മുണ്ട് മടക്കി കുത്തി കൂളിങ് ഗ്ലാസും വെച്ച് കിടിലൻ ഡാൻസുമായി ഭാവനയും കൂട്ടുകാരികളും…

മുണ്ട് മടക്കി കുത്തി കൂളിങ് ഗ്ലാസും വെച്ച് കിടിലൻ ഡാൻസുമായി ഭാവനയും കൂട്ടുകാരികളും…

 

മലയാളി പ്രേക്ഷകരുടെ മാത്രമല്ല

തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളി താരമാണെങ്കിലും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ഭാവന സജീവം.

സമൂഹമാധ്യമങ്ങളിൽ സജീവമായ

താരം ഇൻസ്റ്റഗ്രാമിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങൾ

വ്യത്യസ്തതോടെ തന്നെ ഭാവന

പ്രേക്ഷകരിലേക്ക് എത്തിച്ചു.പതിനാറാം വയസ്സിലാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.കുറച്ചുനാൾ അഭിനയത്തിൽ നിന്ന് മാറി നിന്നെങ്കിലും ഈ നടിയോടുള്ള ഇഷ്ടത്തിൽ ഒരു മാറ്റവും വന്നിട്ടില്ല.എല്ലാവരും ബഹുമാനിക്കുന്നതുമായ താര സുന്ദരിയാണ് ഭാവന. സിനിമയിലെ കഥാപാത്രങ്ങൾ കൊണ്ട് മാത്രമല്ല ജീവിതത്തിൽ സ്വീകരിച്ച നിലപാടുകളും വ്യത്യസ്തമാണ്

2018 ജനുവരി 23 നു സുഹൃത്തും കന്നഡ സിനിമ നിർമ്മാതാവായ നവീനെ വിവാഹം ചെയ്തു. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും

വിവാഹം. 2012ൽ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് നവീൻ ആയിരുന്നു.കന്നഡ നിർമ്മാതാവ് നവീനുമായുള്ള വിവാഹശേഷം കന്നഡ സിനിമയിലാണ് ഭാവന സജീവമായുള്ളത്.

കന്നഡ നിർമ്മാതാവ് നവീനുമായുള്ള വിവാഹശേഷം കന്നഡ സിനിമയിലാണ് ഭാവന സജീവമായുള്ളത്.മലയാള സിനിമയിൽ അത്രതന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിവരങ്ങളും ആരാധകരെ അറിയിക്കാൻ താരം മറക്കാറില്ല. കഴിഞ്ഞ കുറച്ചു നാളുകളായി ഉദ്ഘാടനങ്ങളും മറ്റ് തിരക്കുകളുമായി എല്ലാ മേഖലയിലും സജീവമാണ് താരം. താരത്തിന്റെ പുത്തൻ വിശേഷങ്ങൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

 

ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മറ്റൊരു വീഡിയോയാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. “ബാഗി ജീൻസും ഷൂസുമണിഞ്ഞ് ” എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം തന്റെ സുഹൃത്തുക്കളുമായി നൃത്തം വെക്കുന്ന വീഡിയോ ആണിത്. മുണ്ടുടുത്ത് ഷർട്ട്‌ ധരിച്ച് കൂളിംഗ് ഗ്ലാസും ഷൂസും അണിഞ്ഞാണ് നൃത്തം വെക്കുന്നത്. ചടുലമായ നൃത്തചുവടുകൾ വെച്ച് നിമിഷനേരം കൊണ്ട് ആരാധക ഹൃദയം കവർന്നിരിക്കയാണ് താരം. വീഡിയോയുടെ കൺസെപ്റ്റ് ഡയറക്ഷൻ ഭാവന തന്നെയാണ്. എഡിറ്റിംഗ് ശില്പ ബാല, പ്രൊഡക്ഷൻ മൃദുലാ മുരളി, സൗണ്ട് ഷഫ്ന സജിൻ എല്ലാവരെയും മെൻഷൻ ചെയ്തുകൊണ്ട് തന്നെയാണ് വീഡിയോ ആരാധകർക്ക് വേണ്ടി ഷെയർ ചെയ്തിരിക്കുന്നത്.

പുതുമുഖ താരങ്ങളെ അണിനിരത്തി കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലെ പരിമളമായി മലയാള സിനിമാ ലോകത്തെത്തിയ ഭാവന പിന്നീട് മലയാളത്തിലെ ശ്രദ്ധേയ നായികയായി മാറുകയായിരുന്നു. ‘സി ഐഡി മൂസ’, ‘ക്രോണിക് ബാച്ചർ’, ‘ചിന്താമണി കൊലക്കേസ്’, ലോലിപോപ്പ്, ‘നരൻ’, ‘ഛോട്ടാം മുംബൈ’, ‘മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഭാവനയുടെ ഏറ്റവും ഒടുവിലിറങ്ങിയ മലയാളചിത്രം ‘ആദം ജോൺ’ ആയിരുന്നു.

 

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലെയുമെല്ലാം തിളങ്ങുന്ന താരമാണ് ഭാവന. ‘ദൈവനാമത്തിൽ’ എന്ന സിനിമയിലെ അഭിനയത്തിന് കേരളസംസ്ഥാന സർക്കാറിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരവും ഭാവനയെ ഭാവനയെ തേടിയെത്തിയിരുന്നു.

Leave a Comment

Your email address will not be published.