ആദ്യ പ്രണയം ആറാം ക്ലാസ്സിൽ പഠികുമ്പോഴാണ് പ്രണയാനുഭവം വെളിപ്പെടുത്തി പ്രിയ ഗായിക ജ്യോത്സന

വ്യത്യസ്തമായ ശബ്ദം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച ഗായിക ആണ് ജ്യോത്സന രാധാകൃഷ്ണൻ. ചുരുങ്ങിയ സമയം കൊണ്ട് ഇപ്പോൾ മലയാളികളുടെ ഇഷ്ട്ട ഗായികയായി മാറിയിരികുകയാണ്. ജോത്സനയുടെ എറ്റവും വലിയ ശക്തി എന്നത് ആരെയും മയക്കുന്ന ശബ്ദം തന്നെയാണ്. ഇതിനകം തന്നെ നിരവധി സിനിമയിൽ ആണ് താരം ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.

മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായ നമ്മൾ എന്ന സിനിമയിലെ ഹിറ്റ് ഗാനം ആയ സുഖമാണ് ഈനിലാവ് എന്ന ഹിറ്റ്‌ ഗാനം ആലപിച്ചു കൊണ്ടാണ് ജ്യോത്സന സിനിമ പിന്നണി ഗായിക രംഗത്തേക്ക് എത്തിയത്. ആദ്യ സിനിമയിൽ തന്നെ താരത്തെ എല്ലാവരും അറിയാൻ തുണ്ടങ്ങിയിരുന്നു. കാരണം പാടിയ ആദ്യ ഗാനം തന്നെ സൂപ്പർ ഹിറ്റായിരുന്നു. മെലഡിയും ഫാസ്റ്റ് നമ്പറും ഒരുപോലെ കൈകാര്യം ചെയ്യാൻ പറ്റുന്ന അപൂർവം ചില ഗായികരിൽ ഒരാളാണ് ജോത്സ്നയും. ഇന്നിപ്പോൾ മലയാള സിനിമയിൽ തിരക്കുള്ള ഒരു ഗായിക കൂടിയാണ്.

എറ്റവും അവസാനം താരം പാടിയ സിനിമ മലയാളത്തിലെ തന്നെ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ സിനിമയായ ലുസിഫെറിലാണ്. അതിലെ ഗാനങ്ങൾ എല്ലാം വൻ വൈറലായിരുന്നു ഇപ്പോൾ താരം തന്റെ ആദ്യ പ്രണയകഥ പറഞ്ഞിരികുകയാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജ്യോത്സനക്ക് ആദ്യ പ്രണയം ഉണ്ടാവുന്നത്.

ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു ഗുജറാത്ത് കാരനോടാണ് ആദ്യ പ്രണയം തോന്നിയത്. ദുബായിൽ ഓരേ സ്കോളിൽ ആണ് ഇരുവരും പഠിച്ചത്. ഇന്നും സ്കൂൾ ബസിൽ പോവുമായിരുന്ന ജ്യോത്സന അവനെ കാണാൻ വേണ്ടി മാത്രം ദുബായിൽ കൂടി പൊരിവെയിലത് നടന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. എന്നാൽ ആ പ്രണയം കൂടുതൽ നിലനിന്നില്ല.

ഒരിക്കൽ തന്നെ കാണാൻ വീടിന്റെ അടുത്തുകൂടെ സൈക്കിളിൽ പോവുന്ന അവനെ അച്ഛൻ കാണുകയും. തനിക്ക് കുറെ ഉപദേശം നൽകുകയും ചെയ്തു. പിന്നീട് യാത്ര വീണ്ടും ബസിൽ ആക്കിയെന്നും പിനീട് പതിയെ എല്ലാം ഒഴിവാക്കിയെന്നും ജ്യോത്സന പറഞ്ഞു. ഇതായിരുന്നു തന്റെ ആദ്യ പ്രണയ കഥ അതിന് ശേഷം അങ്ങനെ പ്രണയം ഉണ്ടായിട്ടില്ല എന്നും ജ്യോത്സന വെളിപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *