തിരിച്ചുവരവ് അറിയിച്ച് പ്രിയതാരം നിത്യദാസ്….

തിരിച്ചുവരവ് അറിയിച്ച് പ്രിയതാരം നിത്യദാസ്….

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നിത്യാ ദാസ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു.

‘പള്ളിമണി’ എന്ന ചിത്രത്തിലാണ് നിത്യാ ദാസ് അഭിനയിക്കുന്നത്. നിത്യാ ദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘പള്ളിമണി’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും നിത്യാ ദാസ് പങ്കുവെച്ചു.

സൈക്കോ ഹൊറര്‍ വിഭാഗത്തിലുള്ളതാണ് ഈ ചിത്രം.

മലയാളത്തിലെ പ്രശസ്ത അഭിനേത്രിയാണ് നിത്യാദാസ്. 1981 മെയ് 22ന് ജനിച്ചു.
ദിലീപ്, ഹരിശ്രീ അശോകന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ പറക്കും തളിക എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു. ആ ചിത്രത്തിനുശേഷം നരിമാന്‍, കുഞ്ഞിക്കൂനന്‍, കണ്‍മഷി, ബലേട്ടന്‍, ചൂണ്ട, ഫ്രീഡം, കഥാവശേഷകന്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നഗരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2000ത്തിന്റെ തുടക്കത്തില്‍ മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന താരം ടെലിവഷന്‍ സീരിയലുകളിലാണ് സജീവമായിരുന്നു. ശ്രീ അയ്യപ്പനും വാവരും, മനപ്പൊരുത്തം, അക്ക, ഒറ്റചിലമ്പു തുടങ്ങിയവയാണ് അഭിനയിച്ച സീരിയലുകള്‍.

അരവിന്ദ് സിംഗുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയത്തില്‍ നിന്ന് വിട്ടുനിന്നത്


എന്നാൽ താരം അതി സജീവമായി സോഷ്യൽ മീഡിയങ്ങൾ നിറഞ്ഞ സാനിധ്യമാണ്. ടിക്ക് ടോക്കിലൂടെയും ഡബ് മാഷിലൂടെയും Reelടയിലൂടെയും താരം ശ്രദ്ധയാകർഷിക്കുന്നു .താരത്തിൻ്റെ രണ്ടാം വരവ് അറിയിച്ചിരിക്കയാണ്.അനില്‍ കുമ്ബഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിയന്‍ ചിത്രശ്രാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍.ശ്വേതാ മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായുണ്ടെന്നാണ് റിപ്പോര്‍ട്ട്.


രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണന്‍ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പള്ളിമണി എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സാമൂഹ്യമാധ്യമത്തില്‍ സജീവമായ നിത്യാ ദാസ് മികച്ച മടങ്ങി വരവിനാണ് തയ്യാറെടുക്കുന്നതിൽ സന്തോഷത്തമുണ്ടെന്ന് താരം…

Leave a Comment

Your email address will not be published. Required fields are marked *