തന്റെ പുറകോട്ടുള്ള ജീവിതം അയ വിറക്കി ബിഗ് ബോസ് താരം ശാലിനി നായർ..

തന്റെ പുറകോട്ടുള്ള ജീവിതം അയ വിറക്കി ബിഗ് ബോസ് താരം ശാലിനി നായർ..

 

മലയാളം ബിഗ് ബോസ് സീസൺ ഫോറിലെ അറിയപ്പെടുന്ന താരമായിരുന്നു ശാലിനി നായർ.. ഇരുപതോളം പേർ പങ്കെടുത്ത ബിഗ് ബോസ് സീസൺ ഫോറിൽ ശാലിനിയും തന്റെ ചില പ്രത്യേകതകൾ കൊണ്ട് വ്യത്യസ്തയായിരുന്നു.. ഒരു പുതുമുഖ താരമായിട്ടാണ് താരത്തെ എല്ലാവരും കണ്ടത് എങ്കിൽ കൂടെയും അവതാരകയും നടിയും മോഡലുമാണ് ശാലിനി നായർ. പല മേഖലകളിൽ പ്രവർത്തിക്കുമ്പോഴും ടെലിവിഷൻ അവതാരക എന്ന മേൽവിലാസമാണ് ശാലിനി തന്നോട് കൂടുതൽ ചേർത്തു നിർത്തുന്നത്..

വി ജെ ശാലിനി നായർ എന്നാണ് ഇൻസ്റ്റയിൽ തന്റെ പ്രൊഫൈലുകളിൽ ശാലിനി നൽകിയിരിക്കുന്ന പേര്.. തന്റെ ജീവിത വഴിയിൽ ഇത്രയും ചെറിയ പ്രായത്തിനുള്ളിൽ താൻ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളും പ്രശ്നങ്ങളും എല്ലാം താരം വെളിപ്പെടുത്തിയിട്ടുണ്ട്..

 

ജീവിതത്തിലെ ദുരിതം നിറഞ്ഞ കനൽ വഴികളിലും മറ്റെല്ലാവരാലും കുറ്റപ്പെടുത്തിയ നിമിഷങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.. കഠിനാധ്വാനത്തിന് പകരം വയ്ക്കാൻ ജീവിതത്തിൽ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി പ്രമുഖ ടെലിവിഷൻ ചാനൽ പ്രോഗ്രാമുകളുടെയും ചാനൽ അവാർഡ് നിശകളുടെയും ഒക്കെ അവതാരകയായി ശോഭിച്ചിട്ടുണ്ട്..

എന്നാൽ അധികം നാൾ താരത്തിന് ബിഗ് ബോസിൽ തുടരാൻ സാധിച്ചില്ല.. ബിഗ് ബോസിൽ നിന്ന് തനിക്ക് ഒരുപാട് സ്വപ്നങ്ങൾ നേടിയെടുക്കണം എന്ന സ്വപ്നവുമായാണ് എത്തിയത് എങ്കിലും പെട്ടെന്നുള്ള പുറത്താക്കൽ താരത്തെ ഒത്തിരി വേദനിപ്പിച്ചിരുന്നു.. താൻ പുറത്തായതിന് കാരണം ദിൽഷയാണെന്നാണ് താരം ഇപ്പോഴും വിശ്വസിക്കുന്നത്..

 

താരമിപ്പോൾ തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്ന ചില കാര്യങ്ങളാണ് വൈറലാകുന്നത്..

 

ചില ഓർമ്മകൾ ഇടക്കൊന്ന് പൊടി തട്ടി എടുക്കുന്നത് നല്ലതല്ലേ.. ഒരു കുഞ്ഞു ഫ്ലാഷ് ബാക്ക്.. ചിങ്ങ മാസത്തിലെ അശ്വതി നക്ഷത്രത്തിൽ ജനിച്ച കുട്ടി… ഗവണ്മെന്റ് ഉദ്യോഗം ണ്ട് ജാതകത്തില്…. അന്നത്തെ എംബ്രാന്തിരി ഗണിച്ച് നോക്കി പറഞ്ഞതാത്രേ… പലകേല് കണ്ട യോഗൊന്നും ഇണ്ടായില്ല്യ ജാതകക്ക്.’ ‘പക്ഷെ എവിടെയോ ഒരു തിരി നാളം അണയാതെ ഉണ്ടെന്ന പ്രതീക്ഷയിൽ അവൾ തുഴഞ്ഞുകൊണ്ടേയിരുന്നു. അര മണിക്കൂർ നേരമുള്ള ഒരു ചെറിയ പ്രോഗ്രാമിന് അവസരം ചോദിച്ച് വിളിച്ചവൾക്ക് കിട്ടിയത് സ്വപ്നം പോലും കാണാൻ കഴിയാത്ത അത്ര വലിയ അവസരമായിരുന്നു. ഒരിക്കലെങ്കിലും തലയുയർത്തി പിടിച്ച് നിൽക്കാനുള്ള അവസരം.’

പതിനേഴ് വയസിൽ കുഴിച്ച് മൂടേണ്ടി വന്ന സ്വപ്നങ്ങളുടെ പുനർജന്മം…. തന്നിലൂടെ കുഞ്ഞും കുടുംബവും കൂടപ്പിറപ്പും രക്ഷപ്പെടാൻ പോവുന്നതിന്റെ സന്തോഷം. എല്ലാം മുറുകെ ചേർത്ത് പിടിച്ച് പെട്ടി എടുത്ത് യാത്ര തിരിച്ചു.’ ‘നമ്മൾ നമ്മളായി നിൽക്കേണ്ടത് വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണെന്ന് തിരിച്ചറിഞ്ഞ നാളുകൾ. സ്വപ്‌നങ്ങളുടെ ഭാരം താങ്ങിയുള്ള യാത്രക്കിടയിൽ വന്ന് ചേർന്ന ഭാഗ്യം കൈ വഴുതി വീണുപോയി. പക്ഷെ അതും ഒരു പാഠമായിരുന്നു

Leave a Comment

Your email address will not be published.