ബിഗ് ബോസ് താരം റിയാസ് സലീം ശില്പ ബാലയോട് മനസ്സ് തുറക്കുന്നു..

ബിഗ് ബോസ് താരം റിയാസ് സലീം ശില്പ ബാലയോട് മനസ്സ് തുറക്കുന്നു..

 

ബിഗ് ബോസ് സീസൺ ഫോറിൽ വളരെയധികം ആരാധകരെ സൃഷ്ടിച്ച താരമാണ് റിയാസ് സലിം.. വൈൽഡ് കാർഡ് എൻട്രിയായി വീട്ടിലേക്ക് എത്തുന്ന റിയാസ് ഒരുപാട് വിമർശകരെ സമ്പാദിച്ചിരുന്നു..പുറത്തുനിന്ന് കളി കണ്ട ശേഷം അകത്തേക്ക് എത്തിയവർക്ക് വീടിന്റെ അകത്ത് അധികം പിന്തുണയൊന്നും ലഭിക്കാറില്ല. സാധാരണ വൈൽഡ് കാർഡ് എൻട്രിയായി വരുന്ന ആൾക്കാർ അധികം കാലം വീട്ടിൽ തുടരാറുമില്ല. എന്നാൽ ഈ കാര്യങ്ങളെല്ലാം പൊളിച്ചെഴുതിയ വ്യക്തിയായിരുന്നു റിയാസ് സലീം..

റിയാസ് ബിഗ് ബോസ് വീട്ടിലേക്ക് വരുമ്പോൾ പ്രേക്ഷകർക്ക് അധികം ഉൾക്കൊള്ളാൻ കഴിയാത്ത ഒരു മത്സരാർത്ഥി തന്നെയായിരുന്നു. റിയാസിനെ എങ്ങനെയെങ്കിലും പുറത്താക്കണം എന്ന് കരുതിയ അതേ പ്രേക്ഷകർ തന്നെയാണ് പിന്നീട് റിയാസിന്റെ വലിയ ഫാനായി മാറിയത്..

 

ബിഗ് ബോസിന് ശേഷം റിയാസ് തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്..നടിയും അവതാരകയും ആയ ശില്പ ബാലയുടെ യൂട്യൂബ് ചാനലിൽ കൂടെയാണ് ഇപ്പോൾ താരം മനസ് തുറക്കുന്നത്… ബിഗ് ബോസ് കഴിഞ്ഞ് ഇറങ്ങിയശേഷം പല റിയാലിറ്റി ഷോ പരിപാടികളിലും പങ്കെടുത്ത റിയാസിന് നിരവധി നല്ല അവസരങ്ങളും ലഭിച്ചിരുന്നു..

ഇപ്പോൾ ശിൽപ്പയോട് റിയാസ് പറയുന്നത് ഇങ്ങനെ.. എന്നെ ഇഷ്ടപ്പെടുന്ന ആളുകളെല്ലാം പറയുന്നത് ഒരുപോലെയാണ്. ബിഗ് ബോസിലേക്ക് കയറിയപ്പോൾ ഇവനെ എങ്ങനെയെങ്കിലും ഒന്ന് പുറത്താക്കണം, ഇവനെന്തു ചൊറിയനാണ് എന്നൊക്കെയാണ് എല്ലാവരും പറഞ്ഞിരുന്നത്. ഭൂരിഭാഗം ആൾക്കാർക്കും എന്നെ വെറുപ്പായിരുന്നു. അത് എന്താണെന്ന് എനിക്ക് അറിയില്ല എന്നാണ് റിയാസ് പറഞ്ഞത്.. ങേ..നിനക്ക് അതെന്താണെന്ന് അറിയില്ലേ. കേരളത്തിൽ ജനിച്ചു വളർന്ന നിനക്ക് എന്തായാലും അത് അറിയാം എന്ന് ശില്പ പറഞ്ഞപ്പോൾ റിയാസ് അത് സമ്മതിച്ചു..

ചെറുപ്പം മുതലേ വീട്ടിൽനിന്ന് എനിക്ക് എതിർപ്പാണ് കിട്ടിയിട്ടുള്ളത്. കിടിലൻ ഒരു അമ്മയാണ് റിയാസിന് ഉള്ളത് എന്ന് ശില്പ പറഞ്ഞപ്പോൾ അമ്മയ്ക്ക് എന്നെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾ വലിയ അഭിമാനമാണ് എന്ന് റിയാസ് കൂട്ടി ചേർത്തു. ബിഗ് ബോസിലേക്ക് പോയി തുടക്കത്തിൽ മറ്റുള്ളവർക്ക് എന്നോടുള്ള നീരസം കണ്ടപ്പോൾ ഉമ്മയ്ക്ക് വലിയ വിഷമമായിരുന്നു. ഉമ്മ വല്ലാതെ ഡൗൺ ആയിപ്പോയി. ഇതിനിടയിലാണ് ഉമ്മ ഒരു അഭിമുഖം കൊടുക്കുന്നത്. പുറത്തിറങ്ങി ആ ഇന്റർവ്യൂ കണ്ടപ്പോൾ ഞാൻ ശരിക്കും ഷോക്കായി പോയി.. ബിഗ് ബോസിലേക്ക് പോകുന്നതിനു മുമ്പ് ആർക്കും ഇങ്ങനെ ഇന്റർവ്യൂ കൊടുക്കരുത് എന്ന് പറഞ്ഞാണ് പോയത്.. പക്ഷേ അവരുടെ അന്നത്തെ സാഹചര്യത്തിൽ പുള്ളിക്കാരി അത് ചെയ്തതിൽ എനിക്കും സന്തോഷമേയുള്ളൂ..

 

ബിഗ് ബോസിലേക്ക് പോകുന്നവർക്ക് എന്തു ഉപദേശമാണ് റിയാസ് നൽകുക എന്ന ചോദ്യത്തിന് പ്രേക്ഷകരെ പറ്റിക്കാൻ നോക്കരുത്. മലയാളികൾ ഏത് രീതിയിലാണ് ചിന്തിക്കുന്നത് എന്ന് നമ്മൾക്കറിയാം. ഇതുമാത്രം ചെയ്താലേ നമ്മൾ സെലിബ്രേറ്റ് ചെയ്യപ്പെടുകയുള്ളൂ എന്നും അറിയാം. പിന്നെ യാതൊരു സെൻസുമില്ലാതെ കാര്യങ്ങളെ നോക്കിക്കാണുന്ന ആൾക്കാരുണ്ട്. അവർക്ക് എപ്പോഴും ഒരു കാര്യം മാത്രമാണ് ശ്രദ്ധിക്കാനുള്ളൂ. നമ്മൾ എങ്ങനെയാണോ അതുപോലെ നിൽക്കുക. ഞാൻ അതിന് എതിരായിട്ട് പോയതല്ല. ഞാൻ അങ്ങനെയാണ്.. റിയാസ് പറഞ്ഞു.

Leave a Comment

Your email address will not be published.