സർപ്പദോഷം എല്ലാം തട്ടിപ്പാണെന്ന് പറയുന്നവർ വിശ്വസിക്കുക, എനിക്കും അമ്മയ്ക്കും  അനുഭവം ഉണ്ടായിട്ടുണ്ട് നടി സ്വാസിക……

സർപ്പദോഷം എല്ലാം തട്ടിപ്പാണെന്ന് പറയുന്നവർ വിശ്വസിക്കുക, എനിക്കും അമ്മയ്ക്കും  അനുഭവം ഉണ്ടായിട്ടുണ്ട് നടി സ്വാസിക….മനോഹരമായ ഒരു മുത്തശ്ശിക്കഥയുടെ രൂപത്തിലാണ് എന്ന ചിത്രത്തിൻ്റെ കഥ പറയുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് സിനിമയിലേക്ക് കേന്ദ്ര കഥാപാത്ര അവതരിപ്പിക്കുന്നത്. വളരെ മികച്ച റെസ്പോൺസ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഐതിഹ്യമാലയിൽ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുൻനിർത്തി സൃഷ്ടിച്ചെടുത്ത കഥയാണ് കുമാരിയുടേത്. പ്രേക്ഷകർക്ക് തിയറ്റർ എക്സ്പീരിയൻസും, കേരളത്തനിമയും ഗ്രാമീണതയും ഗൃഹാതുരത്വവും ഉറപ്പു നൽകുന്ന ചിത്രമാണ് കുമാരി. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയാ മേനോൻ നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ അവതരിപ്പിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

ഇപ്പോഴിതാ കുമാരി എന്ന സിനിമയുമായി ബന്ധപ്പെട്ട നടത്തിയ പ്രമോഷൻ നടി സ്വാസിക പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. .

ഫാന്റസി കഥകളും മുത്തശ്ശി കഥകളും എല്ലാം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. പണ്ടും അത്തരത്തിലുള്ള കഥകൾ എല്ലാം ഇഷ്ടമായിരുന്നു. ആരോടെങ്കിലും പറയുവാൻ എല്ലാംഇഷ്ടമായിരുന്നു. പെട്ടെന്ന് കുമാരി എന്നകഥ കേട്ടപ്പോൾ അതായിരുന്നു ഓർമ്മ വന്നത്. അങ്ങനെയായിരുന്നു ഈ സിനിമയ്ക്ക് റെഡി പറഞ്ഞത്. മലയാളത്തിൽ ഇതുപോലെ ഒരു സിനിമ ഇറങ്ങിയിട്ട് ഒരുപാട് നാളുകൾ ആയിട്ടുണ്ട്.

അതേസമയം ഈ സിനിമയിൽ ഉള്ളതുപോലെ ഒരു അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. “പ്രേതത്തിൽ വിശ്വാസമില്ല. പക്ഷേ നെഗറ്റീവ് സംഭവം ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ട്. ഒരിക്കൽ കോഴിക്കോട് ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. എനിക്കൊപ്പം അമ്മയും ഉണ്ടായിരുന്നു. ഒരു ദിവസം ഞങ്ങൾ ഒരേ സ്വപ്നം കണ്ടു. ഒരു റോസ് കളറിലുള്ള ഡ്രസ്സ് ധരിച്ച് ഷോർട്ട് മുടിയൊക്കെ ആയി ഒരു സ്ത്രീ എന്റെ കാലിന്റെ അടുത്ത് വന്നിരിക്കുന്നത് ആയിരുന്നു ഞാൻ സ്വപ്നമായി കണ്ടത്.

പക്ഷേ അത് ആരോടും പറയാൻ നിന്നില്ല. പിന്നീടായിരുന്നു അമ്മയും ഇന്നലെ രാത്രി ഒരു ഭയങ്കര മോശം സ്വപ്നം കണ്ടു എന്നും അത് എന്താണ് എന്ന് ചോദിച്ചപ്പോൾ ഇത് പറഞ്ഞതും. ഞങ്ങൾ രണ്ടുപേരും ഒരേ സ്വപ്നമായിരുന്നു കണ്ടത്. ഈ സ്ത്രീ ഞങ്ങളുടെ കാലിൽ കയറിപ്പിടിച്ചു എന്നാണ് അമ്മ പറഞ്ഞത്.

 

എന്തോ ഒരു നെഗറ്റിവിറ്റി ആ റൂമിൽ ഉണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി. അത് പ്രേതമാണോ എന്നൊന്നും ഞങ്ങൾക്കറിയില്ല. പിന്നീട് ഞങ്ങൾ ആ റൂം മാറി. പിന്നീട് വേറെ ആളുകൾ അവിടെ താമസിച്ചിരുന്നു എങ്കിലും അവർക്ക് അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിരുന്നില്ല. സർപ്പ ദോഷത്തിൽ ഒക്കെ വിശ്വസിക്കുന്നുണ്ട്. അങ്ങനെ കുറെ അനുഭവങ്ങൾ ഉണ്ട്. ചിലപ്പോൾ പാമ്പിനെ സ്വപ്നം കണ്ടിട്ട് മൈൻഡ് ചെയ്യാതെ വിടുമ്പോൾ കുറെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

സര്‍പ്പ ദോഷം ഒരാളുടെ ജീവിതത്തില്‍ നിരവധി ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. കുടുംബത്തില്‍ വിട്ടുമാറാത്ത പ്രശ്‌നങ്ങള്‍, ബിസിനസ്സില്‍ നഷ്ടം, ദയനീയമായ ദാമ്പത്യജീവിതം, , കണ്ണിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍, ചര്‍മ്മം, ചെവി, തൊണ്ട തുടങ്ങിയവക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ് അവയെല്ലാം അനുഭവിച്ചതാണ്.

ആരോടെങ്കിലും പറഞ്ഞാൽ പാമ്പിന്റെ അമ്പലത്തിൽ പോയി നൂറും പാലും നേദിക്കാൻ പറയും. അങ്ങനെ എന്തെങ്കിലും ചെയ്താൽ അനുഭവം മാറുന്നതായി തോന്നിയിട്ടുണ്ട്. സ്വാസിക പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *