയർ തുടങ്ങിയത് മുതൽ ഒരുപാട് എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്.

നിരവധി ട്രോളുകളും നെഗറ്റിവിറ്റിയും ലഭിച്ചു.

 

ഞാൻ തെരഞ്ഞെടുത്ത ഈ ജീവിതത്തിന് വിലയുണ്ടെന്ന് എനിക്കറിയാം. ഇവിടെയുള്ള ഓരോ വ്യക്തിയും സ്നേഹിക്കപ്പെടില്ലെന്നും എനിക്കറിയാം. നിങ്ങളെ

എല്ലാവരേയും സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഞാൻ ദിവസവും എത്രത്തോളം ജോലി ചെയ്യുന്നുവെന്ന് എനിക്ക് മാത്രമേ അറിയൂ. ഞാൻ ചെയ്ത ജോലിയിൽ നിന്ന് നിങ്ങൾ അനുഭവിക്കുന്ന സന്തോഷമാണ് ഞാൻ നോക്കാറുള്ളത്. നിങ്ങൾക്കും എനിക്കും അഭിമാനകരമാകുന്ന കാര്യങ്ങൾ ചെയ്യാനാണ് പരമാവധി ഞാൻ ശ്രമിക്കാറുള്ളത്.

ഞാൻ പറയാത്ത കാര്യങ്ങളുടെ പേരിൽ പ്രത്യേകിച്ച് സോഷ്യൽ മീഡിയ എന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമ്പോൾ അത് എന്റെ ഹൃദയം തകർക്കുന്നതും നിരാശാജനകവുമാണ്. അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞ ചില കാര്യങ്ങൾ എനിക്കെതിരെ തിരിയുന്നതായി എനിക്ക് മനസിലായി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ എനിക്ക് ഇൻഡസ്ട്രിക്ക് അകത്തോ പുറത്തോ ഉള്ള ബന്ധങ്ങൾക്ക് ദോഷം ചെയ്യുന്നുണ്ട്.

 

‘നിങ്ങളുടെ.സൃഷ്ടിപരമായ വിമർശനങ്ങളെ താൻ സ്വാഗതം ചെയ്യുന്നുവെന്നും അത് തന്നെ മെച്ചപ്പെടുത്താനും വളർത്താനും ഉപകരിക്കും, എന്നാൽ നിഷേധാത്മകതയും വിദ്വേഷവും കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? രശ്മിക മന്ദാന ചോദിക്കുന്നത്.വളരെക്കാലമായി അത് അവഗണിക്കാൻ ഞാൻ പറയുന്നുണ്ടെങ്കിലും അവ കൂടുതൽ വഷളാകുകയാണ് ചെയ്യുന്നത്.ചുറ്റുമുള്ള എല്ലാവരോടും, ഞാൻ ഇതുവരെ ജോലി ചെയ്തിട്ടുള്ളവരോടും, ഞാൻ എപ്പോഴും ആരാധിച്ചിരുന്നവരോടും, സ്നേഹം മാത്രമേയുള്ളൂ.

 

താരങ്ങളും ആരാധകരുമടക്കം ഒട്ടേറെ പേരാണ് രശ്മികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളെപ്പോലെയാകാൻ ആഗ്രഹിക്കുന്നവരിൽ നിന്നാണ് സ്നേഹം. ഒരിക്കലും സാധിക്കാത്തവരിൽ നിന്നാണ് വെറുപ്പ്. നിങ്ങൾ നിങ്ങളായിരിക്കുക! നിങ്ങൾ അമേസിംഗ് ആണെന്ന് നടൻ ദുൽഖർ സൽമാൻ കമന്റ് ചെയ്തു.

ദുൽഖറിനെ കൂടാതെ ഹൻസിക മോട്വാനി, ഗായകൻ ആനന്ദ് ശർമ്മ, എല്ലി തുടങ്ങിയവരും തുടങ്ങി ഒട്ടേറെ താരങ്ങൾ രശ്‌മികയ്ക്ക് പിന്തുണയുമായി എത്തി. നിന്നോട് സ്‌നേഹം മാത്രം” എന്നാണ് ഹന്‍സികയുടെ കമന്റ്.

Leave a Comment

Your email address will not be published. Required fields are marked *