ഡാൻസ് വേദികളിൽ സജീവമാകാൻ ഒരുങ്ങി ഭാവന..

ഡാൻസ് വേദികളിൽ സജീവമാകാൻ ഒരുങ്ങി ഭാവന..

 

സംവിധായകൻ കമലിന്റെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഭാവന മലയാള ചലച്ചിത്രരംഗത്ത് തുടക്കം കുറിക്കുന്നത്.. യഥാർത്ഥ പേര് കാർത്തിക എന്നായിരുന്നു.. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന 60 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.. കന്നട സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23നാണ് നടന്നത്..

പുതുമുഖങ്ങളെ വെച്ച് കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർത്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പം ആയിരുന്നു പതിനാറാം വയസ്സിൽ ഭാവന ചലച്ചിത്ര അഭിനയം തുടങ്ങിയത്..സാമ്പത്തിക വിജയം നേടിയ ഈ സിനിമയ്ക്ക് ശേഷം ഭാവനയ്ക്ക് നിരവധി അവസരങ്ങൾ മലയാള സിനിമയിൽ വീണു കിട്ടി. മലയാളത്തിലെ ഒട്ടുമിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്.. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ ഇതിൽ പെടും..

2003ല്‍ വിജയം ആയിരുന്ന സിഐഡി മൂസ, ക്രോണിക് ബാച്ചിലർ എന്നീ സിനിമകളിലും ഭാവന അഭിനയിച്ചിട്ടുണ്ട്.. 2004ലെ ഭാവനയുടെ സിനിമയായ യൂത്ത് ഫെസ്റ്റിവൽ, പറയാം, ബംഗ്ലാവിൽ ഔത എന്നിവ പരാജയങ്ങൾ ആയിരുന്നു.. 2005ൽ വീണ്ടും ചില നല്ല ചിത്രങ്ങളായ ദൈവനാമത്തിൽ, നരൻ എന്നിവ ഭാവനയ്ക്ക് ലഭിച്ചു. ഇതിൽ ദൈവനാമത്തിൽ എന്ന സിനിമയിൽ അഭിനയിച്ചതിന് ഭാവനയെ തേടി കേരള സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു

 

തമിഴിൽ ഭാവന അഭിനയിച്ച ആദ്യ സിനിമ കൂടൽ നഗർ ആയിരുന്നു.. എന്നാൽ ഈ ചിത്രം പുറത്തിറങ്ങിയില്ല.. തമിഴിൽ ആദ്യമായി ഭാവനയുടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചിത്തിരം പേസു തടി… തമിഴിൽ ജയം രവി നായകനായ ദീപാവലി എന്ന ഭാവനയുടെ ചിത്രം വളരെയധികം ഹിറ്റായ ചിത്രം ആയിരുന്നു. മാത്രമല്ല ഈ ചിത്രത്തിലൂടെ ഭാവനയ്ക്ക് തമിഴിൽ നിരവധി ആരാധകരെയും ലഭിച്ചു..

2019 ൽ പുനീത് രാജ് കുമാറിനോടൊപ്പം വൻ വിജയമായിരുന്ന ജാക്കിയിലൂടെ കന്നടയിലും തുടക്കം കുറിച്ചു.. പിന്നീട് ഈ ചിത്രത്തിന്റെ വമ്പൻ വിജയത്തെ തുടർന്ന് തെലുങ്കിലും മലയാളത്തിലും ഈ ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു. മലയാള ചിത്രങ്ങൾ ആയ ഒഴിമുറി, ട്രിവാൻഡ്രം ലോഡ്ജ് എന്നിവ താരത്തിന്റെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്.. ഇപ്പോഴിതാ അഞ്ചുവർഷത്തെ മലയാള സിനിമയിൽ നിന്നുള്ള ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഭാവന..

 

സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.. ഇൻസ്റ്റഗ്രാമിൽ ആണ് താരം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.. ഒരു ഡാൻസ് പ്രാക്ടീസിന്റെ വീഡിയോയാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.. ഡാൻസ് മാസ്റ്റർ ആയ ജോബിൻ മാസ്റ്ററിനൊപ്പം ആണ് താരം ഡാൻസ് ചെയ്യുന്നത്…വിവിധ ഹിന്ദി ഗാനങ്ങൾ ചേർത്തുള്ള മിക്സ് ഗാനത്തിന് വളരെ ഭംഗിയായി ചുവടുവെക്കുകയാണ് ഭാവനയും ഒപ്പം ഭാവനയുടെ ഡാൻസ് മാസ്റ്ററും..

Leave a Comment

Your email address will not be published. Required fields are marked *